Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ലോറി ഡ്രൈവർക്ക് എന്ത് അവാർഡ് നൽകിയാൽ മതിയാവും...? ബസിറങ്ങി റോഡ് ക്രോസ് ചെയ്യവേ പാഞ്ഞ് വന്ന ലോറിക്ക് മുമ്പിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സഡൻ ബ്രേക്ക് ഇട്ട് രക്ഷിക്കുന്ന വീഡിയോ വൈറലായപ്പോൾ

ഈ ലോറി ഡ്രൈവർക്ക് എന്ത് അവാർഡ് നൽകിയാൽ മതിയാവും...? ബസിറങ്ങി റോഡ് ക്രോസ് ചെയ്യവേ പാഞ്ഞ് വന്ന ലോറിക്ക് മുമ്പിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സഡൻ ബ്രേക്ക് ഇട്ട് രക്ഷിക്കുന്ന വീഡിയോ വൈറലായപ്പോൾ

സിറങ്ങി ഓടി വന്ന വിദ്യാർത്ഥികൾ ലോറിക്ക് മുന്നിൽ പെടുകയും മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. ഇതിൽ ഒരു കുട്ടിയെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ലോറി ഡ്രൈവർ സഡൻ ബ്രേക്കിട്ട് നിർത്തുകയും കുട്ടി ഇഞ്ചുകളുടെ വ്യത്യാസത്തിൽ മരണത്തിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു. നോർവേയിലെ ഹോയൻഗറിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ എത്തിയിരിക്കുന്നത്. ഡ്രൈവറുടെ വീരോദാത്തത നിറഞ്ഞ ഈ പ്രവർത്തി എടുത്ത് കാട്ടുന്ന ഈ വീഡിയോ വൈറലായിത്തീർന്നിരിക്കുകയാണ്. അഞ്ച് കുട്ടികളുടെ ഒരു സംഘം റോഡ് ക്രോസ് ചെയ്യാൻ വേണ്ടി മറുഭാഗത്ത് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് വൈറ്റ് ഷോർട്‌സും കറുത്ത ടോപ്പും ധരിച്ച ഒരു കുട്ടി ഇവരിൽ നിന്നും മാറി റോഡ് ക്രോസ് ചെയ്ത് മുന്നിലോടുകയും ലോറിക്ക് മുന്നിലെത്തുകയുമായിരുന്നു.

വെളുത്തതും ചുവപ്പും നിറത്തിലുള്ള വലിയ ലോറി ദൂരെ നിന്നും ഓടി വരുന്നത് റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്ന കുട്ടി കാണുന്നുണ്ട്. എന്നാൽ ലോറിക്ക് എത്രമാത്രം വേഗതയുണ്ടെന്ന് കുട്ടിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് റോഡിന് നടുവിലെത്തിയ കുട്ടി തനിക്ക് നേരെ കുതിച്ച് വരുന്ന ലോറി കണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ലോറി ഡ്രൈവർ ബ്രേക്കിട്ട് കുട്ടിക്കടുത്ത് തൊട്ട് തൊട്ടില്ലെന്ന മട്ടിൽ നിർത്തുകയും ചെയ്തു. ട്രക്ക് ഡ്രൈവർ ടോർ ജോൺ കൈയിർക്‌ജെബോയാണ് ഈ വർഷം ജൂൺ 19ന് നടന്ന സംഭവത്തിന്റെ വീഡിയോ പകർത്തിയിരിക്കുന്നത്.

ഇത് കണ്ട് താൻ പകച്ച് നിന്ന് പോവുകയായിരുന്നുവെന്നും തനിക്കൊന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ലോറി വൻ വേഗതയിൽ കുതിച്ച് വരുന്നത് ബസിന്റെ മുകൾ ഭാഗത്ത് കൂടെ താൻ കാണുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. തിരക്കേറിയ റോഡുകളിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾ മുൻകരുതലെടുക്കണമെന്ന താക്കീതായിട്ടാണ് തന്റെ ഡാഷ്‌കാം വീഡിയോ പുറത്ത് വിട്ടതെന്നും അദ്ദേഹം പറയുന്നു. അംഗീകൃത സ്റ്റോപ്പിലാണ് തങ്ങൾ കുട്ടികളെ ഇറക്കിയതെന്നാണ് ബസ് കമ്പനിയായ ബാർകർ വ്യക്തമാക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണം നടത്തുമെന്നും അവർ ഉറപ്പേകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP