Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ; ദിലീപ് നല്ല ബുദ്ധമാനാനും തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളുമാണ്; സിഐഡി മൂസയുടെ പാർട്ട് 2 എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു; എനിക്ക് ഒരു വേഷം തരികയാണെങ്കിൽ ഞാൻ ചെയ്യും; ക്യാപ്റ്റൻ രാജുവിന്റെ തുറന്ന് പറച്ചിൽ

ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ; ദിലീപ് നല്ല ബുദ്ധമാനാനും തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളുമാണ്; സിഐഡി മൂസയുടെ പാർട്ട് 2 എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു; എനിക്ക് ഒരു വേഷം തരികയാണെങ്കിൽ ഞാൻ ചെയ്യും; ക്യാപ്റ്റൻ രാജുവിന്റെ തുറന്ന് പറച്ചിൽ

കൊച്ചി: ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു സിഐഡി മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിലെ ഡിറ്റക്ടീവി കരുണൻ ചന്തക്കവലയെ ആരും മറക്കാൻ ഇടയില്ല. തുളയുള്ള കാറും ചാണകം ചവിട്ടിയുള്ള ഇൻട്രൊഡക്ഷമുമെല്ലാം നമ്മിൽ ചിരി പടർത്തിയിരുന്നു. ആ കരുണൻ ചന്തക്കവലയെ ജീവസുറ്റതാക്കിയതിൽ ദീലീപിന് വലിയ പങ്കുണ്ടെന്ന് തുറന്ന പറയുകയാണ് ക്യാപ്റ്റൻ രാജു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ക്യാപ്റ്റൻരാജു തന്റെ സിഐഡി മൂസയിലെ ഓർമകൾ പൊടി തട്ടിയെടുത്തത്.

സിഐഡി മൂസയെപ്പറ്റി ക്യാപ്റ്റൻ രാജു പറയുന്നതിങ്ങനെ....

ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിഐഡി മൂസയിൽ പിന്നീട് ഞാൻ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. സത്യത്തിൽ ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമർ സെൻസാണ് സിനിമയെ ഹിറ്റാക്കിയത്. ഞാൻ ഒരു ഓട്ടോയിൽ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീൻ ചെയ്തു തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടിൽ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു 'ഒരു കാൽ അതിന് മുകളിൽ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്. ഇടത്തേ കാൽ അങ്ങിനെ എടുത്തു വയ്ക്കുമ്‌ബോൾ വലത്തേ കാല് ചാണകത്തിൽ ചവിട്ടി വൃത്തികേടാക്കി വയ്ക്കും.

ദിലീപ് നല്ല ബുദ്ധമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ്‌കെയ്‌സിനകത്ത് കരിമീൻ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകർ ആസ്വദിച്ചു. കൊച്ചു കുട്ടികൾക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാർട്ട് 2 എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് ഒരു വേഷം തരികയാണെങ്കിൽ ഞാൻ ചെയ്യും. അല്ലെങ്കിൽ തിയേറ്ററിൽ പോയി കാണും.

മമ്മൂട്ടിക്കൊപ്പമുള്ള മാസ്റ്റർ പീസാണ് ക്യാപ്റ്റൻ രാജുവിന്റെ പുതിയ ചിത്രം. അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയറ്ററുഖളിലെത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP