Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബലാൽസംഗവീരൻ ഗുർമീത് റാം റഹിം സിംഗിന് ജയിലിൽ പ്രത്യേക പരിഗണനയെന്ന് വെളിപ്പടുത്തൽ; കുടിക്കാൻ പാലും ജ്യൂസും; കഴിക്കാൻ പുറത്തുനിന്നു വരുത്തുന്ന ഭക്ഷണം; ഗുർമീതിനെ സെല്ലിൽനിന്നു പുറത്തിറക്കുമ്പോൾ മറ്റു തടവുകാരെ സെല്ലിനുള്ളിൽ പൂട്ടിയിടും; കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് ഒരിക്കൽപ്പോലും ജോലി ചെയ്യുന്നതു കണ്ടിട്ടില്ലെന്നും സഹതടവുകാരന്റെ വെളിപ്പെടുത്തൽ

ബലാൽസംഗവീരൻ ഗുർമീത് റാം റഹിം സിംഗിന് ജയിലിൽ പ്രത്യേക പരിഗണനയെന്ന് വെളിപ്പടുത്തൽ; കുടിക്കാൻ പാലും ജ്യൂസും; കഴിക്കാൻ പുറത്തുനിന്നു വരുത്തുന്ന ഭക്ഷണം; ഗുർമീതിനെ സെല്ലിൽനിന്നു പുറത്തിറക്കുമ്പോൾ മറ്റു തടവുകാരെ സെല്ലിനുള്ളിൽ പൂട്ടിയിടും; കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് ഒരിക്കൽപ്പോലും ജോലി ചെയ്യുന്നതു കണ്ടിട്ടില്ലെന്നും സഹതടവുകാരന്റെ വെളിപ്പെടുത്തൽ

റോത്തക്: മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനു ജയിലിൽ പ്രത്യേക പരിഗണനയെന്നു റിപ്പോർട്ട്. ഗുർമീതിനൊപ്പം ഹരിയാനയിലെ സുനരിയ ജയിലിൽ കഴിഞ്ഞ രാഹുൽ ജെയ്ൻ ജാമ്യത്തിൽ പുറത്തെത്തിയപ്പോഴാണു വിവരങ്ങൾ വെളിപ്പെടുത്തിയത്. മറ്റു തടവുകാരോടു പെരുമാറുന്നതുപോലെയല്ല ജയിൽ അധികൃതർ ഗുർമീതിനോടു പെരുമാറുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രത്യേക വാഹനത്തിൽ ജയിലിന് പുറത്ത് നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് ഗുർമീതിന് നൽകുന്നത്. ഇതേ ജയിലിൽ തന്നെയാണ് ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് തടവുകാർ ഇയാളെ കണ്ടിട്ടില്ല. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് സമീപത്തേക്ക് മറ്റ് തടവുകാർക്ക് പോകാൻ അനുമതിയില്ല. ഗുർമീത് ആ ജയിലിലാണു കഴിയുന്നതെന്ന് അറിയാത്ത തടവുകാർ പോലും അവിടെയുണ്ട്. ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നിടത്തേക്കു മറ്റാർക്കും പ്രവേശനമില്ല. ഗുർമീതിനെ സെല്ലിൽനിന്നു പുറത്തിറക്കുമ്പോൾ മറ്റു തടവുകാരെ സെല്ലിനുള്ളിൽ പൂട്ടിയിടും. പാലോ വെള്ളമോ ജ്യൂസോ കുടിക്കാനായി അദ്ദേഹം കന്റീനിലേക്കു പോകുകയാണു പതിവെന്നാണ് അറിയാൻ കഴിഞ്ഞത്. ഗുർമീതിനു മികച്ച സൗകര്യങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുമ്പോൾ സാധാരണ തടവുകാർക്ക് അടിസ്ഥാനപരമായ ആവശ്യങ്ങൾപ്പോലും നൽകാൻ ജയിൽ അധികൃതർ മെനക്കെടാറില്ല.

ഗുർമീത് വന്നതിനുശേഷമാണു ജയിലിൽ സാധാരണ തടവുകാർക്കു പ്രശ്‌നങ്ങൾ തുടങ്ങിയത്. നേരത്തേ, ജയിൽവളപ്പിനുള്ളിൽ സ്വതന്ത്രമായി നടക്കാമായിരുന്നു. ഭക്ഷണവും നല്ലതായിരുന്നു. എന്നാൽ ഇപ്പോഴതു മാറി. വസ്ത്രങ്ങളും ചെരുപ്പും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾപ്പോലും ഇപ്പോൾ വരുന്നില്ല. ഇതേത്തുടർന്നു മറ്റൊരു തടവുകാരൻ ജഡ്ജിയെ സമീപിച്ചു. പിന്നീടാണു പതിയെയെങ്കിലും ഇവയെല്ലാം വരാൻ തുടങ്ങിയത്.

അസമത്വത്തിനെതിരെ തടവുകാർ ജയിലിനുള്ളിൽ സമരം ചെയ്‌തെങ്കിലും സാഹചര്യങ്ങൾ മാറിയിട്ടില്ല. ഗുർമീത് ജയിലിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഞങ്ങളതു വിശ്വസിക്കുന്നില്ല. ഒരിക്കൽപ്പോലും ഗുർമീത് ജോലി ചെയ്യുന്നതു കണ്ടിട്ടില്ല. മറ്റു തടവുകാർക്ക് അവരുടെ സന്ദർശകരുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്താനാണ് അനുവാദം. എന്നാൽ ഗുർമീതിനു രണ്ടു മണിക്കൂർ നേരം സന്ദർശകരെ കാണാം. ഗുർമീതിനും ജയിൽ അധികൃതർക്കും ഭക്ഷണവുമായി പ്രത്യേക വാഹനം എത്താറുണ്ടെന്നും രാഹുൽ ജെയ്ൻ അറിയിച്ചു.

15 വർഷം മുൻപ് ആശ്രമത്തിൽ താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 20 വർഷത്തെ തടവാണു ഗുർമീതിന് കോടതി വിധിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP