Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുത്തൻ ആഡംബരക്കാറിലെ ആദർശിന്റെ യാത്ര അന്ത്യയാത്ര ആയതിന്റെ നടുക്കത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും; യുകെയിലെ പഠനം കഴിഞ്ഞ് ജനുവരിയിൽ നടക്കുന്ന ബിരുദാന ചടങ്ങിന്റെ ഇടവേളയിൽ നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്; വ്യവസായ കുടുംബത്തിലേക്ക് ദുരന്തം എത്തിയത് ബിസിനസ്-ഹോട്ടൽ മേഖലകളിൽ പിതാവിനെ സഹായിക്കാൻ യുവാവ് ഉപരിപഠനം പൂർത്തിയാക്കിയതിന് പിന്നാലെ

പുത്തൻ ആഡംബരക്കാറിലെ ആദർശിന്റെ യാത്ര അന്ത്യയാത്ര ആയതിന്റെ നടുക്കത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും; യുകെയിലെ പഠനം കഴിഞ്ഞ് ജനുവരിയിൽ നടക്കുന്ന ബിരുദാന ചടങ്ങിന്റെ ഇടവേളയിൽ നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്; വ്യവസായ കുടുംബത്തിലേക്ക് ദുരന്തം എത്തിയത് ബിസിനസ്-ഹോട്ടൽ മേഖലകളിൽ പിതാവിനെ സഹായിക്കാൻ യുവാവ് ഉപരിപഠനം പൂർത്തിയാക്കിയതിന് പിന്നാലെ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇന്നലെ രാത്രി അപകടത്തിൽ പെട്ട് മരിച്ച ആദർശിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും. പുതിയതായി വാങ്ങിയ ആഡംബര കാറിൽ സുഹൃത്തുക്കളുമൊത്ത് കറങ്ങാനിറങ്ങിയ ശേഷം തിരിച്ച് പോകുന്ന വഴിക്കാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞത്.

ആദർശിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇപ്പോഴും ആശുപത്രിയിലാണ്. ആദർശിന്റെ കാർ തട്ടിയ ഓട്ടോ ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചയോടെയാണ് ആദർശിന്റെ മരണം സ്ഥിരീകരിച്ചത്.

തലസ്ഥാനത്തെ പ്രമുഖ ഹോട്ടൽ, ഹോസ്പിറ്റൽ ശൃംഘലയായ എസ് പി ഗ്രൂപ്പ് ഉടമ സുബ്രഹ്മണ്യന്റെ രണ്ടാമത്തെ മകനാണ് ആദർശ്. തലസ്ഥാനത്തെ വ്യവസായികളുടെ കൂട്ടായ്മയിലെല്ലാം സാന്നിധ്യമായിരുന്നു ആദർശ്. അതിനാൽ തന്നെ ആദർശിന്റെ വേർപാട് വ്യവസായ ലോകത്തിനും വലിയ നടുക്കമായി.

ബിസിനസ് ചുമതലകളിൽ പിതാവിനൊപ്പം പങ്കാളി ആകുന്നതിന്റെ ഭാഗമായി ബിസിനസ് അഡ്‌മിനിസ്‌ടേഷനിലും ഹോട്ടൽ മാനേജ്‌മെന്റിലും ഉപരിപഠനം നടത്തുകയായിരുന്നു ആദർശ്. മൂത്ത സഹോദരൻ ഡോ. ആദി ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കി എംഡിക്ക് പഠിക്കുകയാണിപ്പോൾ.

ആദർശിന്റെ മരണവാർത്തയറിഞ്ഞ് പെരുന്താന്നി സുഭാഷ് നഗറിലെ വീട്ടിലെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും കരച്ചിലടക്കാൻ പ്രയാസപ്പെട്ടു. രാവിലെ ഒൻപതി മണിമുതൽ തന്നെ മരണവീട്ടിലേക്ക് ബന്ധുക്കൾ എത്തിതുടങ്ങിയിരുന്നു. ഏവർക്കും ആദർശിനെകുറിച്ച് നല്ലതേ പറയാനുള്ളു. സുഹൃത്തുക്കളുടെ ഇടയിലെ വികൃതിപയ്യൻ ബന്ധുക്കളോടും മുതിർന്നവരോടും വലിയ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്.

ആദർശിനെകുറിച്ച് പറയുമ്പോൾ തന്നെ സുഹൃത്തുക്കളുടെ കണ്ണ് നിറയുകയായിരുന്നു. പലർക്കും വാക്കുകൾ കിട്ടിയില്ല. ഇങ്ങനെ ഒരു ദുരന്തം ഏറ്റ് വാങ്ങാൻ മാത്രം എന്താ അവൻ ചെയ്തത് എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്തിന്റെ ശബ്ദമിടറുകയായിരുന്നു.

യുകെയിലെ പഠനത്തിന് ശേഷം മൂന്നാഴ്ച മുൻപാണ് ആദർശ് നാട്ടിലേക്ക് എത്തിയത്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗൗവിൽ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ ഉപരിപഠനത്തിലായിരുന്നു ആദർശ്. മൂന്ന് ജനുവരിയിൽ ഗ്രാജുവേഷൻ സെറിമണിക്കായി യുകെയിലേക്ക് തിരിച്ച് പോകാനൊരുങ്ങുകയായിരുന്നു ആദർശ്. നാട്ടിലെത്തിയ ആദർശിന് മിനഞ്ഞാന്നാണ് പുതിയ കാർ വീട്ടുകാർ വാങ്ങികൊടുത്തത്. താൽക്കാലിക റെജിസ്ട്രേഷൻ കഴിഞ്ഞ വാഹനമായിരുന്നു ആദർശ് ഓടിച്ചിരുന്ന സ്‌കോഡ ഒക്റ്റാവിയ.

പുതിയ വാഹനം വാങ്ങിയതിന് കൂട്ടുകാർക്ക് പാർട്ടി നടത്തി മടങ്ങുമ്പോഴാണ് ആദർശ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആദർശ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്.

കാറിൽ ആദർശിനൊപ്പം മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് ബന്ധുക്കൾ പറയുന്നത്. തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ പഠനകാലം മുതൽ ഇവരിൽ ചിലർ ആദർശിന്റെ സുഹൃത്തുക്കളാണ്.

സെന്റ് തോമസ് സ്‌കൂളിലെ പഠനത്തിന് ശേഷം ട്രിവാൻഡ്രം ഇന്റർനാഷണൽ സ്ഖൂളിലെ ഉപരിപഠനത്തിന് ശേഷമാണ് ആദർശ് യുകെയിലേക്ക് പോയത്. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗൗവിൽ നിന്നും ബിബിഎ ബിരുദം നേടിയ ശേഷമാണ് ബിരുദാനന്ദര ബിരുദവും വിദേശത്ത് തന്നെ തുടർന്നത്.

പിന്നീട് ആദർശ് ലിവർപൂളിലേക്ക് പോയി എന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരം. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ആദർശിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. നാട്ടുകാരും സുഹൃത്തുക്കളും എസ്‌പി ഗ്രൂപ്പിന്റെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളുമുൾപ്പടെ വൻ ജന സഞ്ചയം തന്നെയായിരുന്നു ഈഞ്ചയ്ക്കൽ റോഡിൽ.

ആംബുലൻസ് പുറത്ത് എത്തിയപ്പോൾ തന്നെ കാത്ത് നിന്ന പലരുടേയും സങ്കടം നിയന്ത്രണം വിട്ടു. 21ാം വയസ്സിൽ തങ്ങളെ വിട്ടുപോയ ആദർശിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ബന്ധുക്കൾ അലമുറയിട്ട് കരഞ്ഞപ്പോൾ കാഴ്‌ച്ചക്കാരിൽ പലരരം കണ്ണീരടക്കാനാകാതെ പാട്പെട്ടു. രണ്ട് മണിയോടെ മൃതദേഹം ശവസംസ്‌കാരത്തിനായി കൊണ്ട്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP