Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൈമൂറിന് പിറന്നാൾ സമ്മാനമായി പിതാവ് സെയ്ഫ് നല്കിയത് ഒന്നരകോടിയുടെ ജീപ്പ്; ഡിസംബറിൽ ഒരു വയസ് തികയുന്ന മകന് സമ്മാനം നല്കിയത് ശിശുദിനത്തിൽ; പിറന്നാൾ കെങ്കേമമാക്കാൻ താരദമ്പതികൾ

തൈമൂറിന് പിറന്നാൾ സമ്മാനമായി പിതാവ് സെയ്ഫ് നല്കിയത് ഒന്നരകോടിയുടെ ജീപ്പ്; ഡിസംബറിൽ ഒരു വയസ് തികയുന്ന മകന് സമ്മാനം നല്കിയത് ശിശുദിനത്തിൽ; പിറന്നാൾ കെങ്കേമമാക്കാൻ താരദമ്പതികൾ

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂറിന് അടുത്ത മാസം ഒന്നാം പിറന്നാളാണ്. അടുത്ത മാസമാണ് കുഞ്ഞു തൈമൂറിന്റെ ഒന്നാം പിറന്നാൾ എങ്കിലും അതിന് മുമ്പ് തന്നെ പിതാവിന്റെ വക കിടിലനൊരു സമ്മാനം കിട്ടിയിരിക്കുകയാണ്.

1.30 കോടി രൂപയുടെ ജീപ്പാണ് സെയ്ഫ് തൈമൂറിന് നല്കിയിരിക്കുന്നത്്.. ശിശുദിനത്തിലാണ് സെയ്ഫ് സമ്മാനം നൽകിയത്. ശിശുദിനത്തിന് മകന് കിടിലൻ സമ്മാനം നൽകുമെന്ന് സെയ്ഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം. അടുത്ത മാസം 20നാണ് തൈമൂറിന്റെ ഒന്നാം പിറന്നാൾ. അതിന്റെ ആഘോഷങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ചെറി റെഡ് നിറത്തിലുള്ള ജീപ്പിൽ ബേബി സീറ്റടക്കമാണ് നിർമ്മിച്ചിരിക്കുന്നത്. തൈമൂറിന് ഇത് ഇഷ്ടമാവുമെന്നാണ് സെയ്ഫ് പറയുന്നത്. ഇത് അവന് വേണ്ടിയാണെന്നും അവനെയും കൊണ്ട് പുതിയ വാഹനത്തിൽ യാത്ര പോവുന്നതിന്റെ ആകാഷയിലാണെന്നും സെയ്ഫ് പറയുന്നു.

ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാൻ കരീന കപൂർ ദമ്പതികളുടെ മകനാണ് തൈമൂർ അലി ഖാൻ. ജനനം മുതൽ വാർത്തകളിൽ കുടുങ്ങിയ താരപുത്രൻ 2016 ഡിസംബറിലായിരുന്നു ജനിച്ചിരുന്നത്. തൈമൂർ എന്ന പേരായിരുന്നു വിവാദങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. തീമൂർ ചക്രവർത്തിയുടെ കഥ തിരഞ്ഞ് പിടിച്ച് തൈമൂർ എന്ന പേരിലേക്ക് എത്തിയിക്കുകയായിരുന്ന

തൈമൂറിന് ഇപ്പോൾ പ്രായം പതിനൊന്ന മാസം മാത്രമാണെങ്കിലും പൊതുപരിപാടികളിൽ അമ്മ കരീനയ്ക്കൊപ്പം വരുന്നത് പതിവാണ്. മാത്രമല്ലജനിച്ച് എട്ട് മാസങ്ങൾക്കുള്ളിൽ തൈമൂർ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രസവത്തിന് ശേഷം കരീന അഭിനയിക്കുന്ന സിനിമയിലാണ് തൈമൂറിനും വേഷം കിട്ടിയിരിക്കുന്നത്. കരീനയുടെ പുതിയ സിനിമ വീരെ ദി വെഡിങ്ങ് എന്ന സിനിമയിലാണ് തൈമൂർ മുഖം കാണിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP