Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി രക്ഷിതാക്കൾക്ക് സ്‌കൂളുകളുമായുള്ള ആശയവിനിമയം വളരെ എളുപ്പം; ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് മൊബൈൽ ആപ് പുറത്തിറക്കി

ഇനി രക്ഷിതാക്കൾക്ക് സ്‌കൂളുകളുമായുള്ള ആശയവിനിമയം വളരെ എളുപ്പം; ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് മൊബൈൽ ആപ് പുറത്തിറക്കി

സാങ്കേതിക വിദ്യകളുടെ ഈ പുതുയുഗത്തിൽ സ്‌കൂൾ സംബന്ധമായ വിശദ വിവരങ്ങൾ രക്ഷിതാക്കളിൽ എത്തിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹറിൻ പേരന്റ്‌സ് മൊബൈൽ ആപ് പുറത്തിറക്കി.ഇന്ത്യൻ സ്‌കൂൾ ബഹറിൻ പേരന്റ്‌സ് ആപ്ലിക്കേഷൻ ഇപ്പോൾ ഐഫോണുകളിലും, ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഇന്ത്യൻ സ്‌കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാർത്തകളും സർക്കുലറുകളും ഇമെയിലുകളും എസ്. എം.എസുകളും ഈ ആപ്പ് വഴി ലഭിക്കുന്നു. ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് പോർട്ടലിന്റെ മൊബൈൽ വേർഷനാണ് ഈ ആപ് പ്രദാനം ചെയ്യുന്നത്.

ഇന്ത്യൻ സ്‌ക്കൂൾ പേരന്റ്‌സ് പോർട്ടലിന്റെ ഉപയോഗിക്കുന്ന അതെ യൂസർ നെയിമും പാസ് വേർഡും ഈ ആപ്പിനും ഉപയോഗിക്കാം. പാസ് വേർഡ് അറിയില്ലെങ്കിൽ സ്‌കൂൾ പോർട്ടലിലെ ലിങ്കിൽ ക്ലിക് ചെയ്തു സ്വയം പാസ്വേർഡ് ഉണ്ടാക്കാം. അങ്ങനെ പാസ് വേർഡ് ഉണ്ടാക്കുമ്പോൾ രക്ഷിതാക്കളുടെ ഈമെയിലിൽ നിർദ്ദേശം ലഭിക്കും. ഇന്ത്യൻ സ്‌കൂളിൽ നേരത്തെ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഈമെയിലിലേക്കാണ് വിവരങ്ങൾ അയക്കുക.

രക്ഷിതാക്കളുമായുള്ള സുഗമവും ഫലപ്രദവുമായ ആശയ വിനിമയമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും എത്തിക്കുന്ന ഏറ്റവും നൂതനമായ മാർഗമാണ് ഈ മൊബൈൽ ആപ് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ പോർട്ടലിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും തത്സമയം തന്നെ ഈ ആപ്പിലേക്കും എത്തുമെന്ന് ഇന്ത്യൻ സ്‌ക്കൂൾ എക്‌സിക്യൂട്ടീവ് അംഗം (ഐ.ടി) സജി ആന്റണി പറഞ്ഞു. പ്‌ളേ സ്റ്റോറിലും ആപ് സ്റ്റോറിലും Indian School Bahrain എന്ന് സേർച്ച് ചെയ്ത് ഈ ആപ് ഡൗൺലോഡ് ചെയ്യാം. ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് ആപ്പിന്റെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു :

വിദ്യാർത്ഥികളുടെ എല്ലാ അടിസ്ഥാന വിവരങ്ങളും ഇതിലൂടെ ലഭിക്കുന്നുസ്‌കൂളിൽ ചേർന്നത് മുതലുള്ള പ്രോഗ്രസ് കാർഡുകൾ ലഭിക്കുന്നു.അതാതു മാസത്തെ സ്‌കൂൾ കലണ്ടർ വിവരങ്ങൾ ലഭിക്കും ഫീസ് കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ എന്നിവ ലഭിക്കും.ക്ളാസ് ടീച്ചറുമായി ആശയ വിനിമയത്തിനുള്ള സൗകര്യം ഒരുക്കി വരുന്നു സ്‌കൂളുൽ നടന്ന അവാർഡ് സെറിമണി ഉൾപ്പെടെയുള്ള പരിപാടികളുടെ ചിത്രങ്ങൾ. സ്‌കൂൾ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക്

ഇപ്പോൾ പേരന്റ്‌സ് പോർട്ടലിൽ ലഭിക്കുന്ന പഠന കുറിപ്പുകൾ ഈ ആപ്പിലും ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരുന്നതായി ഐടി ചുമതല വഹിക്കുന്ന സജി ആന്റണി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ ഐ ടി വിഭാഗമവുമായി ഈമെയിലിലോ (ഇമെയിൽ വിലാസം : [email protected] ) ഐ ടി യുടെ ചുമതല വഹിക്കുന്ന സജി ആന്റണിയുമായി ഫോണിലോ ബന്ധപ്പെടുക : 39691959വെബ്സൈറ്റ് വിലാസം : http://www.indianschool.bh

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP