Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗേറ്റിനു മുന്നിൽ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റുന്നത് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഗൃഹനാഥനും വയോധികയായ അമ്മയ്ക്കും സിപിഐ പ്രവർത്തകരുടെ മർദ്ദനവും തെറിയഭിഷേകവും; കൊടിമരം ഗേറ്റിനു മുന്നിൽ നിന്നു മാറ്റി തൊട്ടടുത്തു തന്നെ സ്ഥാപിച്ച് മുഷ്‌ക്കു വിടാതെ ചെറിയേട്ടൻ പാർട്ടി; ദയവായി ഇനി ഷെയർ ചെയ്ത് സഹായിക്കരുത്, ഇപ്പോൾ ചികിത്സയിലാണെന്ന് എബ്രഹാം തോമസിന്റെ പുതിയ പോസ്റ്റ്; കയ്യേറ്റത്തിനെതിരേ ആദർശം പറയുന്ന സിപിഐ ഒരു സാധാരണക്കാരനോട് ചെയ്തത് ഇങ്ങനെ

ഗേറ്റിനു മുന്നിൽ സ്ഥാപിച്ച  കൊടിമരം എടുത്തുമാറ്റുന്നത് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഗൃഹനാഥനും വയോധികയായ അമ്മയ്ക്കും സിപിഐ പ്രവർത്തകരുടെ മർദ്ദനവും തെറിയഭിഷേകവും;  കൊടിമരം ഗേറ്റിനു മുന്നിൽ നിന്നു മാറ്റി തൊട്ടടുത്തു തന്നെ സ്ഥാപിച്ച് മുഷ്‌ക്കു വിടാതെ ചെറിയേട്ടൻ പാർട്ടി; ദയവായി ഇനി ഷെയർ ചെയ്ത് സഹായിക്കരുത്, ഇപ്പോൾ ചികിത്സയിലാണെന്ന് എബ്രഹാം തോമസിന്റെ പുതിയ പോസ്റ്റ്; കയ്യേറ്റത്തിനെതിരേ ആദർശം പറയുന്ന സിപിഐ ഒരു സാധാരണക്കാരനോട് ചെയ്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭൂമി കൈയേത്തിനും അഴിമതിക്കും എതിരേ ശക്തമായ നിലപാട് എടുത്ത് വല്യേട്ടനെ വരെ വിറപ്പിച്ചു നിൽക്കുകയാണ് സിപിഐ. സിപിഎമ്മിന്റെ വിരട്ടലിൽ നിന്ന് ചെറിയേട്ടൻ പാർട്ടി രക്ഷപ്പെട്ടു പുറത്തു വന്നുവെന്നൊക്കെ വിലയിരുത്തലുമുണ്ടായി. എന്നാൽ മുഷ്‌ക്കു കാണിക്കുന്നതിൽ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കുകയാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുടെ നാട്ടുകാർ.

വീട്ടിലേയ്ക്കുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് കൊടിമരം സ്ഥാപിച്ച വിവരം പരാതിപ്പെട്ടതിന് ഗൃഹനാഥനെ മർദ്ദിച്ചാണ് വിപ്‌ളവ പാർട്ടി അണികൾ ശൗര്യം കാട്ടിയത്.

ഗേറ്റിനു മുന്നിൽ വഴിമുടക്കി സ്ഥാപിച്ച സിപിഐയുടെ കൊടിമരം മാറ്റാൻ വർഷങ്ങളോളം പാർട്ടിക്കും ജില്ലാ റവന്യൂ അധികാരികളോടും പരാതി പ്പെട്ട്ിട്ടും ഫലമുണ്ടായില്ലെന്ന വിവരം കോട്ടയം ചങ്ങനാശ്ശേരി തുരുത്തി സ്വദേശി എബ്രഹാം തോമസ് ഫേസ്‌ബുക്കു വഴിയാണ് ലോകത്തെ അറിയിച്ചത്. തുടർന്ന് മാധ്യമങ്ങളുടെ ഇടപെടലുണ്ടായി. പാർട്ടിയിലെ ചിലരുടെ പിടിവാശികൊണ്ടു മാത്രം ഏബ്രഹാം തോമസിന്റ ആറംഗ കുടുംബത്തിനു നിഷേധിക്കുന്ന മനുഷ്യാവകാശങ്ങൾ മറുനാടൻ മലയാളിയും റിപ്പോർട്ടു ചെയ്തിരുന്നു. ചാനലുകളും ദേശീയ പത്രങ്ങളും ഈ വാർത്ത ജനശ്രദ്ധയിൽ കൊണ്ടുവന്നു.

തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ കുറച്ചു പേർ എത്തി കൊടിമരം മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒപ്പം തനിക്കെതിരേ ഉച്ചത്തിൽ അസഭ്യം പറഞ്ഞു. ഏതാനും കല്ലുകൾ വീടിനു നേർക്കു വന്നു. വീടിനു മുന്നിലെത്തി അസഭ്യം പറയുന്നതാരെന്ന അറിയാൻ പുറത്തു വന്ന ഗൃഹനാഥൻ ഏബ്രഹാം തോമസിനെയാണ് സിപിഐ പ്രവർത്തകർ ആദ്യം മർദ്ദിച്ചത്. അക്രമികളുടെ ഫോട്ടോ എടുത്തതിനാണ് റോഡിലേയ്ക്ക വലിച്ചിട്ടു മർദ്ദിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച എഴുപതു വയസ്സുള്ള അമ്മ ലീലാമ്മയേയും സഹോദരനേയും ഉൾപ്പടെയുള്ളവരെ ഇവർ മർദ്ദിച്ചതായാണ് പരാതി. പാർട്ടി പ്രവർത്തകർ എന്ന പേരിൽ എത്തിയ അക്രമികളാണ് തന്നൈ തല്ലിയതെന്ന് എബ്രഹാം മറുനാടനോട് പറഞ്ഞു. ചങ്ങനാശ്ശേരി പൊലീസ് ഇതു സംബന്ധിച്ച കേസ് എടുത്തു. സ്ഥലത്ത്് കാവലും ഏർ്‌പ്പെടുത്തി.

വഴിമുടക്കി നിന്ന കൊടിമരം ഏതാനും അടി മാ്റ്റി വീടിനു മുന്നിൽ തന്നെയാണ് വീണ്ടും സ്ഥാപിച്ചത്. ഗേറ്റിനു മുന്നിൽ നിന്നു മാറ്റി എന്നതു മാത്രമാണ് സമാധാനം.

വീടിനുമുന്നിൽ ഒരു കാറിനു പോലും കടന്നു പോകാനാവാതെ നിലകൊള്ളുന്ന കൊടിമരം നീക്കാനാണ് പാർട്ടിയോട് ആവശ്യപ്പെട്ടത് എന്നാൽ ഇതിനു തയ്യാറായില്ലെന്നു മാത്രമല്ല, അത് ആവശ്യപ്പെട്ട തന്നെ കളിയാക്കുകയായിരുന്നു സിപിഐ നേതാക്കളെന്ന് ഏബ്രഹാം തോമസ് പരാതിപ്പെടുന്നു. രണ്ടുവർഷമായി തുടരുന്ന ഈ മനുഷ്യാവകാശ ലംഘനത്തിന് ഒരു പരിഹാരം ലഭിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതാണ് തന്നോട് വൈരാഗ്യമുണ്ടാകാൻ കാരണമായത്. തുടർന്നാണ് ദയവായി ഇനി ഷെയർ ചെയ്ത് സഹായിക്കരുത്, ഇപ്പോൾ ചികിത്സയിലാണെന്ന് പോ്‌സ്റ്റിട്ടത്. വഴിമുടക്കി കൊടിമരം നിൽക്കുന്ന ഫോട്ടോ സഹിതമുള്ള പഴയ പോസ്റ്റ് അക്കൗണ്ടിൽ നിന്നു മാ്റ്റുകയും ചെയ്തു

കയ്യേറ്റത്തേയും അഴിമതിയേയുമൊെേക്ക കയ്യും മെയ്യും എതിർക്കുന്ന ചെറിയേട്ടൻ പാർട്ടി കാര്യത്തോടടുക്കുമ്പോൾ പക്ഷേ ആശയമൊക്ക മറക്കും. പണ്ടത്തെ വി്പ്ളവദിനങ്ങൾ അപ്പോൾ ഓർമ്മവരും. മൂന്നാറിൽ അത് എല്ലാവരും കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്തു ഭരിച്ചതു കൊണ്ടാവണം അന്നത്തെ നിയമങ്ങൾ ഇക്കാലത്തും അടിച്ചേൽപ്പിക്കുന്ന സിപിഐ യുടെ കയ്യേറ്റം ഈ കാലത്തു അരങ്ങേറുന്നത്.

ഏറെക്കാലം പ്രവാസിയായിരുന്നു ഏബ്രഹാം തോമസ്. ഗൾഫിലെ അദ്ധ്വാനം കൊണ്ടു വാങ്ങിയ വീട്ടിലും പുരയിടത്തിലും കയറണമെങ്കിൽ സിപിഐ കനിയണമെന്ന അവസ്ഥയിലാണ് ഇദ്ദേഹം . സംസ്ഥാന പാതയായ എം സി റോഡിനോട് ചേർന്നുള്ള സ്ഥലത്ത് വീടും പുരയിടവും വാങ്ങിയിട്ടത് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന ആഗ്രഹത്തിൽ തന്നെയായിരുന്നു. എന്നാൽ വീടിനു മുന്നിൽ തന്നെ ഒരു കൊടിമരം സ്ഥാപിക്കപ്പെട്ടത് അറിഞ്ഞത് വളരെ വൈകിയാണ്. ഇപ്പോളിത് ഗേറ്റിനു മുന്നിൽ വഴിമുടക്കിയായി നിലകൊള്ളുന്നു. നാട്ടിൽ വന്നപ്പോഴൊക്കെ ഇതു മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെ തിരികെ കിട്ടിയത് പരിഹാസം മാത്രമായിരുന്നുവെന്ന് ഏബ്രഹാം തോമസ് മറുനാടനോടു പറഞ്ഞു.

ദേശീയ വിപ്ളപ്പാർട്ടിയാണെന്ന ബോധം അബോധമനസ്സിൽ ഉറഞ്ഞു കിടക്കുന്നതിനാലാവണം ആണ്ടോടാണ്ട് തൊഴിലാളി ദിനത്തിലും രക്തസാക്ഷിത്വ ദിനത്തിലും ഈ ഗേറ്റിനു മുന്നിൽ വന്ന് സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരേ ഉശിരൻ മുദ്രാവാക്യവും പ്രസംഗഘോഷവും നടത്തി പിരിയും. ലോകത്തിൽ ആരു മരിച്ചാലും കരിങ്കൊടി കെട്ടാനും അനുസ്മരണത്തിനുമായി ഈ വീടിനു മുന്നിലെത്തി പുഷ്പാർച്ചന നടത്തി അനുസ്മരിക്കും. ഇതൊക്കെ ഈ കാലത്തും കാണിക്കാൻ അസാമാന്യ തൊലിക്കട്ടിയും മനക്കട്ടിയും വേണമെന്നാണ് തുരുത്തിയിലെ നാട്ടുകാർ പറയുന്നത്.

രണ്ടുവർഷം മുമ്പ് കുവൈറ്റിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി, വീടു പുതുക്കി പണിയുന്നതിനായി കൊടിമരം മാറ്റണമെന്നു പറഞ്ഞിട്ടും പ്രതികരണമുണ്ടായില്ല. 2016 ഏപ്രിലിൽ ഇവിടെ ഏബ്രഹാമും കുടുംബവും താമസമാരംഭിച്ചു. ഇത്രനാൾ ഗേറ്റിനുമുന്നിലെ കൊടിമരം നീക്കണമെന്ന ആവശ്യവുമായി സിപിഎമ്മിലെ നേതാക്കളേയും സമീപിച്ചു. അവരും കൈമലർത്തി. കളക്ടർക്കുൾപ്പടെ പരാതി കൊടുത്തു. ഒന്നുമുണ്ടായില്ല. വീടു പണിക്കുള്ള സാധനങ്ങൽ ഇറക്കാനായി അയൽപക്കത്തെ വീട്ടുകാരന്റെ പുരയിടം വഴിയാണ് ലോറി കയറ്റിയത്. ഇപ്പോൾ എഴുപതു പിന്നിട്ട അമ്മ ഉൾപ്പടെ ആറംഗ കുടുംബമാണ് തന്റേത്. ഒരു ചെറിയ കാറിന് മാത്രമേ ഇപ്പോൾ ഈ ഗേറ്റു വഴി കടക്കാനാവൂ. അത്യാവശ്യകാര്യങ്ങൾക്കായി വീട്ടുകാർക്ക് ഒരുമിച്ചു പോകണമെങ്കിൽ പെരുവഴിയിൽ നിന്നു വണ്ടി കയറമെന്ന സ്ഥിതിയാണ് ഉള്ളത്. ഇതു മാറ്റണമെന്നാണ് താൻ ആവശ്യപ്പെട്ടത്. പരാതിപ്പെട്ട തനിക്കു മർദ്ദനവും ഇതാണോ എല്ലാം ശരിയാക്കുമെന്ന പ്രചരണം നടത്തിയതെന്ന സംശയമാണ് ഇപ്പോൾ ഏബ്രഹാമിനുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP