Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസർ സുനിയും സരിതയും ഒക്കെ പറയുന്നതിന് പൊന്നും വില; കളക്ടർ അനുപമ മാഡം പറയുന്നതിന് പുല്ലു വില; ചാണ്ടിയേയും മുഖ്യമന്ത്രിയേയും രക്ഷിക്കാൻ പൊലീസ് ദിലീപിനെ ചോദ്യം ചെയ്യുന്ന്; എന്താല്ലെ? ജനപ്രിയ നായകനെ വീണ്ടും ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയത് ചർച്ച വഴിതിരിച്ചു വിടാനോ? ആരോപണവുമായി ദിലീപ് ഓൺലൈൻ; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഉറച്ച് ഫാൻസുകാർ

പൾസർ സുനിയും സരിതയും ഒക്കെ പറയുന്നതിന് പൊന്നും വില; കളക്ടർ അനുപമ മാഡം പറയുന്നതിന് പുല്ലു വില; ചാണ്ടിയേയും മുഖ്യമന്ത്രിയേയും രക്ഷിക്കാൻ പൊലീസ് ദിലീപിനെ ചോദ്യം ചെയ്യുന്ന്; എന്താല്ലെ? ജനപ്രിയ നായകനെ വീണ്ടും ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയത് ചർച്ച വഴിതിരിച്ചു വിടാനോ? ആരോപണവുമായി ദിലീപ് ഓൺലൈൻ; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഉറച്ച് ഫാൻസുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എന്തിനാണ് ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്? തോമസ് ചാണ്ടിയേയും മുഖ്യമന്ത്രിയേയും രക്ഷിക്കാനാണെന്നാണ് ദിലീപ് ഫാൻസിന്റെ വിലയിരുത്തൽ. ആലുവ പൊലീസ് ക്ലബ്ബിലേക്ക് താരത്തെ നോട്ടീസ് നൽകിയാണ് പൊലീസ് വിളിച്ചു വരുത്തിയത്. ഈ അപ്രതീക്ഷിത നീക്കം അറിഞ്ഞ് ഫാൻസുകാർ ഞെട്ടി. ഇതോടെയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ദിലീപ് ഓൺലൈൻ എന്ന ഫെയ്‌സ് ബുക്ക് പേജിലെത്തിയത്. ദിലീപിന്റൈ ജയിൽ വാസ സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടലിന് തുടങ്ങിയതാണ് ദിലീപ് ഓൺലൈൻ എന്ന ഫെയ്‌സ് ബുക്ക് പേജ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ നിലപാടുകൾ വിശദീകരിച്ച് ചർച്ചയാക്കിയത് ഈ ഓൺലൈൻ സംവിധാനമാണ്.

ദിലീപിനെ ആലുവാ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് സർക്കാരിനേയും പൊലീസിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന പോസ്റ്റുമായി ദിലീപ് ഓൺലൈൻ എത്തിയത്. ചാണ്ടിയേയും മുഖ്യമന്ത്രിയേയും രക്ഷിക്കാൻ പൊലീസ് ദിലീപിനെ ചോദ്യം ചെയ്യുന്ന്, എന്താല്ലെ? എന്ന ചോദ്യമാണ് സജീവമാക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുന്നുവെന്ന മംഗളം ടിവിയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പോസ്റ്റ്. തോമസ് ചാണ്ടി വിഷയത്തിൽ നേരത്തേയും ദിലീപ് ഓൺലൈൻ നിലപാട് വിശദീകരിച്ചിരുന്നു. പൾസർ സുനിയും സരിതയും ഒക്കെ പറയുന്നതിന് പൊന്നും വില, കളക്ടർ അനുപമ മാഡം പറയുന്നതിന് പുല്ലു വില എന്നായിരുന്നു ഈ വിഷയത്തിൽ സർക്കാരിനെ കളിയാക്കി കൊണ്ട് ദിലീപ് ഓൺലൈനിൽ പോസ്‌റ്റെത്തിയത്.

ദിലീപിനെതിരെ മണിക്കൂറുകൾ ഇടവിട്ട് വാർത്ത ഇട്ടിരുന്ന കൈരളി ചാനൽ എംഡിക്ക് ചാണ്ടി കയ്യേറ്റം ഒരു പ്രധാന വാർത്ത ആയി തോന്നിയില്ല എന്ന് തോന്നുന്നു.. എല്ലായിടത്തും ബ്രേക്കിങ് ന്യൂസ് വന്നപ്പോൾ കൈരളിയിൽ പാചക റാണി വടയുണ്ടാക്കുന്നു-ഇങ്ങനെ ഒരു കളിയാക്കൽ പോസ്റ്റും ദിലീപ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവം വലിയവൻ ആണ്.. പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു..ഇപ്പോൾ അപ്പപ്പോൾ ആണ്, ഈ മനുഷ്യനെ ഇല്ലാക്കഥകൾ പറഞ്ഞു ഇവിടെത്തെ ജനങ്ങളുടെ മുന്നിൽ കയ്യേറ്റക്കാരനും കൊള്ളക്കാരൻ ഒക്കെ ആക്കി തീർത്തതാണ് ഇവിടത്തെ രാഷ്ട്രീയക്കാരും പൊലീസും മാധ്യമങ്ങളും ഒക്കെ. ഇവർക്ക് മേൽ ഒരു പരുന്തും പറക്കില്ല എന്ന് കരുതി എങ്കിൽ തെറ്റി.. എല്ലാത്തിനും മുകളിൽ ഇവിടെ വിധി നടപ്പാക്കാൻ നിയമപീഠം ഉണ്ട്. ആ കോടതിയുടെ രൂക്ഷ പ്രതികരണം ഇന്ന് കണ്ടു, സ്ഥലം കയ്യേറി എന്ന വ്യാജ വാർത്തയിൽ ദിലീപിന്റെ സ്ഥാപനങ്ങൾ ഒക്കെ അടിച്ചു പൊളിക്കാനും മതിൽ പൊളിക്കാനും ഒക്കെ ഇറങ്ങി പുറപെട്ടവർ ഒരു കളക്ടർ ഒരു മന്ത്രിയുടെ കയ്യേറ്റം തെളിവ് സഹിതം പുറത്തു കൊണ്ട് വന്നപ്പോൾ അവർക്കെതിരെ പ്രതികരിക്കാൻ കാണുന്നില്ലെന്ന വിമർശനവും ദിലീപ് ഓൺലൈൻ ഉയർത്തിയിരുന്നു

നട്ടെല്ലിന്റെ സ്ഥാനത്തു വാഴ പിണ്ടി ആയിരുന്നു എന്ന് മനസ്സിലായില്ലേ എല്ലാവർക്കും.. ദിലീപ് ഒരു സെന്റ് സ്ഥലംപോലും കയ്യേറിയില്ല എന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് കൊടുത്തത് ആണ്. എന്ത് ന്യായീകരണം ആണ് നിങ്ങള്ക്ക് പറയാൻ ഉള്ളത്. അല്ലങ്കിലും പൾസർ സുനിയും സരിതയും ഒക്കെ പറയുന്നതിന് പൊന്നും വില. കളക്ടർ അനുപമ മാഡം പറയുന്നതിന് പുല്ലു വില-ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ നിലപാട് വിശദീകരണം. ദിലീപ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതിനേയും പ്രതീക്ഷയോടെയാണ് ദിലീപ് ഫാൻസുകാർ കണ്ടിരുന്നത്. കമ്മാരസംഭവത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള കുടുംബവും ഒന്നിച്ചുള്ള നടന്റെ ക്ഷേത്ര ദർശനത്തെ ദിലീപ് ഓൺലൈൻ കണ്ടത് ഇങ്ങനെയാണ്. വിമർശിക്കുന്നവർ പോലും തോറ്റു പോകുന്നത് ഇവരുടെ സ്‌നേഹത്തിനു മുന്നിലെന്നായിരുന്നൂ ആ പോസ്റ്റ്. അങ്ങനെ ദിലീപിന്റെ ജയിൽ മോചനവും രാമലീലയുടെ വിജയവുമെല്ലാം ആഘോഷമാക്കുമ്പോഴാണ് അപ്രതീക്ഷിതമായി ദിലീപിനെ ചോദ്യം ചെയ്യാൻ വീണ്ടും പൊലീസ് വിളിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നതിനെ സംശയത്തോടെയാണ് ഫാൻസുകാർ കാണുന്നത്. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയ ശേഷമാണ് ചോദ്യം ചെയ്യൽ. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയിലായിരുവെന്നായിരുന്നു മൊഴി. ചികിത്സാരേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. കൂടാതെ പൊലീസ് ദിലീപിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ഡോക്ടറുടെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എസ്‌പി സുദർശനൻ, സി.ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യാനും സാധ്യത ഏറെയുണ്ട്.

ചികിൽസയുമായി ബന്ധപ്പെട്ട് പൊലീസിൽ ദിലീപ് നൽകിയത് ആശുപത്രിയിൽ ചികിൽസയിലായതിന്റെ രേഖകളാണ്. എന്നാൽ ആശുപത്രിയിൽ ദിലീപ് ചികിൽസയിൽ അല്ലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിനെതിരെ പുതിയൊരു കേസിനും സാധ്യതയുണ്ട്. ഇതെല്ലാം സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണെന്നാണ് ഫാൻസുകാരുടെ നിലപാട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാക്കും. ദിലീപിനെതിരെ തെളിവൊന്നും ഇല്ലാത്തതു കൊണ്ടാണ് കുറ്റപത്രം നൽകാത്തതെന്നാണ് ഫാൻസുകാരുടെ പക്ഷം. ഇടത് സർക്കാരിന്റെ നിലപാടുകളെ അതിശക്തമായി തന്നെ ഇനി വിമർശിക്കും.

കേസിൽ ദിലീപിനെതിരെ കുറ്റപത്രം നൽകുന്നത് അന്തിമ ഘട്ടത്തിലാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു. പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. ഇതും അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിൽ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP