Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ പശു പദ്ധതിക്കായി ബാബ രാംദേവിന് വിദർഭയിൽ 1000 ഏക്കർ സ്ഥലം അനുവദിക്കണമെന്ന് നിതിൻ ഗഡ്കരി; ആദ്യം സാധാരണക്കാരമ് ശൗചാലയം ഒക്കെ നിർമ്മിച്ച് രാജ്യത്തിന്റെ ജി.ഡി.പി ഒക്കെ ഉയർത്ത്; അഞ്ച് വർഷം കഴിയുമ്പോ രാജ്യം ബാക്കിയുണ്ടാകുമോയെന്ന് സോഷ്യൽ മീഡിയ

പുതിയ പശു പദ്ധതിക്കായി ബാബ രാംദേവിന് വിദർഭയിൽ 1000 ഏക്കർ സ്ഥലം അനുവദിക്കണമെന്ന് നിതിൻ ഗഡ്കരി; ആദ്യം സാധാരണക്കാരമ് ശൗചാലയം ഒക്കെ നിർമ്മിച്ച് രാജ്യത്തിന്റെ ജി.ഡി.പി ഒക്കെ ഉയർത്ത്; അഞ്ച് വർഷം കഴിയുമ്പോ രാജ്യം ബാക്കിയുണ്ടാകുമോയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാജ്യം പട്ടിണിയിലും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ പൊറുതി മുട്ടുമ്പോഴും തല ചായ്ക്കാൻ ഒരിടമില്ലാതെ ലക്ഷങ്ങൾ തെരുവിൽ അലയുമ്പോഴും പശുവിനായി സ്ഥലം വാങ്ങാൻ ഒരുങ്ങുകയാണ് കേന്ദ്രം, അതും ഗവൺമെന്റിനായല്ല എന്നതാണ് അതിന്റെ അപൂർവ്വത്.

സ്വകാര്യ വ്യക്തിക്കായി 1000 ഏക്കർ സ്ഥലം നൽകാനാണ് കേന്ദ്ര മന്ത്രി തന്നെ രംഗത്തെത്തിയത്, പുതിയ പശു പദ്ധതിക്കായി യോഗ ഗുരു രാംദേവിന് വിദർഭയിൽ 1000 ഏക്കർ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പശുക്കൾക്കായി 25000 കോടി രൂപയുടെ പദ്ധതിക്ക് ഹേതിയിൽ സ്ഥലം അനുവദിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി ചേർന്ന് പദ്ധതിയെ പ്രോത്‌സാഹിപ്പിക്കണമെന്നും നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു.10,000 പശുക്കളെ വാങ്ങി പശുക്കളെ ഉൽപാദിപ്പിക്കുന്ന കേന്ദ്രം വികസിപ്പിച്ച് പാലും പാലുത്പന്നങ്ങളും നിർമ്മിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

എന്നാൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ഹേതിയിൽ നിലവിൽ പശു ഉൽപാദന കേന്ദ്രമുണ്ടെന്ന് വാർധ കലക്ടർ ശൈലേഷ് നവാൽ പറഞ്ഞു. ഇത് വികസിപ്പിക്കണമെന്ന് ഒരു നിർദേശമുണ്ട്. എന്നാൽ അത് മൃഗ സംരക്ഷണ വകുപ്പ് വഴി വന്നതാണെന്നും കേന്ദ്രമന്ത്രി വഴി നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കലക്ടർ അറിയിച്ചു.

ഹേതിയിൽ ബിസിനസ് സംരംഭമല്ല, സേവന സംരംഭം തുടങ്ങാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പതഞ്ജലി ആചാര്യൻ ബാലകൃഷ്ണ പറയുന്നു, മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ വിശദമായ പദ്ധതി വിവരങ്ങൾ നൽകാൻ നിതിൻ ഗഡ്കരി ആവശ്യപ്പെട്ടെന്നും ബാലകൃഷ്ണ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP