Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിൽ വള്ളിക്കാവിലെ എൻജിനീയറിങ് കോളേജിൽ വിതരണം ചെയ്തത് പുഴുവരിക്കുന്ന ഭക്ഷണം; നാൽപ്പതിനായിരത്തോളം രൂപ ഈടാക്കി വിതരണം ചെയ്യുന്ന ഭക്ഷണം പഴങ്കഞ്ഞിയെന്ന് വിദ്യാർത്ഥികൾ; പരാതിപ്പെടുന്നവരെ സസ്‌പെൻഡു ചെയ്യുമെന്നും ഇന്റേണൽ മാർക്കു കുറയ്ക്കുമെന്നും ഭീഷണി; പുഴുവരിക്കുന്ന ഭക്ഷണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും കാമ്പസിൽ ട്രോളുകളിറക്കിയും നൂതന സമരം

അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിൽ വള്ളിക്കാവിലെ എൻജിനീയറിങ് കോളേജിൽ വിതരണം ചെയ്തത് പുഴുവരിക്കുന്ന ഭക്ഷണം; നാൽപ്പതിനായിരത്തോളം രൂപ ഈടാക്കി വിതരണം ചെയ്യുന്ന ഭക്ഷണം പഴങ്കഞ്ഞിയെന്ന് വിദ്യാർത്ഥികൾ; പരാതിപ്പെടുന്നവരെ സസ്‌പെൻഡു ചെയ്യുമെന്നും ഇന്റേണൽ മാർക്കു കുറയ്ക്കുമെന്നും ഭീഷണി; പുഴുവരിക്കുന്ന ഭക്ഷണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും കാമ്പസിൽ ട്രോളുകളിറക്കിയും നൂതന സമരം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള അമൃതാ എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി സമരം. കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. ഹോസ്റ്റലിലുള്ള മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഇവിടെ ഹോസ്്ററലിൽ താമസിച്ചു പഠിക്കുന്നത്.

വള്ളിക്കാവിലുള്ള അമൃത യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജിന്റെ ആൺകുട്ടികളുടെ മെസ്സിൽ വിതരണം ചെയത ഭക്ഷണമാണ് ഗുണനിലവാരമില്ലാത്തതാണെന്ന് ആരോപിക്കുന്നത്. ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഭക്ഷണം പഴയഭക്ഷണമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിനെതിരെ പ്രതികരിച്ചവരെ അധികൃതർ ഭീഷണിപ്പെടുത്തുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനെതിരേയാണ് വിദ്യാർത്ഥി സംഘടനസമരം പ്രഖ്യാപിച്ചത്.

ക്യാമ്പസിലെ മെസിൽ വിതരണം ചെയ്യുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. പരാതിപ്പെടുന്നവരെ സസ്‌പെൻഡ് ചെയ്യുമെന്നാണ് അധികൃതരുടെ ഭീഷണി. ഇന്റേണൽ മാർക്കു കുറയ്ക്കുമെന്നും അധികൃതർ ഭീഷണിപ്പെടടുത്തയതായാണ് വിദ്യാർത്ഥികളുടെ പരാതി

പുഴുവരിക്കുന്ന മെസിലെ ഭക്ഷണത്തിന്റെ ചിത്രങ്ങൾ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു. ഇത്തരം വ്യത്യസ്തമായ സമര രീതിയാണ് വിദ്യാർത്ഥികൾ പിന്തുടരുന്നത്. ട്രോളുകളിലൂടെ വിഷയം ചർച്ചയാക്കാനാണ് വിദ്യാർത്ഥികളുടെ ശ്രമം.

മൂവായിരത്തോളം വിദ്യാർത്ഥികളാണ് വള്ളിക്കാലെ കാമ്പസിൽ താമസിച്ചു പഠിക്കുന്നത്. നാൽപ്പതിനായിരത്തോളം രൂപയാണ ഓരോ വിദ്യാർത്ഥികളിൽ നിന്നും മെസ് ആവശ്യങ്ങൾക്കായി അധികൃതർ ഈടാക്കുന്നത്. പണം നല്കിയിട്ടും പഴങ്കഞ്ഞി പോലെയു്ള്ള ഭക്ഷണം നൽകുന്നതിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP