Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനൊന്ന് കൊല്ലം കൊണ്ട് കൊടുത്തത് 24,62,235 പാസ്പോർട്ട്; ഒന്നേകാൽ ലക്ഷത്തിന്റെ പ്രതിമാസ വാടക താങ്ങാനാവാതെ കേന്ദ്ര സർക്കാർ; പ്രതിഷേധങ്ങളും ആശങ്കകളും ബാക്കിയാക്കി മേഖലാ പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടി; ഇനി മലപ്പുറത്തുകാർക്ക് ആശ്രയം കോഴിക്കോട്ടെ കേന്ദ്രം

പതിനൊന്ന് കൊല്ലം കൊണ്ട് കൊടുത്തത് 24,62,235 പാസ്പോർട്ട്; ഒന്നേകാൽ ലക്ഷത്തിന്റെ പ്രതിമാസ വാടക താങ്ങാനാവാതെ കേന്ദ്ര സർക്കാർ; പ്രതിഷേധങ്ങളും ആശങ്കകളും ബാക്കിയാക്കി മേഖലാ പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടി; ഇനി മലപ്പുറത്തുകാർക്ക് ആശ്രയം കോഴിക്കോട്ടെ കേന്ദ്രം

എംപി റാഫി

മലപ്പുറം: പ്രതിഷേധങ്ങളും ആശങ്കകളും ബാക്കിയാക്കി മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസ് ഒടുവിൽ കേന്ദ്രം അടച്ചുപൂട്ടി. മേഖലാ പാസ്പോർട്ട് ഓഫീസിനെ കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനുള്ള നടപടികളുടെ ഭാഗമാമാണ് കേന്ദ്രവിദേശ കാര്യമന്ത്രാലയം മലപ്പുറം ഓഫീസ് പൂട്ടാൻ തിരൂമാനിച്ചത്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ നിന്ന് പാസ്പോർട്ട് ഓഫീസിനെ പറിച്ചു നടുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടം നികത്താനെന്നു കാണിച്ച് കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കുകയായിരുന്നു.

2006ലാണ് റീജ്യണൽ പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കുന്നത്. അടിയന്തര സ്വഭാവമുള്ളതും നിയമ പ്രശ്നങ്ങളുള്ളതുമായ പാസ്പോർട്ട് അപേക്ഷകളാണ് ഈ ഓഫീസിൽ കൈകാര്യം ചെയ്തിരുന്നത്. പതിനൊന്ന് വർഷത്തിനിടെ 24 ലക്ഷം അപേക്ഷകർക്ക് പാസ്പോർട്ട് നൽകിയ ഓഫീസാണ് ഒടുവിൽ ചരിത്രത്തിലേക്ക് മറഞ്ഞിരിക്കുന്നത്. മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഇന്നലെ അവസാനിച്ചു. മലപ്പുറം കിഴക്കേത്തലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് നിർത്തലാക്കിയതിനെ തുടർന്ന് കോഴിക്കോട് ഓഫീസിലേക്ക് ലയിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. പൂട്ടിയെങ്കിലും 30 വരെ ഓഫീസിലെത്തി അന്വേഷണങ്ങൾ നടത്താം. അതിനു ശേഷം അന്വേഷണങ്ങൾ കോഴിക്കോട് ഓഫീസിൽ മാത്രമായിരിക്കും. മലപ്പുറത്ത് ഓഫീസ് തുടങ്ങിയ ശേഷം കഴിഞ്ഞ ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം 24,62,235 പേർക്ക് പാസ്പോർട്ട് നൽകി.

മലപ്പുറത്തെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു ഇവിടത്തെ പാസ്പോർട്ട് ഓഫീസ് കേന്ദ്രം. രേഖകളിലെ നിസാര തെറ്റുകളോ മറ്റ് നിയമ പ്രശ്നങ്ങളോ കാരണം നിരവധി പ്രവാസികൾ എത്തുന്നതും ഈ കേന്ദ്രത്തിലാണ്. ഓഫീസ് മാറ്റുന്നതിലൂടെ പ്രവാസികൾക്കാണ് ഏറെ ഇരുട്ടടിയാകുന്നത്. ഭരണപരമായ സൗകര്യം സാമ്പത്തിക മെച്ചം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണു മലപ്പുറം ഓഫീസിനെ കോഴിക്കോടിൽ ലയിപ്പിക്കുന്നത്. കെട്ടിടവാടക ഇനത്തിൽ വലിയ തുക ചെലവാകുന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പാസ്പോർട്ട് ഓഫീസിന് 1.25 ലക്ഷം രൂപയാണ് ഒരു മാസത്തെ കെട്ടിടവാടക.

മലപ്പുറത്തെ 34 ജീവനക്കാർ 20 മുതൽ കോഴിക്കോട് ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കും. പാസ്പോർട്ട് ഓഫീസറും മൂന്നു ജീവനക്കാരും 30 വരെ മലപ്പുറം ഓഫീസിലുണ്ടാകും. നിലവിലെ ഓഫീസർ ജി.ശിവകുമാർ കോയമ്പത്തൂർ പാസ്പോർട്ട് ഓഫീസിറായി 30നു ചുമതലയേൽക്കും. 20നു ചുമതലയേൽക്കാനാണ് അദ്ദേഹത്തിനു ലഭിച്ച നിർദേശമെങ്കിലും ഇളവു വാങ്ങുകയായിരുന്നു. പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവർക്ക് അപേക്ഷകൾ നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല.

മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികൾ ഓഫീസ് മാറ്റുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴത്തെ കേന്ദ്രസർക്കാർ നടപടിയെ പ്രതിഷേധത്തോടെയാണ് മലപ്പുറത്തെ വിവിധ രാഷ്ട്രീയ കക്ഷികളും മതസംഘടനകളും കാണുന്നത്. മലപ്പുറത്തെ ജനതയോടും പ്രവാസികളോടുമുള്ള അവഗണനയാണ് കേന്ദ്രസർക്കാർ നടപടിയെന്ന് ഇവർ ആരോപിക്കുന്നു. അതേസമയം, ജില്ലയിലെ പാസ്പോർട്ട് ഓഫീസ് മാറ്റിയാലും പാസ്പോർട്ട് സേവാകേന്ദ്രം മലപ്പുറത്ത് തന്നെ തുടർന്നും പ്രവർത്തിക്കും. മലപ്പുറം മൂന്നാംപടിയിലെ സേവാകേന്ദ്രത്തിലെത്തി പതിവു നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ സാധാരമ അപേക്ഷകർക്ക് പാസ്പോർട്ട് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP