Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ എന്തിനാടാ ചക്കരെ ഐഫോൺ വാങ്ങാൻ പോയത്; കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം; മൊബൈലാകാം, പക്ഷേ ആപ്പിൾ വേണ്ട! കോളേജിൽ ആപ്പിൾ ഐഫോൺ കൊണ്ടു വരരുതെന്നും വാങ്ങിവെയ്ക്കണമെന്നും രക്ഷിതാവിന് ജെ.ഡി.ടി ഇസ്ലാം കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ്; പുലിവാല് പിടിച്ച് ബിബിഎ വിദ്യാർത്ഥി സനാൻ; ബ്രാൻഡ് നോക്കി ക്ലാസിലിരുത്തുന്ന ജെഡിറ്റി പ്രിൻസിക്കെതിരെ ട്രോൾ പ്രവാഹം

നീ എന്തിനാടാ ചക്കരെ ഐഫോൺ വാങ്ങാൻ പോയത്; കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം; മൊബൈലാകാം, പക്ഷേ ആപ്പിൾ വേണ്ട! കോളേജിൽ ആപ്പിൾ ഐഫോൺ കൊണ്ടു വരരുതെന്നും വാങ്ങിവെയ്ക്കണമെന്നും രക്ഷിതാവിന് ജെ.ഡി.ടി ഇസ്ലാം കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ്; പുലിവാല് പിടിച്ച് ബിബിഎ വിദ്യാർത്ഥി സനാൻ; ബ്രാൻഡ് നോക്കി ക്ലാസിലിരുത്തുന്ന ജെഡിറ്റി പ്രിൻസിക്കെതിരെ ട്രോൾ പ്രവാഹം

എംപി റാഫി

കോഴിക്കോട്: ആപ്പിൾ ഐ ഫോണുമായി കോളേജിൽ വന്ന വദ്യാത്ഥിയിൽ നിന്നും ഫോൺ വാങ്ങി വെയ്ക്കാൻ ആവശ്യപ്പെട്ട് രക്ഷിതാവിന് ജെ ഡി ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലിന്റെ നോട്ടീസ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മൊബൈൽ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കില്ലാത്ത ജെഡിടി കോളേജിൽ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർത്ഥികളും സോഷ്യൽ മീഡിയയും. ആപ്പിൾ ഐ ഫോണിനോടുള്ള പ്രിൻസിപ്പലിന്റെ കലിപ്പിനെതിരെ നിരവധി ട്രോളുകളും ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു.

അഞ്ചാം സെമസ്റ്റർ ബിബിഎ വിദ്യാർത്ഥി സനാൻ ആണ് കൈയിലുള്ള മൊബൈൽ ഫോൺ ബ്രാൻഡിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുന്നത്. സനാൻ കോളേജിൽ ഐഫോൺ ഉപയോഗിച്ചുവെന്ന പേരിൽ പ്രിൻസിപ്പൽ രക്ഷിതാവിന് നോട്ടീസ് നൽകുകയായിരുന്നു. മകൻ ആപ്പിൾ ഐ ഫോൺ ഉപയോഗിക്കുന്നുവെന്നും അത് വാങ്ങിവെയ്ക്കണമെന്നുമാണ് പ്രിൻസിപ്പൽ സനാന്റെ പിതാവിന് ഔദ്യോഗികമായി നൽകിയ നോട്ടീസിൽ പറയുന്നത്. ജെഡിടി പ്രിൻസിപ്പൽ ജയശ്രീയാണ് വിചിത്ര നടപടി കൈകൈാണ്ട് ട്രോളുകൾക്ക് ഇരയായിരിക്കുന്നത്. നോട്ടീസ് പുറത്തായതോടെ വിഷയം ചർച്ചയാവുകയും പ്രിൻസിപ്പലിനെതിരെ ട്രോൾ പ്രചരിക്കുകയും ചെയ്തു.

പിടിഎ കമ്മിറ്റി അംഗമായ സനാന്റെ പിതാവ് പിടിഎ യോഗത്തിൽ പങ്കെടുക്കാനായി ബുധനാഴ്ച കോളേജിൽ എത്തിയതായിരുന്നു. അപ്പോഴാണ് കോളേജ് ലെറ്റർ ഹെഡ്ഡിൽ തയ്യാറാക്കി പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഇട്ട നോട്ടീസ് പ്രിൻസിപ്പൽ നേരിട്ട് നൽകുന്നത്. വീട്ടിലെത്തിയപ്പോൾ പിതാവ് കത്ത് കാണിച്ചപ്പോഴാണ് സനാൻ വിഷയം അറിയുന്നത്. എന്നാൽ ക്ലാസ് സമയത്ത് ഫോൺ ഉപയോഗിച്ചതാണോ, അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പ്രത്യേകമായി പിടിക്കപ്പെട്ടതാണോ..അതൊന്നുമല്ല യഥാർത്ഥത്തിൽ കാരണം.

ആപ്പിൽ ഐ ഫോൺ ഉപയോഗിച്ചുവെന്നത് മാത്രമാണ് സനാൻ ചെയ്ത കുറ്റം. കോളേജിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി വെവ്വേറെ വൈഫൈ കണക്ഷൻ വരെ ഉണ്ട്. ഫോൺ കൊണ്ടു വരുന്നതിൽ നിരോധനവുമില്ല. പിന്നെ എന്തുകൊണ്ടാണ് തന്റെ ഫോൺ മാത്രം വാങ്ങിവെയ്ക്കാൻ പിതാവിന് നോട്ടീസ് നൽകിയതെന്നാണ് സനാൻ ചോദിക്കുന്നത്. കോളേജിൽ മൊബൈൽ ഇല്ലാത്ത കുട്ടികൾ കുറവാണ്. പിന്നെ ആപ്പിൾ ഐ ഫോണായിരിക്കുമോ പ്രിൻസിപ്പലെ ചൊടിപ്പിച്ചിട്ടുള്ളത്.!

പ്രിൻസിപ്പലിന്റെ നോട്ടീസ് പുറത്തായതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പെരുകിയിരിക്കുകയാണ്. എന്നാൽ തന്റെ രക്ഷിതാവിന് എന്തിനായിരുന്നു ഇങ്ങനെയൊരു കത്ത് നൽകിയതെന്ന് എത്ര ആലോചിച്ചിട്ടും സാനാന് പിടികിട്ടുന്നില്ല. പ്രിൻസിപ്പലിനോട് നേരിട്ട് ചോദിച്ചപ്പോഴും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോളേജിൽ മൊബൈൽ ഉപയോഗിക്കുന്നതിൽ വിലക്കൊന്നുമില്ല., പിന്നെ എന്തിനാണ് നോട്ടീസ് നൽകിയതെന്ന് ചോദിച്ചപ്പോൾ വേറെ ചെറിയ ഫോൺ ഉപയോഗിക്കാനായിരുന്നത്രെ പ്രിൻസിപ്പലിന്റെ നിർദ്ദേശം. കത്ത് തന്നെ തമാശയാണെന്നും തന്റെ പേരും സെമസ്റ്ററുമെല്ലാം വരെ തെറ്റിച്ചാണ് രേഖഖപ്പെടുത്തിയതെന്നും സനാൻ പറഞ്ഞു.

ഫോൺ വാങ്ങിവെയ്ക്കാൻ ഒരു കാരമവും തന്നിൽ നിന്ന് ഉണ്ടായിട്ടില്ല. മറ്റ് ഏത് ഫോൺ ഉപയോഗിക്കുന്നതിലും പ്രിൻസിപ്പലിന് കഴുപ്പവുമില്ല. പിന്നെന്തായിരിക്കും ഐ ഫോണിനോടുള്ള പ്രിൻസിപ്പലിന്റെ കലിപ്പ്. ആപ്പിൾ ഐ ഫോൺ മാറ്റാനുള്ള പ്രിൻസിപ്പലിന്റെ നിർബന്ധത്തിന് പിന്നിലെന്തായിരിക്കുമെന്ന ആലോചനയിലാണ് സനാനും സഹപാഠികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP