Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാപ്പാനായിരുന്ന അച്ഛൻ ആനയുടെ കുത്തേറ്റ് മരിച്ചു; പെരുവഴിയിലായ കൂടുംബത്തെ തേടിയെത്തിയത് മിടുമിടുക്കൻ അർബുദ രോഗ ബാധ; ട്യൂഷനെടുത്ത് വീറോടെ നീങ്ങിയത് വേദനകൾ ഒള്ളിലൊതുക്കി; കാൻസറിനെ പൊരുതി തോൽപ്പിച്ചതിനൊപ്പം ഹിന്ദി എംഎയിലെ ഒന്നാം റാങ്കും; ആവുന്നത്ര പഠിച്ച് നല്ല ജോലി നേടാനുള്ള സനോജിന്റെ യാത്ര തുടരുന്നു; കൈമുതൽ അദ്ധ്യാപകരുടേയും സുഹൃത്തുക്കളുടേയും കരുണയും

പാപ്പാനായിരുന്ന അച്ഛൻ ആനയുടെ കുത്തേറ്റ് മരിച്ചു; പെരുവഴിയിലായ കൂടുംബത്തെ തേടിയെത്തിയത് മിടുമിടുക്കൻ അർബുദ രോഗ ബാധ; ട്യൂഷനെടുത്ത് വീറോടെ നീങ്ങിയത് വേദനകൾ ഒള്ളിലൊതുക്കി; കാൻസറിനെ പൊരുതി തോൽപ്പിച്ചതിനൊപ്പം ഹിന്ദി എംഎയിലെ ഒന്നാം റാങ്കും; ആവുന്നത്ര പഠിച്ച് നല്ല ജോലി നേടാനുള്ള സനോജിന്റെ യാത്ര തുടരുന്നു; കൈമുതൽ അദ്ധ്യാപകരുടേയും സുഹൃത്തുക്കളുടേയും കരുണയും

എംപി റാഫി

മലപ്പുറം: 'ആവുന്നത്ര പഠിക്കണം, നല്ല ജോലിയും നേടണം' കൗമാരത്തിലേ ക്യാൻസർ പിടികൂടിയ പി.ആർ സനോജിന്റെ ആഗ്രഹങ്ങളാണിത്. രോഗത്തിന് കീഴ്പ്പെട്ട് സനോജിന് ഒരു കൈ മുറിച്ചു മാറ്റേണ്ടി വരെ വന്നു. എന്നാൽ സനോജ് തോൽക്കാൻ തയ്യാറല്ലായിരുന്നു. സനോജ് കാൻസറിനോട് പോരാടി പരീക്ഷയെയും തോൽപ്പിച്ചിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാല എം.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്കോടെയാണ് സനോജ് ചരിത്ര വിജയം നടിയിരിക്കുന്നത്.

പ്ലസ്ടു കഴിഞ്ഞപ്പോയാണു സനോജിനു കാൻസർ പിടിപെട്ടതായി അറിയുന്നത്. രോഗം മൂർഛിച്ചപ്പോൾ ഇടതുകൈ മുറിച്ചു നീക്കേണ്ടി വന്നു. എങ്കിലും പഠനം തുടരണമെന്ന അതിയായ ആഗ്രഹത്താൽ ഇത്രവരെ എത്തി. സഹപാഠികളുടെയും സുമനസുകളുടെയും അകമഴിഞ്ഞ പിന്തുണ സനോജിന് സഹായമായെത്തി. എല്ലാവരുടെയും സഹായത്താൽ ചെനക്കലിൽ വാടക വീടെടുത്തു.

പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുത്തു പണം കണ്ടെത്തിയിരുന്നെങ്കിലും ശരീര വേദനമൂലം ഇപ്പോൾ ഒന്നിനും വയ്യാത്ത അവസ്ഥയാണ്. രോഗത്തിനെതിരെ വീറോടെ പൊരുതിയ സനോജ് ചോദ്യക്കടലാസിനു മുന്നിലും പതറിയില്ല. അങ്ങിനെ റാങ്കും കൈപിടിയിലൊതുക്കി. വീട്ടിലെ സ്ഥിതി പരിതാപകരമാണ്. ആന പാപ്പാനായിരുന്ന അഛൻ രാമകൃഷ്ണൻ എട്ടു വർഷം മുമ്പ് ആനയുടെ കുത്തേറ്റു മരിച്ചു.

ഇതോടെ കുടുംബം പെരുവഴിയിലായി. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നന്നേ കഷ്ടപ്പെടുമ്പോഴാണ് സനോജിന്റെ ചികിത്സയും. ഇനിയും പഠിക്കണമെന്നുണ്ട്, ജോലിയും നേടണം. പക്ഷേ, ചികിത്സയ്ക്ക് ഏറെ പണം ആവശ്യമുണ്ട്. ഉടനൊരു ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടർമാരുടെ നിർദ്ദേശം. ഇല്ലെങ്കിൽ മരണം പോലും സംഭവിച്ചേക്കാം.

ചികിത്സ മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ സുമനസുകൾ കനിയണം. സ്വപ്നങ്ങൾ കീഴടക്കാൻ സനോജിനെ ആരേങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും സുഹൃത്തുക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP