Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാവൂദിന്റെ വസ്തുവകകൾ വാങ്ങാൻ ധൈര്യം ഉള്ളവർ ആരുമില്ലേ...?; മുംബൈയിലെ ഹോട്ടൽ ഉൾപ്പെടെ മൂന്നു വസ്തുവകകൾ ഇന്ന് വീണ്ടും ലേലത്തിന്; 1.18 കോടി രൂപ അടിസ്ഥാനവിലക്ക് ലേലം

ദാവൂദിന്റെ വസ്തുവകകൾ വാങ്ങാൻ ധൈര്യം ഉള്ളവർ ആരുമില്ലേ...?; മുംബൈയിലെ ഹോട്ടൽ ഉൾപ്പെടെ മൂന്നു വസ്തുവകകൾ ഇന്ന് വീണ്ടും ലേലത്തിന്; 1.18 കോടി രൂപ അടിസ്ഥാനവിലക്ക് ലേലം

മുംബൈ: അധോലോകനായകനും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകൾ ഇന്ന് വീണ്ടും ലേലത്തിൽ വെക്കും, അഞ്ചരക്കോടിയോളം വിലമതിക്കുന്ന വസ്തുവകകൾ ആണ് 1.18 കോടി രൂപ് അടിസ്ഥാനവിലയക്ക് ലേലത്തിന് വെച്ചിരിക്കുന്നത്.

ഭിണ്ടി ബസാറിലെ ദമർവാല കെട്ടിടമാണ് ഇതിൽ പ്രമുഖം. ഇവിടെയാണ് തന്റെ ആദ്യകാലങ്ങളിൽ ദാവൂദ് താവളമാക്കിയിരുന്നത്. ദാവുദിന്റെ അമ്മ ആമിനാ ബിയാണ് 1980ൽ അബ്ദുൾ ഹുസൈൻ ദമർവാല എന്നയാളുടെ കൈയിൽ നിന്ന് ഈ കെട്ടിടം വാങ്ങിയത്. ഇതു കൂടാതെ, മുഹമ്മദ് അലി റോഡിലെ ശബ്‌നം ഗസ്റ്റ് ഹൗസ്, മസഗണിലെ പേൾഹാർബറിലുള്ള ഫ്‌ളാറ്റ്, സയിഫീ ജൂബിലി തെരുവിലെ കെട്ടിടം, ഔറംഗബാദിലുള്ള 600 ചതുരശ്ര മീറ്ററിലെ പുരയിടം എന്നിവയാണ് ലേലത്തിനൊരുങ്ങുന്നത്.

കേന്ദ്ര ധനമന്ത്രാലയമാണ് വസ്തുവകകൾ ലേലം ചെയ്യുന്നത്.വസ്തുവകകൾ മുൻപു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം ചെയ്യുന്നത്. രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ദേശ് സേവാ സമിതി 4.28 കോടി രൂപയ്ക്ക് ലേലം പിടിച്ചിരുന്നു. എന്നാൽ പ്രാഥമികമായി 30 ലക്ഷം അടച്ചതല്ലാതെ ബാക്കി തുക ഒടുക്കാൻ സമിതിക്ക് കഴിഞ്ഞിരുന്നില്ല.നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP