Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി മലയാളികൾ നാട്ടിൽ വീട് വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രവാസി മലയാളികൾ നാട്ടിൽ വീട് വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീടും കുറച്ചു സ്ഥലവും. മരുഭൂമിയിൽ വിയർപ്പൊഴുക്കി കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്ന പണം കൊടുത്ത് വീടും കുറച്ചു സ്ഥലവും വാങ്ങിയതിനു ശേഷം മനസമാധാനം നഷ്ടപെട്ട ഒരുപാട് പേരെ നമുക്ക് അറിയാം. വാങ്ങുന്നതിനു മുൻപ് അൽപം സൂക്ഷിച്ചാൽ പിന്നെ ദു:ഖിക്കേണ്ടി വരില്ല.

1. ആദ്യമായി വാഗാൻ പോകുന്ന വസ്തു വീട് വച്ച് താമസിക്കാൻ ആണോ അതോ വാണിജ്യ ആവശ്യത്തിന് ഉള്ളതാണോ എന്ന് തീരുമാനിക്കുക, കാരണം വാണിജ്യ ആവിശ്യത്തിനുള്ള സ്ഥലത്ത് വീട് വെക്കുവാൻ പാടുള്ളതല്ല. അതുപോലെ തിരിച്ചും. (commercial property or residential property).

2. നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം കൃഷിഭൂമി ആണോ എന്ന് പരിശോധിക്കുക. വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ സ്വന്തമായി കൃഷിഭൂമി/തോട്ടം/ഫാം ഹൗസ് എന്നിവ വാങ്ങാൻ പാടില്ല. (ഇന്ത്യൻ ഫെമ നിയമം Notification No. FEMA 21/ 2000-RB dated May 3, 2000.). ഇതു പല പ്രവാസി മലയാളികൾക്കും അറിയില്ല. പക്ഷെ ഇന്ത്യയിൽ തിരിച്ചു വന്നതിന് ശേഷം കൃഷി ഭൂമി/ തോട്ടം/ഫാംഹൗസ് എന്നിവ വാങ്ങുന്നതിന് തടസമില്ല.

3. വസ്തു ബ്രോക്കർമാരെയോ, സ്ഥലം, വസ്തു ഉടമസ്ഥരെയോ കണ്ണുമടച്ച് വിശ്വസിക്കരുത്. സബ് രജിസ്ട്രർ ഓഫീസിൽ പോയി ആധാരം (ടൈറ്റിൽ ഓഫ് ലാൻഡ്) പരിശോധിക്കുക. വിൽകുന്ന വ്യക്തിയുടെ ആണോ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന് പരിശോധിക്കുക. വിൽക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ കൈയിൽ ഈ വസ്തു, സ്ഥലം എങ്ങനെ വന്നു എന്ന് ചോദിച്ചു മനസിലാക്കുക. പറ്റുമെങ്കിൽ വസ്തുവിന്റെ മുൻആധാരം പരിശോധിക്കുക. ഇതുകൂടാതെ വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് (encumbrance certificate) സബ് രജിസ്റ്റർ ഓഫീസിൽ നിന്നും വാങ്ങി പരിശോധിക്കുക. പറ്റുമെങ്കിൽ 25-30 വർഷത്തെ സർട്ടിഫിക്കറ്റ് പരിശോധിക്കുക, ഇതിൽ നിന്നും നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം/വസ്തു ഏതെങ്കിലും ബാങ്ക് ലോൺ, മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ ഗ്യാരണ്ടിയായി കൊടുത്തിടുണ്ടോ എന്നു മനസിലാക്കാം. വസ്തുവിന്റെ പേരിൽ ലോൺ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടമസ്ഥരിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് (Release certificate) നിർബന്ധമായും ചോദിച്ചു വാങ്ങുക. ഇതിനായി ഒരു പരിചയ സമ്പന്നനായ വക്കീലിന്റെ ഉപദേശം തേടുക.

4. വസ്തുവിന്റെ യഥാർത്ഥ മാർക്കറ്റ് വില ചോദിച്ചു മനസിലാക്കുക. ചിലപ്പോൾ വസ്തു ഇടപാടുകാർ അനാവശ്യമായി വിലകൂട്ടാൻ സാധ്യത ഉണ്ട്. നന്നായി വിലപേശുക.

5. സ്ഥലം/വസ്തു കൃത്യമായി അളന്നുതിട്ടപ്പെടുത്തുക. പലപ്പോഴും ആധാരത്തിൽ പറയുന്ന സ്ഥലം യഥാർത്ഥത്തിൽ ഉണ്ടായിരിക്കണം എന്ന് ഇല്ല. ലാൻഡ് ആണെങ്കിൽ ഒരു സർവേയറെ കൊണ്ടുവന്ന് അളന്ന് അതിരു തിരിക്കുക.

6. ഫ്‌ളാറ്റ്/വില്ല എന്നിവ ബിൽഡറിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ, ബിൽഡറെകുറിച്ച് നന്നായി അനേ്വഷിക്കുക. പറ്റുമെങ്കിൽ മുൻപ് ചെയ്ത പ്രൊജക്ടുകൾ നേരിട്ട് പോയി കാണുക. അവിടുത്തെ താമസക്കാരിൽ നിന്നും ബിൽഡറെ കുറിച്ച് ചോദിച്ച് മനസിലാക്കുക. നിങ്ങൾ വാങ്ങാൻ പോകുന്ന പ്രൊജക്ട് ഏതെങ്കിലും ധനകാര്യ സ്ഥാപനം/ ബാങ്ക് ഫിനാൻസ് കൊടുത്തിട്ടുണ്ടോ എന്നു മനസിലാക്കുക. പ്രത്യേകിച്ച് ബാങ്ക് ആണ് ഫിനാൻസ് ചെയ്തതെങ്കിൽ വേറെ ബാധ്യതകൾ ഒന്നും തന്നെ ഉണ്ടായിരികില്ല. കാർ പാർക്കിങ് ഇടം, മെയ്ന്റനൻസ് ഫീസ് എന്നിവ ചോദിച്ചു മനസിലാക്കുക. ഫ്‌ളാറ്റ് ആണെങ്കിൽ കാർ പാർക്കിങ് തനിയെ പണം ഇടക്കാറുണ്ട് .

7. പവർ ഓഫ് അറ്റോർണിയായി (power of attorney) കൊടുത്തസ്ഥലം/വസ്തു ആണ് വാങ്ങുന്നതെങ്കിൽ വളരെ സൂക്ഷികുക. കഴിയുന്നതും യഥാർത്ഥ ഉടമസ്ഥനിൽ നിന്നും കര്യങ്ങൾ മനസിലാക്കി നേരിട്ട് ഇടപാട് നടത്തുക. പവർ ഓഫ് അറ്റോർണി വക്കീലിനെ കൊണ്ട് പരിശോധിപ്പികുക.

8. നിങ്ങൾ വസ്തു/സ്ഥലം വാങ്ങാൻ തീരുമാനിച്ചാൽ അഡ്വാൻസ് കൊടുക്കാം. അഡ്വാൻസ് പണം കൊടുക്കുന്നതിനു മുൻപ് ഇന്ത്യൻ റജിസ്‌ട്രേഷൻ ആക്ട് (Registration Act of 1908 ) പ്രകാരം മുദ്രപത്രത്തിൽ രണ്ടു കക്ഷികളും ഒപ്പുവെക്കുക. (ബയർ ആൻഡ് സെല്ലെർ)

9. പണം കഴിയുന്നതും ചെക്ക് / DD ആയി കൊടുക്കുക. പ്രവാസികൾക്ക് NRE /NRO /FCNR അക്കൗണ്ടിൽ നിന്നും പണം കൊടുക്കാവുന്നതാണ്. ഇതിൽ NRE/ FCNR അക്കൗണ്ടിൽ നിന്നും പണം കൊടുത്താൻ ഭാവിയിൽ നിങ്ങൾ ഈ വസ്തുവിൽ കുകയാണെങ്കിൽ ടാക്‌സ് അടച്ചതിനുശേഷം തിരിച്ചു കൊണ്ടുപോകാം. (repatriation ) പ്രത്യേകിച്ചും, വാണിജ്യ ഇടപാടുകൾ നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വീട് ആണെങ്കിൽ മാക്‌സിമം രണ്ട് തവണ പണം തിരിച്ച് വിദേശത്തേക്ക് തിരിച്ചു കൊണ്ടുപോകാം (repatriation ). വാണിജ്യ വസ്തു/സ്ഥലം ( commercial properties ) എത്രപ്രാവശ്യം വേണമെങ്കിലും തിരിച്ചു (repatriation ) കൊണ്ടുപോകാം. ആദായ നികുതി നിയമം 1961 പ്രകാരം വസ്തു വാങ്ങി 3 വർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ ആദായ നികുതി സ്ലാബ് പ്രകാരവും 3 വർഷത്തിനു ശേഷം ആണെങ്കിൽ 20 ശതമാനം ലാഭത്തിൽ നിന്നും നികുതി കൊടുത്ത് പണം തിരിച്ചു കൊണ്ടുപോകാം .

10. അഡ്വാൻസ് കൊടുത്തു നിശ്ചിത സമയത്തിനകം ബാക്കി ഉള്ള പണം കൂടെ കൊടുത്ത് നിയമപ്രകാരം ആധാരം നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യുക. മൊത്തം പണവും ചെക്ക് /DD ആയി കൊടുക്കുക. പലപ്പോഴും വസ്തു വ്യാപാരത്തിൽ കാശ് ആയി കൊടുത്ത് വ്യാപാരം നടത്തും . ഇത് നിയമപരമായി തെറ്റ് ആണ്. ബ്ലാക്ക് മണി എന്ന ഓമന പേരിൽ നടക്കുന്ന ഇത്തരം ഇടപാടുകൾ ഭാവിയിൽ നിങ്ങളെ നിയമകുടുക്കിൽ പെടുത്തിയേക്കാം. രജിസ്‌ട്രേഷൻ ഫീസ് അല്പം കൂടിയാലും മനസമാധാനത്തോടെ വീട്ടിൽ ഇരിക്കാം. ഓർക്കുക, സൂക്ഷിച്ചാൽ ദു:ഖികേണ്ടി വരില്ല.

കടപ്പാട്: ഡ്രീം ബ്ലോഗ് സ്‌പോട്ട് ഡോട്ട് കോം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP