Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപണനിരോധന നിയമത്തിലെ കർശന ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി റദാക്കി; കൂറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന കാര്യത്തിലെ രണ്ട് നിർദേശങ്ങൾ കോടതി തള്ളിയത് കേന്ദ്ര സർക്കാറിനേറ്റ കനത്ത തിരിച്ചടി

കള്ളപണനിരോധന നിയമത്തിലെ കർശന ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി റദാക്കി; കൂറ്റാരോപിതന് ജാമ്യം അനുവദിക്കുന്ന കാര്യത്തിലെ രണ്ട് നിർദേശങ്ങൾ കോടതി തള്ളിയത് കേന്ദ്ര സർക്കാറിനേറ്റ കനത്ത തിരിച്ചടി

ന്യൂഡൽഹി: കള്ളപണ ഇടപാടുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജാമ്യം നൽകുന്നതിന് കർശന വ്യവസ്ഥകൾ ആവശ്യമാണന്ന് കേന്ദ്ര സർക്കാർ വാദം സുപ്രീംകോടതി തള്ളി. കേന്ദ്രസർക്കാർ നിർദേശിച്ച രണ്ട് സുപ്രധാന വ്യവസ്ഥകളാണ് കോടതി തള്ളിയത്. പബ്ലിക്ക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം നൽകരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കേസിൽ കുറ്റാരോപിതൻ നിരപരാധിയാണന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ മാത്രമേ ജാമ്യം അനുവദിക്കാവു എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

കള്ളപണനിരോധന നിയമത്തിലെ നാൽപ്പതിയഞ്ചാം വ്യവസ്ഥ പ്രകാരമാണ് കേസിൽ അകപ്പെടുന്നവർക്ക് രണ്ട് ജ്യാമ്യവ്യവസ്ഥകളാണ് ഉള്ളത്. ഈ രണ്ട് വ്യവസ്ഥകളും ജാമ്യം എന്നെന്നേക്കുമായി നിഷേധിക്കാൻ മാത്രമേ ഉപകരിക്കൂവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. രണ്ട് വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി.

ജാമ്യം നിയമവും ജയിൽ അപവാദവും ആകണമെന്ന് പ്രമാണം ഇവിടെ ലംഘിക്കപ്പെട്ടു. കള്ളപണനിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ജയിൽ നിയമവു ജാമ്യം അപവാദവുമായി മാറിയെന്ന് ജസ്റ്റിസ് രോഹിടൺ നരിമാൻ അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. എന്നാൽ കള്ളപണ ഇടപാടുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ശിക്ഷിക്കുന്നതിന് ഏറ്റവും സഹായകരമായ ചട്ടങ്ങളാണിതെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.

എന്നാൽ കേന്ദ്ര സർക്കാർ വാദം തള്ളിയ സുപ്രീംകോടതി നാൽപ്പത്തിയഞ്ചാം വ്യവസ്ഥ റദാക്കി. നേരത്തെ ഈ വ്യവസ്ഥകൾ പ്രകാരം കീഴ്‌ക്കോടതികൾ ജാമ്യം നിഷേധിച്ച മുഴുവൻ പേരുടേയും ജാമ്യാപേക്ഷകൾ വീണ്ടും പരിഗണിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP