Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൽമാനോടൊപ്പം ആടിപ്പാടി കത്രീന; കൊച്ചിയെ കയ്യിലെടുക്കാൻ സൂപ്പർ സെൽഫിയുമായി മെഗാ സ്റ്റാർ മമ്മൂട്ടിയും; കലിപ്പടക്കണം... കപ്പടിക്കണം താളത്തിൽ ആർപ്പുവിളിച്ച് ചുവടുവച്ച് ബ്‌ളാസ്റ്റേഴ്‌സ് ആരാധകർ; മഞ്ഞക്കടലിന് കൈവീശി മുത്തമെറിഞ്ഞ് സച്ചിനും നിതാ അംബാനിയും; ഐഎസ്എൽ നാലാം സീസണിന് ആവേശത്തുടക്കം; ഇനി നാടാകെ നാലു മാസം നീളുന്ന ആവേശക്കളി

സൽമാനോടൊപ്പം ആടിപ്പാടി കത്രീന; കൊച്ചിയെ കയ്യിലെടുക്കാൻ സൂപ്പർ സെൽഫിയുമായി മെഗാ സ്റ്റാർ മമ്മൂട്ടിയും; കലിപ്പടക്കണം... കപ്പടിക്കണം താളത്തിൽ ആർപ്പുവിളിച്ച് ചുവടുവച്ച് ബ്‌ളാസ്റ്റേഴ്‌സ് ആരാധകർ; മഞ്ഞക്കടലിന് കൈവീശി മുത്തമെറിഞ്ഞ് സച്ചിനും നിതാ അംബാനിയും; ഐഎസ്എൽ നാലാം സീസണിന് ആവേശത്തുടക്കം; ഇനി നാടാകെ നാലു മാസം നീളുന്ന ആവേശക്കളി

 കൊച്ചി: ഇന്ത്യയുടെ കാൽപ്പന്തു മാമാങ്കത്തിന്് വർണ്ണാഭമായ തുടക്കം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന് താരപ്രഭയോടെയാണ് തുടക്കമായത്.

ഹിന്ദിയിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള ചലച്ചിത്ര താരങ്ങളും ഫുട്‌ബോൾ-ക്രിക്കറ്റ് സൂപ്പർ താരങ്ങളും ഐ.എസ്.എൽ സ്ഥാപക ചെയർപേഴ്സൺ നിത അംബാനിയും അണിനിരന്ന ചടങ്ങിലാണ് ഐ.എസ്.എൽ നാലാം സീസന്റെ ഉദ്ഘാടന ചടങ്ങ് കൊച്ചിയിൽ നടന്നത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റേയും കത്രീന കൈഫിന്റേയും നൃത്തച്ചുവടുകളോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ തിങ്ങിനിറഞ്ഞ ഗാലറിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ അരങ്ങേറിയത്. സൈക്കിളിലാണ് സൽമാൻ വേദിയിലെത്തിയത്.

തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്വാഗത ഗാനത്തിന്റെ അകമ്പടിയോടെ സച്ചിൻ തെണ്ടുൽക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി.

സച്ചിൻ തെണ്ടുൽക്കറുടെ ഭാര്യ അഞ്ജലി, കൊൽക്കത്ത ടീമുടമ സൗരവ് ഗാംഗുലി, തുടങ്ങിയവരും ചടങ്ങിനെത്തി. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. നാല് മാസം നീളുന്ന ലീഗിൽ 95 കളികൾ നടക്കും. കലാശപ്പോരാട്ടം മാർച്ച് 18ന് കൊൽക്കത്ത സാൾട്ലേക്കിലെ സ്റ്റേഡിയത്തിൽ നടക്കും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP