Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രസിഡന്റ് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ തടവിൽ; രാജ്യതലസ്ഥാനത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ കയ്യടക്കി സൈന്യം; രാജ്യത്തിന്റെ മാധ്യമഓഫീസും കീഴടക്കി മരവിപ്പിച്ചു

പ്രസിഡന്റ് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ തടവിൽ; രാജ്യതലസ്ഥാനത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ കയ്യടക്കി സൈന്യം; രാജ്യത്തിന്റെ മാധ്യമഓഫീസും കീഴടക്കി മരവിപ്പിച്ചു

ഹരാരെ: വൈസ് പ്രസിഡന്റ് എമേഴ്‌സൺ മുൻഗാഗ്വയെ പുറത്താക്കിയതിനെ തുടർന്ന് സിംബാബ്വെയിൽ സൈനിക അട്ടിമറിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. പ്രസിഡന്റ് റോബർട്ട് മുഗാബെയെയും കുടുംബത്തേയും തടവിലാക്കിയ സൈന്യം രാജ്യതലസ്ഥാനമായ ഹരാരെയിൽ സാന്നിധ്യം ശക്തമാക്കി. മാധ്യമഓഫീസും കയ്യടക്കിയതോടെ സൈനിക അട്ടിമറിക്ക് കളമൊരുങ്ങിയതായാണ് റിപ്പോർട്ട്.

മുൻഗാഗ്വയുടെ അടുത്ത അനുയായിയായ സൈനിക മേധാവി ജനറൽ കോൺസ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിൽ തന്നെയാണ് സൈനിക അട്ടിമറി നീക്കം. രാജ്യ തലസ്ഥാനത്തിനുള്ളിൽ വരെ സൈന്യം നിലയുറപ്പിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ ഓഫിസ് സൈന്യം കൈയടക്കി. തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്റ് റോബർട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ പിടിയിലാണ്. ഇവർ സുരക്ഷിതരാണെന്ന് ചിവെങ്ക അറിയിച്ചിട്ടുണ്ട്.

പ്രസിഡന്റിന് ചുറ്റുമുള്ള ക്രിമിനലുകളെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സൈനിക മേധാവി വ്യക്തമാക്കുന്നതെങ്കിലും സൈനിക അട്ടിമറിയിലൂടെ മുൻഗാഗ്വയെ വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രസിഡന്റിനു ചുറ്റുമുള്ള ക്രിമിനലുകളെ ഇല്ലാതാക്കുമെന്നും അതോടെ രാജ്യത്തെ ക്രമസമാധാനനില മുൻ നിലയിലേക്ക് എത്തുമെന്നുമാണ് സൈനക മേധാവിയുടെ പ്രതികരണം. ജനങ്ങൾക്കു നേരെ നടക്കുന്ന അനീതിയിൽനിന്ന് അവരെ സംരക്ഷിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കി യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കുവാൻ സാഹചര്യമൊരുക്കുകയാണു തങ്ങളെന്നും സൈന്യം വ്യക്തമാക്കി.

മുൻഗാഗ്വയെ പുറത്താക്കിയതിനെ തുടർന്ന് സൈന്യം ഭരണം ഏറ്റെടുക്കുമെന്ന് സൈനിക മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് സൈനിക വിന്യാസം. വിശ്വാസവഞ്ചനാക്കുറ്റം ആരോപിച്ചാണ് മുഗാബെ മൻഗാഗ്വയെ പുറത്താക്കിയത്. ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള രാജ്യമായ സിംബാബ്വെയിൽ 1980ലാണ് റോബർട്ട് മുഗാബെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 1987ലെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റായ മുഗാബെ ഇപ്പോഴും പദവിയിൽ തുടരുകയാണ്. മുഗാബെയ്ക്കുശേഷം പ്രസിഡന്റാകുമെന്ന് കരുതിയിരുന്ന വ്യക്തിയാണ് മൻഗാഗ്വ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP