Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശൂന്യാകാശത്തേക്ക് താമസം മാറ്റാനിരുന്ന മനുഷ്യൻ ഒടുവിൽ എത്തപ്പെടുന്നത് നടുക്കടലിൽ; ഒരു രാജ്യത്തിനും നിയന്ത്രണം ഇല്ലാത്ത ഉൾക്കടലിൽ ആദ്യനഗരം മൂന്നു കൊല്ലത്തിനകം പണി തീരും; ഹോട്ടലുകലും ഓഫീസുകളും എല്ലാ സൗകര്യങ്ങളുമുള്ള അനേകം കൂറ്റൻ നഗരങ്ങളൊരുക്കാൻ പദ്ധതി

ശൂന്യാകാശത്തേക്ക് താമസം മാറ്റാനിരുന്ന മനുഷ്യൻ ഒടുവിൽ എത്തപ്പെടുന്നത് നടുക്കടലിൽ; ഒരു രാജ്യത്തിനും നിയന്ത്രണം ഇല്ലാത്ത ഉൾക്കടലിൽ ആദ്യനഗരം മൂന്നു കൊല്ലത്തിനകം പണി തീരും; ഹോട്ടലുകലും ഓഫീസുകളും എല്ലാ സൗകര്യങ്ങളുമുള്ള അനേകം കൂറ്റൻ നഗരങ്ങളൊരുക്കാൻ പദ്ധതി

ഭൂമിയിലുള്ള താമസം മടുത്ത മനുഷ്യൻ അവസാനം ശൂന്യാകാശത്ത് വസതിയൊരുക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ അതുംകടന്ന് നടുക്കടലിൽ വൻനഗരം പണിതുയർത്താൻ പദ്ധതിയൊരുങ്ങുന്നു. പ്രത്യേകിച്ച് രാജ്യങ്ങൾക്കൊന്നും നിയന്ത്രണം ഇല്ലാത്ത ഉൾക്കടലിൽ ആണ് ആദ്യനഗരം ഒരുങ്ങുന്നത്. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും പണിത് പല രാജ്യങ്ങളും വാർത്തയിൽ ഇടംനേടിയിട്ടുണ്ടെങ്കിലും ഒരു നഗരം തന്നെ പണിയാനുള്ള പദ്ധതിയുമായി മുന്നിട്ടുവന്നിരിക്കുന്നത് സീസ്റ്റെഡിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നോൺ പ്രൊഫിറ്റ് സ്ഥാപനമാണ്. പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും പേപാൽ സ്ഥാപകൻ പീറ്റർ തീൽ ആണ്. പസഫിക് സമുദ്രത്തിൽ താമസിയാതെ ഒരു ഒഴുകുന്ന രാജ്യം (floating nation) തന്നെ പണിയാനാണ് സീസ്റ്റെഡിങ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിട്ടിരിക്കുന്നത്.

വീടുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, റെസ്റ്റോറന്റുകൾ എന്നുവേണ്ട സാധാരണ ജനജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഫ്‌ലോട്ടിങ് നേഷൻ ഒരുങ്ങുന്നത്. 2020ഓടെ പണി പൂർത്തിയാക്കി നടുക്കടലിൽ താമസം തുടങ്ങാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ആദ്യത്തെ ഫ്‌ലോട്ടിങ് നേഷൻ ഒരുങ്ങുക തഹിതി ദ്വീപിനു സമീപമുള്ള പസഫിക് സമുദ്രത്തിലാണ്.

നടുക്കടലിൽ രൂപം കൊള്ളുന്ന സ്വതന്ത്ര രാജ്യത്തിന് അതിന്റെതായ നിയമങ്ങളും വ്യവസ്ഥകളുമായിരിക്കും ഉണ്ടാകുക. മറ്റുരാജ്യങ്ങൾക്കൊന്നും നിയന്ത്രണം ഇല്ലാത്തതിനാൽ സ്വതന്ത്രമായി തന്നെയായിരിക്കും ഫ്‌ലോട്ടിങ് നേഷൻ മുന്നോട്ടു പോകുക. അതേസമയം 2050ഓടെ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഫ്‌ലോട്ടിങ് നഗരങ്ങൾ തന്റെ സ്വപ്‌നത്തിലുണ്ടെന്ന് സീസ്റ്റെഡിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജോ ക്വിർക്ക് ഒരു ഇന്റർവ്യുവിൽ വ്യക്തമാക്കി.

ഫ്‌ലോട്ടിങ് നഗരം പണിതുയർത്താൻ 2020ഓടെ 60 മില്യൻ ഡോളർ കണ്ടെത്താനുള്ള ശ്രമത്തിലാണ് സീസ്‌റ്റെഡിങ്. ഫ്‌ലോട്ടിങ് നേഷൻ സംബന്ധിച്ച ആദ്യ വെളിപ്പെടുത്തൽ ഈ ജനുവരിയിലാണ് നടത്തിയത്. കെട്ടിടങ്ങൾക്ക് പ്രത്യേക രൂപകല്പനയും നിർമ്മാണങ്ങൾക്ക് നാടൻ മുളകളുമാണ് ഉപയോഗിക്കുക. കൂടാതെ തേങ്ങചകിരി, തടി, പുനരുപയോഗിക്കാവുന്ന ലോഹങ്ങളും പ്ലാസ്റ്റിക്കുകളും നിർമ്മാണങ്ങൾക്ക് കൂടുതലായി ഉപയോഗിക്കും.

അധികം ജനസാന്ദ്രതയും ഈ ചെറുരാജ്യങ്ങളിൽ പ്രതീക്ഷിക്കുന്നുമില്ല. ഫ്‌ലോട്ടിങ് നേഷൻ പടുത്തുയർത്താൻ സീസ്റ്റെഡിങ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം സഹായം അഭ്യർത്ഥിച്ചത് ഫ്രഞ്ച് പോളിനേഷ്യൻ സർക്കാരിനോടാണ്. ഇവർ സമ്മതവും സഹകരണവും വാദ്ഗാനം ചെയ്തതോടെ പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു. ഫ്‌ലോട്ടിങ് നേഷനിൽ പണിയുന്ന നഗരങ്ങൾ അവരുടേതായ ചിട്ടകളും വ്യവസ്ഥകളും പാലിക്കുമെന്നും ക്വിർക്ക് വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP