Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമൻ എന്ന വികാരം അവഗണിച്ചുകൊണ്ട് രാജ്യത്ത് ആർക്കും മുന്നോട്ടുപോകുക സാധ്യമല്ല; മധ്യസ്ഥതക്കായി ശ്രീ ശ്രീ രവിശങ്കറെത്തുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ആദിഥ്യനാഥ്; അയോധ്യയിലെ ചർച്ചകൾ അവസാനിക്കുന്നില്ല

രാമൻ എന്ന വികാരം അവഗണിച്ചുകൊണ്ട് രാജ്യത്ത് ആർക്കും മുന്നോട്ടുപോകുക സാധ്യമല്ല; മധ്യസ്ഥതക്കായി ശ്രീ ശ്രീ രവിശങ്കറെത്തുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ആദിഥ്യനാഥ്; അയോധ്യയിലെ ചർച്ചകൾ അവസാനിക്കുന്നില്ല

അയോധ്യ: ബാബറി മസ്ജിദ് തകർത്തതിന്റെ 25 ാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്, എല്ലാം പ്രശ്‌നങ്ങളും പരിഹരിക്കാനായി പലഭാഗങ്ങളിൽ നിന്ന് നിരവധി ചർച്ചകളാണ് നടക്കുന്നത്. ഇപ്പോൾ മധ്യസ്ഥതക്കായി ശ്രീ ശ്രീ രവിശങ്കർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ചർച്ചകൾക്ക് മധ്യസ്ഥനായി രംഗത്തെത്തിയ ശ്രീ ശ്രീ രവിശങ്കറെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതംചെയ്തു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹം. ശുഭകരമായ ഉദ്ദേശ്യത്തോടെ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ആരുമായും സഹകരിക്കുമെന്നും യോഗി പറഞ്ഞു.

അതേ സമയം രാമക്ഷേത്രനിർമ്മാണത്തിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും രാമൻ എന്ന വികാരം അവഗണിച്ചുകൊണ്ട് രാജ്യത്ത് ആർക്കും മുന്നോട്ടുപോകുക സാധ്യമല്ലെന്നും യോഗി പറയുന്നു. വ്യാഴാഴ്ചയാണ് ശ്രീ ശ്രീ രവിശങ്കർ ചർച്ചയ്ക്കായി എത്തുന്നത്.

എന്നാൽ രവിശങ്കറിന്റെ സന്ദർശനത്തിനോട് മുസ്ലിം വ്യക്തി നിയമ ബോർഡിന് താർപര്യമില്ല, രവിശങ്കറിനെ മധ്യസ്ഥത വഹിക്കുന്നതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം, ബാബറിമസ്ജിദ് കർമസമിതിയും നേരത്തേ ഇതിനോട് എതിർപ്പുപ്രകടിപ്പിച്ചിരുന്നു.

മസ്ജിദ് തകർത്ത കേസിൽ പ്രതിയായ വിശ്വഹിന്ദുപരിഷത്ത് നേതാവും ബിജെപി. മുൻ എംപിയുമായ രാംവിലാസ് വേദാന്തി നേരത്തേ രവിശങ്കറിനെതിരേ രംഗത്തുവന്നിരുന്നു. രവിശങ്കറിന് മധ്യസ്ഥത വഹിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു വേദാന്തി പ്രതികരിച്ചത്.

അത് സമയം അയോധ്യയിലെ തർക്കം തീർക്കുന്നതിന് ഷിയാ സെൻട്രൽ വഖഫ് ബോർഡും സന്ന്യാസി കൂട്ടായ്മയായ അഖാഡ പരിഷത്തും തമ്മിൽ കഴിഞ്ഞദിവസം ചർച്ചനടത്തിയിരുന്നു. വിഷയത്തിൽ ധാരണയായതായി ഷിയാ ബോർഡ് അധ്യക്ഷൻ വസീം റിസ്വി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ അഞ്ചിനുമുമ്പ് ഒത്തുതീർപ്പ് ധാരണ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഷിയാ നേതാവ് വസീമിനുനേരേ വിമർശനവുമായി യു.പി. സുന്നി സെൻട്രൽ വഖഫ് ബോർഡ് രംഗത്ത് എത്തിയിട്ടുണ്ട്, ഷിയാ ബോർഡിന് തർക്കപ്രദേശത്തെ ഭൂമിയിൽ നിയമപരമായി അവകാശമില്ലെന്നിരിക്കെ അവരുമായുള്ള ചർച്ചയ്ക്ക് എന്താണ് പ്രസക്തിയെന്ന് സുന്നി സെൻട്രൽ ബോർഡ് കൗൺസലായ സഫർയാബ് ജിലാനി ചോദിക്കുകയാണ്. ഷിയാ വഖഫ് ബോർഡ് അധ്യക്ഷന്റെ പ്രവർത്തനം മാധ്യമശ്രദ്ധയ്ക്കുവേണ്ടി മാത്രമാണെന്നും ഷിയാ ബോർഡുമായി എന്തുകരാറുണ്ടാക്കിയാലും അത് നിയമപരമായി നിലനിൽക്കില്ലെന്നും് ജിലാനി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP