Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തല പോലെ വരുമാ' എന്ന ചിത്രത്തിൽ പേരിൽ തട്ടിപ്പ്, സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന വ്യാജേനെ തട്ടിച്ചത് ലക്ഷങ്ങൾ; റിഷിൻ തോമസിന്റെ തട്ടിപ്പിൽ പെടുന്നത് വലിയ വീട്ടിലെ സ്ത്രീകൾ; കൊച്ചിയിൽ സിനിമയുടെ പേരിലെ തട്ടിപ്പ് കഥകൾ അവസാനിക്കുന്നില്ല

'തല പോലെ വരുമാ' എന്ന ചിത്രത്തിൽ പേരിൽ തട്ടിപ്പ്,  സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന വ്യാജേനെ തട്ടിച്ചത് ലക്ഷങ്ങൾ; റിഷിൻ തോമസിന്റെ തട്ടിപ്പിൽ പെടുന്നത് വലിയ വീട്ടിലെ സ്ത്രീകൾ; കൊച്ചിയിൽ സിനിമയുടെ പേരിലെ തട്ടിപ്പ് കഥകൾ അവസാനിക്കുന്നില്ല

അർജുൻ സി വനജ്‌

കൊച്ചി: സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുന്നവർ കൊച്ചിയിൽ സജീവം. ലക്ഷക്കണക്കിനു രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തതോടെ ഇതു സംബന്ധിച്ച കൂടുതൽ തെളിവ് തേടുകയാണ് പൊലീസ്. മോഹനവാഗ്ദാനങ്ങളിൽ പെടുത്തി പണം തട്ടിയെടുക്കുന്നവരുടെ പ്രധാന ഇരകൾ വലിയ വീട്ടിലെ സ്ത്രീകളാണ്.

കാലടി ഈസ്റ്റ് വില്ലേജ് കാഞ്ഞൂർ തണ്ണിക്കോട്ട് വീട്ടിൽ റിഷിൻ തോമസാണ് (36) വിശ്വാസവഞ്ചനയ്ക്ക് പൊലീസ് പിടിയിലായത്. എറണാകുളം ഹൈക്കോടതി പരിസരത്തുനിന്ന് പൊലീസ് തന്ത്രപൂർവം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുരീക്കാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് തട്ടിപ്പിലൂടെ ഇയാൾ കൈക്കലാക്കിയത്. തമിഴ് സിനിമയായ 'തല പോലെ വരുമോ' എന്ന സിനിമ കന്നഡ നടൻ തേജസിനെ വച്ച് നിർമ്മിക്കുന്നുണ്ടെന്നും അതിൽ പങ്കാളിയാക്കാം എന്നും വിശ്വസിപ്പിച്ച് ഒരു വർഷം മുൻപാണ് കാറും പണവും തട്ടിയത്.

ചോറ്റാനിക്കര കടുംഗമംഗലം സ്വദേശിനിയായ സ്ത്രീയിൽ നിന്ന് എട്ടു ലക്ഷം രൂപയും ഒരു വാഗണർ കാറും റിഷിൻ തോമസ് തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. അഞ്ചു സെന്റ് സ്ഥലവും വീടും സിനിമയിൽ പങ്കാളിത്തവും നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ആറു മാസമായി ഈ സംഭവം നടന്നിട്ട്. പലതവണ ഇയാളുമായി ബന്ധപ്പെട്ടിട്ടും വാഗ്ദാനം നൽകിയ അഞ്ചു സെന്റ് സ്ഥലമോ വീടോ നൽകിയില്ല. സിനിമയിൽ പങ്കാളിയുമാക്കിയില്ല. ഇക്കാര്യങ്ങൾ ചോദിക്കുമ്പോൾ ലൊക്കേഷനിലാണെന്നും മറ്റുമാണ് പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായവരുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇന്നോവ കാർ കോയമ്പത്തൂരിൽ അഞ്ച് ലക്ഷം രൂപയ്ക്ക് പണയത്തിലാണെന്നു മനസ്സിലാക്കി.

വാഗണർ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധി പേരെ ഇപ്രകാരം വിശ്വാസ വഞ്ചന നടത്തിയതായാണ് പൊലീസ് കരുതുന്നത്. ഇയാൾക്ക് സ്വന്തമായി വീടോ മറ്റു ജോലികളോ ഇല്ലെന്നാണ് വിവരം. പിറവം സിഐ ശിവൻകുട്ടി, ചോറ്റാനിക്കര എസ്.ഐ. എ. അനീഷ്, സീനിയർ സി.പി.ഒമാരായ ജി. ശശിധരൻ, ജി.ബി. യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈകീട്ട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 87 ലക്ഷം രൂപ തട്ടിയെന്ന് പറഞ്ഞ് സമാനമായ പരാതിയും ലഭിച്ചതായി എസ്‌ഐ മറുനാടൻ മലയാലിയോട് പറഞ്ഞു. പ്രണയം നടിച്ച് സ്ത്രിയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. കേസിന്റെ കൂടുതൽ വിവരങ്ങൾ സ്ത്രീയിൽ നിന്ന് മൊവിയെടുത്തതിന് ശേഷം മാത്രമേ മാധ്യമങ്ങൾക്ക് നൽകാനാകൂവെന്നും എസ്‌ഐ അറിയിച്ചു.

ഏതാനം മാസങ്ങൽക്ക് മുമ്പ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് എറണാകുളം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒരു പ്രോഡക്ഷൻ കൺട്രോളറും അറസ്റ്റിലായിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും, സിനിമ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും ലക്ഷക്കണക്കിന് രൂപകൾ തട്ടിയ നിരവധി പരാധികൾ ലഭിക്കുന്നുണ്ടെന്നും, സിനിമ മേഖലയിൽ ക്രൈമുകൾ വർദ്ധിക്കുകയാണെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.

കേസ് എടുത്ത് എഫ്.ഐ.ആർ ഇടുന്നതിന് മുമ്പേ തന്നെ പല കേസുകളിലും പരാതിക്കാരനുമായി ധാരണയിലാകുന്ന സ്ഥിതി വിശേഷം വർദ്ധിക്കുന്നതിനാൽ പലപ്പോഴും പൊലീസ് നോക്കുകുത്തിയാവുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP