Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടക്ക പങ്കിടാൻ ക്ഷണിക്കുന്നവരുണ്ട് ബോളിവുഡിൽ; പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളെയും ഇത്തരക്കാർ വേട്ടയാടും; തന്റെ സംരക്ഷകൻ ഡാനിയൽ ആണെന്നും സണ്ണി ലിയോൺ

കിടക്ക പങ്കിടാൻ ക്ഷണിക്കുന്നവരുണ്ട് ബോളിവുഡിൽ; പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളെയും ഇത്തരക്കാർ വേട്ടയാടും; തന്റെ സംരക്ഷകൻ ഡാനിയൽ ആണെന്നും സണ്ണി ലിയോൺ

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ: ഹാർവെ വെയ്ൻസ്റ്റീൻ കേസിനെ തുടർന്ന് ഹോളിവുഡിൽ മീ ടൂ പ്രചാരണത്തിന് തിരികൊളുത്തിയെങ്കിലും,ബോളിവുഡിന് ഇക്കാര്യത്തിൽ തണുപ്പൻ മട്ടാണ്. ഒരുസണ്ണി ലിയോൺ മാത്രമേയുള്ളു ഇക്കാര്യത്തിൽ മനസ് തുറക്കാൻ.

ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് ഉണ്ടോ? മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, സണ്ണി മറുപടി പറയുന്നു: ' ഞാൻ ഇതുവരെ അതനുഭവിച്ചിട്ടില്ല. എനിക്ക് സംരക്ഷണമൊരുക്കാൻ എല്ലായ്‌പോഴും ഡാനിയേൽ(ഭർത്താവ്) ഒപ്പമുണ്ടായിരുന്നു.എന്നാൽ, ഇത് ബോളിവുഡിൽ നിലനിൽക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട്.സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഇത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.എന്റെ കരിയർ ഞാൻ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോൺ പറഞ്ഞു.അർബാസ് ഖാനൊപ്പമുള്ള ഇന്തസാർ ആണ് സണ്ണിയുടെ അടുത്ത ബോളിവുഡ് റിലീസ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP