Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കായംകുളം താപനിലയത്തിലേക്ക് മണ്ണ് കൊണ്ടുപോകുന്നുവെന്ന് ജിയോളജിസ്റ്റിന്റെ സാക്ഷിപ്പെടുത്തൽ; അമിത വേഗത്തിൽ വന്ന ലോറി പൊലീസ് തടഞ്ഞു കാര്യം ചോദിച്ചപ്പോൾ കള്ളം പൊളിഞ്ഞു; അനധികൃത മണ്ണ് ഖനനത്തിന് അനുമതി നൽകിയ തിരുവനന്തപുരം ജില്ലാ ജിയോളജിസ്റ്റ് ഒളിവിൽ; മൂന്ന് ടീമായി തിരിഞ്ഞ് തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

കായംകുളം താപനിലയത്തിലേക്ക് മണ്ണ് കൊണ്ടുപോകുന്നുവെന്ന് ജിയോളജിസ്റ്റിന്റെ സാക്ഷിപ്പെടുത്തൽ; അമിത വേഗത്തിൽ വന്ന ലോറി പൊലീസ് തടഞ്ഞു കാര്യം ചോദിച്ചപ്പോൾ കള്ളം പൊളിഞ്ഞു; അനധികൃത മണ്ണ് ഖനനത്തിന് അനുമതി നൽകിയ തിരുവനന്തപുരം ജില്ലാ ജിയോളജിസ്റ്റ് ഒളിവിൽ; മൂന്ന് ടീമായി തിരിഞ്ഞ് തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം : മണ്ണ് ഖനനത്തിന് അനധികൃത അനുമതിനൽകിയ തിരുവനന്തപുരം ജില്ല ജിയോളജിസ്റ്റും ശ്രീകാര്യം സ്വദേശിയുമായ സജികുമാർ ഒളിവിൽ പോയിട്ട് നാല് ദിവസം കഴിയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരിച്ചിൽ ഊർജിതമാക്കിയതായി പാരിപ്പള്ളി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.ജിയോളജിസ്റ് ഒളിവിലായതോടെ തിരക്കുള്ള ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായിട്ടും വിഷയത്തിൽ പ്രതികരിക്കാൻ മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ തയ്യാറായിട്ടില്ല.

കൃത്യമായ സ്ഥലപരിശോധനന നടത്താതെയാണ് ഖനനാനുമതി നൽകിയത് എന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്ന സൂചന ലഭിച്ചതോടെയാണ് സജികുമാർ മുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൈനിങ് റവന്യൂ ഇൻസ്‌പെക്ടർ വർക്കല സ്വദേശി സോണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ അറസ്റ്റിലായതോടെയാണ് തനിക്കും കുരുക്ക് വിഴുമെന്ന് മനസ്സിലാക്കിയ സജികുമാർ മുങ്ങുകയായിരുന്നു. ഇയളെ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ ടീമുകളായി തിരിഞ്ഞാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

സംഭവത്തെ ക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ.ആറ്റിങ്ങൽ ഭാഗത്തു കുറച്ചുദിവസങ്ങളായി അനധികൃത മണ്ണ് മാഫിയ പ്രവർത്തിക്കുന്നതായി രഹസ്യ വിവരം കിട്ടുകയും ഇത്തരം പ്രവർത്തനങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ആറ്റിങ്ങൽ ഭാഗത്ത് നിന്നും അമിതവേഗതയിൽ പാരിപ്പള്ളി ഭാഗത്തേക്ക് മണ്ണുകയറ്റിയ ലോറികൾ വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു തുടർന്നുനടന്ന പരിശോധനയിൽ കായംകുളം താപവൈദ്യുത നിലയത്തിലേക്കെന്ന ജിയോളജിസ്റ് ഒപ്പിട്ടു നൽകിയിരിക്കുന്ന് പെർമിറ്റ് കണ്ടെടുത്തു എന്നാൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ കായംകുളം താപവൈദ്യുത നിലയവുമായി ബന്ധപ്പെട്ടതോടെയാണ് കള്ളി പുറത്ത് വന്നത്.

അവിടെ മണ്ണിന്റെ ആവശ്യമില്ലാ എന്ന മറുപടിയും പൊലീസിന് ലഭിച്ചതോടെയാണ് ഗൂഢാലോചന പുറത്തായത് സർക്കാർ പദ്ധതികൾ ക്കായി മണ്ണ് നീക്കം ചെയ്യുന്നതിന് പൊലീസ് ചില വിട്ടുവീഴ്ചകൾ ചെയ്യാറുണ്ടെന്ന സാഹചര്യം മുതലാക്കിയാണ് ജിയോളജിസ്റ്റും മണ്ണുമാഫിയയും ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുന്നതിനു ഏതാനും നിമിഷങ്ങൾക്കുമുന്പ് ഇയാൾ ഓഫീസിൽ നിന്നും പുറത്തേക്കു പോവുകയായിരുന്നു തുടർന്നാണ് മൈനിങ് റവന്യൂ ഇൻസ്‌പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൈക്കൂലി വീരനായ സജികുമാർ ഇടതുപക്ഷ യൂണിയന്റെ സജീവപ്രവർത്തകൻ കൂടിയാണ്. വ്യവസായ വകുപ്പിലെ ഒരു ഉന്നതനാണ് ഇയാളുടെ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുംന്നതെന്ന് ആക്ഷേപമുണ്ട്. സാധാരണ ക്കാരൻ മുതൽ ക്വാറി ഉടമകൾ വരെയുള്ളവരിൽനിന്നും വൻതുക കൈപ്പറ്റിയാണ് വകുപ്പിൽ അനധികൃതമായി കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്.നിരവധി ക്വാറി ഉടമകളുൾപ്പടെയുള്ളവരിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് പൊലീസിന് ഇപ്പോൾ ലഭിക്കുന്ന സൂചന. തന്റെ രാഷ്ട്രീയ സ്വാധീനം ആദ്യമെ പറഞ്ഞാണ് ഇയാൾ കച്ചവടമുറപ്പിക്കുന്നതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP