Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോത്രവർഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനൽകും; ബിജെപി സർക്കാരിന് പറ്റുമെങ്കിൽ തടയൂ; ബിജെപി സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ജാർഖണ്ഡ് വികാസ് മോർച്ച ജനറൽ സെക്രട്ടറി ബന്ദു ടിർക്കി

ഗോത്രവർഗ്ഗക്കാരുടെ ആചാര പ്രകാരം  ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനൽകും;  ബിജെപി സർക്കാരിന് പറ്റുമെങ്കിൽ തടയൂ; ബിജെപി സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ജാർഖണ്ഡ് വികാസ് മോർച്ച ജനറൽ സെക്രട്ടറി ബന്ദു ടിർക്കി

റാഞ്ചി: ബിജെപി സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഗോബലി നൽകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആദിവാസി നേതാവായ ബന്ദു ടർക്കി. ഗോത്രവർഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനൽകും തടയാൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് വെല്ല് വിളിക്കുകയാണ് ജാർഖണ്ഡ് വികാസ് മോർച്ച ജനറൽ സെക്രട്ടറിയും മുന്മന്ത്രിയുമായ ബന്ദു.

സംസ്ഥാനത്ത് വ്യാപകമായി പൊതുസ്ഥലങ്ങളിൽ ശിലകൾ സ്ഥാപിക്കുന്ന ആദിവാസികളുടെ പത്താൽഗഢ് എന്ന ആചാരത്തിനെതിരെ സർക്കാർപ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പരസ്യമായ വെല്ലുവിളി നടത്തി ടിർക്കി രംഗത്തെത്തിയത്.

പത്താൽഗഢിക്കെതിരായ നീക്കം ആദിവാസി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബന്ദുവിന്റെ അഭിപ്രായം. കാലങ്ങൾ പഴക്കമുള്ള ആചാരമാണിത്. ഇതിനൊപ്പം തന്നെയാണ് ഗോബലിക്കെതിരായ സർക്കാർ നീക്കത്തേയും കാണുന്നത്. പത്താൽഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകൾ സ്ഥാപിക്കുന്നത് വികസന പദ്ധതികൾക്ക് തടസം സൃഷ്ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനിൽക്കാനാകില്ലെന്നും ടർക്കി പറഞ്ഞു.

ഫെബ്രുവരി 17ന് ബൻഹോറയിൽ പത്താൽഗഢിക്കു സമീപം കറുത്ത പശുവിനെ ബലിനൽകും. ഇതു തടയാൻ ബിജെപി സർക്കാരിനെ വെല്ലവിളിക്കുകയാണ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ അനസരിച്ച് ഗോത്ര ആചാരങ്ങൾ തുടരാൻ ആദിവാസികൾക്ക് അവകാശമുണ്ട്. ഭരണകൂടങ്ങൾ ഇതിൽ ഇടപെടാൻ പാടില്ലെന്നും ടിർക്കി വ്യക്തമാക്കി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP