Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെ ഹൈക്കോടതി വേമ്പനാട്ട് കായലിൽ മുക്കി കൊന്നെന്ന് ബിജെപി; ഹൈക്കോടതിയുടെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കുമെതിരേ; കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട പിണറായി സർക്കാർ രാജി വച്ചൊഴിയണമെന്നും ബിജൈപി

സർക്കാരിനെ ഹൈക്കോടതി വേമ്പനാട്ട് കായലിൽ മുക്കി കൊന്നെന്ന് ബിജെപി; ഹൈക്കോടതിയുടെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കുമെതിരേ; കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട പിണറായി സർക്കാർ രാജി വച്ചൊഴിയണമെന്നും ബിജൈപി

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സർക്കാരിനെ വേമ്പനാട്ട് കായലിൽ മുക്കി കൊന്നിരിക്കുകയാണ്.കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സർക്കാരിന് ഇനി തുടരാൻ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കിൽ പിണറായി വിജയന്റെ സർക്കാർ രാജി വെക്കണം.

മന്ത്രിസഭയിലെ അംഗം സർക്കാരിനെതിരെ ഹൈക്കോടതിയിൽ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാൻ ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് 4 ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയിൽ പോകാൻ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. ഇത്രയും നാണം കെട്ട ഒരു സർക്കാർ സമീപകാലത്ത് കേരളത്തിലുണ്ടായിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാൻ പോലും ഭയക്കുന്ന മുഖ്യമന്ത്രി പിണറായി മലയാളികൾക്ക് അപമാനമാണെന്നും രമേശ് പറഞ്ഞു.

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്‌മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി വാ തുറക്കാത്തത്.ആ പണം തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ളഇടത് നേതാക്കൾക്ക്. അതുകൊണ്ടാണ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ ആർക്കും സാധിക്കാത്തത്. ആദർശം തോമസ് ചാണ്ടിക്ക് പണയം വെച്ച ഇടതു മുന്നണി കേരളാ രാഷ്ട്രീയത്തിൽ അപ്രസക്തമായെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP