Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടി രാജിവെക്കുമോ? ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച് മുഖ്യമന്ത്രിയുടെ മറുപടി; ചാണ്ടിയുടെ രാജിക്കാര്യം എൻസിപി കേന്ദ്രനേതൃത്വം ചർച്ച ചെയ്ത് അറിയിക്കും; അതിന് ശേഷം തീരുമാനങ്ങൾ കൈക്കൊള്ളും; സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നത് അസാധാരണ സംഭവം; പാർട്ടി തീരുമാനമാണെന്ന് കാണിച്ച് കത്തു നൽകിയിരുന്നു; ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്നും പിണറായി വിജയൻ

തോമസ് ചാണ്ടി രാജിവെക്കുമോ? ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച് മുഖ്യമന്ത്രിയുടെ മറുപടി;  ചാണ്ടിയുടെ രാജിക്കാര്യം എൻസിപി കേന്ദ്രനേതൃത്വം ചർച്ച ചെയ്ത് അറിയിക്കും; അതിന് ശേഷം തീരുമാനങ്ങൾ കൈക്കൊള്ളും; സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നത് അസാധാരണ സംഭവം; പാർട്ടി തീരുമാനമാണെന്ന് കാണിച്ച് കത്തു നൽകിയിരുന്നു; ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്നും പിണറായി വിജയൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപി കേന്ദ്ര നേതൃത്വം രാജിക്കാര്യം ചർച്ച ചെയ്ത അറിയിക്കാമെന്നാണ് ടി പി പീതാംബരൻ മാസ്റ്ററും തോമസ് ചാണ്ടിയും ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്‌ച്ചയിൽ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതിനൊന്നരയോടെ തീരുമാനം അവർ അറിയിക്കുമെന്നും രാജിക്കാര്യത്തിൽ അതിന് ശേഷം തീരുമാനം എടുക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൻ വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ പല തവണ ഉരുണ്ടു കൡച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നത് പാർട്ടി തീരുമാനപ്രകാരമാണെന്ന് അറിയിച്ച് കത്തു നൽകിയെന്നും മുഖ്യമന്ത്രി അറിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്:

ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിയുടെ രാജിപ്രശ്‌നം ചർച്ച ചെയ്തില്ല. ഈ വിഷയം നേരത്തെ എൽഡിഎഫിൽ ചർച്ച ചെയ്തിരുന്നു. അന്ന് കൈക്കൊണ്ടത് രണ്ട് തീരുമാനങ്ങളാണ്. ഒന്ന്, മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കു. രണ്ട്, തോമസ് ചാണ്ടിയുടെ പാർട്ടിയുടെ തീരുമാനം എടുക്കുക എന്നതും. ഈ രണ്ട് തീരുമാനങ്ങളും ഒന്നിച്ചു തന്നെ എടുത്തു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്നിട്ടുണ്ട്. ഈ സാഹചര്യം വന്നപ്പോൾ എൻസിപി നേതൃത്വവുമായി സംസാരിക്കാൻ സമയമെടുത്തു. അവർ ഇന്നലെ കൊച്ചിയിൽ ആയിരുന്നു. ഇന്നു കാലത്ത് എട്ട് മണിയോടെ എൻസിപി സംസ്ഥാന നേതൃത്വവുമായി സംസാരിക്കാൻ ധാരണയിലായി. ഇന്ന് രാവിലെയെത്തി വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു.

ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന പ്രശ്‌നം അവരുടെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യേണ്ടതുണ്ട്. പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച ചെയ്യണമെന്ന് പറഞ്ഞു. അതിന് സമയം അനുവദിച്ചു. ചർച്ച പതിനൊന്നരക്ക് ശേഷം വിവരം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതു നടക്കട്ടെ, അതിന് ശേഷം തീരുമാനം കൈക്കൊള്ളുകയും ചെയ്യും. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്നു എന്നത് ശരിയാണ്. അവർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല എന്നു കാണിച്ചു കത്തു നൽകിയിരുന്നു. പങ്കെടുക്കാതിരുന്നതിന് കാരണം പറഞ്ഞ്. തോമസ് ചാണ്ടി പങ്കെടുക്കുകയാണെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് പാർട്ടി അറിയിച്ചതെന്നാണ് അവർ പറഞ്ഞത്. ഇത് അസാധാരണ തീരുമാനമാണ്.

എല്ലാ ഘടകകക്ഷികൾക്കും മാന്യതയുണ്ട്. അവർക്ക് ആവശ്യമായ പരിഗണനയും നൽകേണ്ടതുണ്ട്. ധനാഢ്യനായതു കൊണ്ടല്ല തോമസ് ചാണ്ടിക്കുള്ള ആനുകൂല്യങ്ങൾ. അദ്ദേഹം വിദേശത്തു പോയി പണമുണ്ടാക്കിയതിന് ആർക്കാണ് പ്രശ്‌നം. ചാണ്ടിക്കെതിരായ ആരോപണങ്ങൾ മന്ത്രിയാകുന്നതിന് മുമ്പുള്ളതാണ്. ഇതിലെ പ്രശ്‌നങ്ങൽ നിയമപരമായി പരിശോധിക്കേണ്ടതുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളാലാണ് ചാണ്ടിയുടെ വിഷയം ഇപ്പോൾ ഉയർന്നു വന്നു. ഇക്കാര്യത്തിൽ വ്യക്തത കൈവരേണ്ടതുണ്ട്. അതുകൊണ്ടാണ് രാജി വൈകുന്നതും.

കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന ഹൈക്കോടതി പരാമർശത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണം അംഗീകരിക്കാൻ സാധിച്ചില്ല. മന്ത്രിമാർ ചില നിലപാടുകൾ സ്വീകരിക്കുന്നത് പാർട്ടിയുടെ നിലപാടുകളുടെ ഭാഗമായാണ്. പാർട്ടി തീരുമാനം ലംഘിക്കാൻ ഒര മന്ത്രിമാർക്കും സാധിക്കുകയുമില്ല. പാർട്ടി ഒരു തീരുമാനം ലംഘിക്കുന്നത് കൂട്ടുത്തരവാദിത്ത വിഷയത്തിൽ വരുന്നില്ല. അതേസമയം മന്ത്രിസഭാ യോഗം എന്നു പറയുന്നത് കൂട്ടായ ചർച്ചകളിലൂടെ തീരുമാനങ്ങൾ ഉണ്ടാകാൻ വേണ്ടിയുള്ളതാണ്. അതിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടു നിന്നത് ശരിയായില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP