Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടി നിർത്തൽ സാധ്യത അടയുന്നു; ഇടതുമുന്നണിയിലെ പൊട്ടിത്തെറി പരസ്യമാവുന്നു;സിപിഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചു; സിപിഐയെ ഇടുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകൾ

വെടി നിർത്തൽ സാധ്യത അടയുന്നു; ഇടതുമുന്നണിയിലെ പൊട്ടിത്തെറി പരസ്യമാവുന്നു;സിപിഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചു; സിപിഐയെ ഇടുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകൾ

തിരുവനന്തപുരം: ഇടത് പക്ഷത്തെ ഭിന്നിപ്പ് പരസ്യമാകുന്നു. ഇതിന്റെ ഏറ്റെവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. സിപിഐയെ ഇടുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്.പേരൂർക്കടയിലും വട്ടിയൂർ കാവിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

സിപിഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചെന്നാണ് പോസ്റ്ററിൽ പറയുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട് പ്രശ്നം രൂക്ഷമാവുന്നതിനിടെയാണ് സംഭവം

തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ-സി.പിഎം ബന്ധത്തിൽ വിള്ളലുകൾ വീഴുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് പുതിയ പ്രശ്നങ്ങളുടെ വരവ്.

അതേ സമയം തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ നിലപാടിനെതിരെ രൂക്ഷ വിമർശനുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തി. തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സിപിഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയിൽ സിപിഐ ഉണ്ടാവുമെന്നറിയില്ല. അവർ എങ്ങോട്ടു പോയാലും ജനങ്ങൾ ഇടതുമുന്നണിയുടെ കൂടെയാണ്. ആർക്കും ഒരു ചുക്കും സിപിഎമ്മിനെതിരെ ചെയ്യാനാകില്ലെന്നും ആനത്തലവട്ടം പറഞ്ഞു.

എല്ലാം തികഞ്ഞവരാണ് സിപിഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങൾ നടത്തി സി.പി.എം ജന താൽപര്യങ്ങൾക്ക് എതിരാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകൾ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം ഇടപെടലുകൾക്കുള്ള മുന്നറിയിപ്പാണ് ആവർത്തിച്ചുള്ള ഭീഷണിയിലൂടെ സി.പിഎം നൽകുന്നത്.

തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ടുനിന്നതോടെയാണ് ഇരുപാർട്ടികളും തമ്മിൽ ബന്ധം വഷളായത്. മൂന്നാർ, ലോ അക്കാഡമി വിഷയത്തിലടക്കം സിപിഎമ്മുമായി മുമ്പ് ഇടഞ്ഞിട്ടുള്ള സിപിഐ, തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ കടുത്ത പ്രയോഗം നടത്തിയതാണ് പുതിയ പോരിന് തുടക്കമിട്ടത്.

ഹൈക്കോടതി പരാമർശത്തെ തുടർന്ന് തോമസ് ചാണ്ടി രാജി വയ്ക്കുമെന്ന് ഉറപ്പായിരുന്നിട്ടും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള സിപിഐയുടെ കടന്നകൈ പ്രയോഗം പൊറുക്കാനാവില്ലെന്ന നിലപാടായിരുന്നു സി.പി.എം സ്വീകരിച്ചത്. അതേസമയം, ഇടതുപക്ഷ മൂല്യം ഉയർത്തിപിടിക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് പറയുന്ന സിപിഐ തോമസ് ചാണ്ടി വിഷയത്തിൽ തങ്ങൾ കൈക്കൊണ്ടത് ശരിയായ നിലപാട് ആയിരുന്നുവെന്നും ഉറപ്പിച്ചിരുന്നു.

അത് സമയം മുഖം നഷ്ടപ്പെട്ട യു.ഡി.എഫിന് സിപിഐ നിലപാട് സഹായകമായെന്ന് കോടിയേരി വിമർശിച്ചിരുന്നു. എന്നാൽ തോമസ് ചാണ്ടിയെ തുടരാൻ അനുവദിച്ചതാണ് യു.ഡി.എഫിന് പിടിവള്ളിയായതെന്ന് പ്രകാശ് ബാബു ആരോപിച്ചു. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് അപക്വമായ നിലപാടാണെന്ന് നേരത്തെ കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP