Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിസ്റ്റുകൾക്ക് അഖിലയുടെ അമ്മയുടെ കരച്ചിൽ ഇഷ്ടമല്ല; ഹിന്ദു വിഭാഗത്തിലുള്ളർക്ക് അഖിലയുടെ ഭാഗം ഇഷ്ടമല്ല; രണ്ടിന്റെയും തീവ്രസ്വരക്കാർക്കാണ് പ്രശ്നം; ഇതെങ്ങനെ ലൗ ജിഹാദാകും? മതം ഏതായാലും പ്രശ്നമല്ല, അച്ഛനെയും അമ്മയെയും ഉപേക്ഷിക്കരുത് എന്നാണ് ഞാൻ ഉപദേശിച്ചത്; ആ അച്ഛന്റെയും അമ്മയുടെയും ശൂന്യത കണ്ടില്ലെന്ന് നടിക്കരുത്; രാഹുൽ ഈശ്വർ പറയുന്നത്

ഇസ്ലാമിസ്റ്റുകൾക്ക് അഖിലയുടെ അമ്മയുടെ കരച്ചിൽ ഇഷ്ടമല്ല; ഹിന്ദു വിഭാഗത്തിലുള്ളർക്ക് അഖിലയുടെ ഭാഗം ഇഷ്ടമല്ല; രണ്ടിന്റെയും തീവ്രസ്വരക്കാർക്കാണ് പ്രശ്നം; ഇതെങ്ങനെ ലൗ ജിഹാദാകും? മതം ഏതായാലും പ്രശ്നമല്ല, അച്ഛനെയും അമ്മയെയും ഉപേക്ഷിക്കരുത് എന്നാണ് ഞാൻ ഉപദേശിച്ചത്; ആ അച്ഛന്റെയും അമ്മയുടെയും ശൂന്യത കണ്ടില്ലെന്ന് നടിക്കരുത്; രാഹുൽ ഈശ്വർ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹാദിയ കേസ് നാളെ സുപ്രീംകോടതിയുടെ പരിഗണനയിൽ വരികയാണ്. ദ്വീർഘകാലം വീട്ടിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ കഴിഞ്ഞ ഹാദിയ ഇന്നലെ ഡൽഹിയിലേക്കുള്ള യാത്രമാധ്യേയാണ് മാധ്യമങ്ങളോട് തനിക്ക് ഇസ്ലാമായി തുടർന്നാൽ മതിയെന്ന കാര്യം ആവർത്തിച്ച് പറഞ്ഞത്. മാത്രമല്ല, തനിക്ക് ഭർത്താവായ ഷെഫിൻ ജഹാന്റെ കൂടെ പോയാൽ മതിയെന്നും അവർ പറയുകയുണ്ടായി. ആരുടെയും പ്രേരണയാൽ അല്ല താൻ മുസ്ലീമായതെന്ന് കൂടി അവർ പറഞ്ഞതോടെ ഇനി വിഷയം കോടതിയുടെ പരിഗണനയിലാണ്.

ഹാദിയ വൈക്കത്തെ വീട്ടിൽ കഴിയവേ സന്ദർശനം നടത്തിയത് രാഹുൽ ഈശ്വർ ആയിരുന്നു. ഹാദിയയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത് രാഹുലായിരുന്നു. ഇതിന്റെ പേരിൽ ഹാദിയയുടെ പിതാവ് അശോകന്റെ കടുത്ത വിമർശനവും രാഹുൽ ഈശ്വർ നേരിടേണ്ടി വന്നു. എങ്കിലും ഹാദിയയെ അവളുടെ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഹാദിയ വിഷയത്തിൽ രാഹുൽ തന്റെ നിലപാട് കുറച്ചു നാൾ മുമ്പ് മറുനാടനോട് നിലപാട് വിശദീരിച്ചിരുന്നു. ഈ നിലപാട് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെയാണ്:

അഖില - ഹാദിയ പ്രശ്നത്തിലെ റിയാലിറ്റി മൾട്ടി സൈഡായുള്ളതാണ്. അഖിലയുടെ അമ്മയുടെ കരച്ചിൽ വലിയൊരു പ്രശ്നമാണ്. കാരണം അഖിലയുടെ അമ്മയ്ക്ക് വേറെ മക്കളില്ല. ഈ കുട്ടി ഉപേക്ഷിച്ച് പോയാൽ അവർക്ക് വേറെ ആരുമില്ല. അഖിലയുടെ വ്യക്തസ്വാതന്ത്ര്യം ഒരു പ്രശ്നമാണ്. ഇപ്പോൾ അഖിലയ്ക്ക് ഇസ്ലാം മതത്തിൽ തുടരാനാണ് താൽപ്പര്യം. അഖിലയുമായി കൂടിക്കാച്ച നടത്തിയപ്പോൾ ഞാൻ പറഞ്ഞത് ഒരു കാര്യമേയുള്ളൂ. മതം ഏതായാലും പ്രശ്നമല്ല. അച്ഛനെയും അമ്മയെയും ഉപേക്ഷിക്കരുത് എന്നായിരുന്നു അത്. മകളെ കഷ്ടപ്പെട്ട് വളർത്തിയ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ അവൾ ഇല്ലാതായാൽ അത് വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കുമെന്നത് വാസ്തവമാണ്.

ഹാദിയ വിഷയത്തിൽ സത്യം എത്രകാലം മറച്ചുവെക്കുമെന്നതാണ് പ്രധാന ചോദ്യം. സുപ്രീം കോടതിയിൽ ഈ കുട്ടിയുടെ മൊഴിയെടുക്കുമല്ലോ? ഈ കുട്ടി കൊടുക്കുന്ന മൊഴി പബ്ലിക് ഡോക്യുമെന്റല്ലേ... അന്നത് ഏത് മീഡിയക്കാരനും എടുത്തുകൊടുക്കാൻ കഴിയുന്നതാണ്. ഇതിന്റെ പ്രശ്നം മറച്ചുവെച്ച് ലൗകികത എന്നു വിളിക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്? അഖിലയുടെ രണ്ട് മുസ്ലിം സുഹൃത്തുക്കളാണ് ഈ കുട്ടിയെ മതം മാറ്റുന്നത്. അവരുമായുള്ള അടുപ്പം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ ലൗ ജിഹാദ് എന്നു വിളിക്കുന്നത് എങ്ങനെയാണ്?

ഈ വിഷയത്തിൽ താൻ അഭിപ്രായം പറഞ്ഞപ്പോൾ ഫേസ്‌ബുക്കിൽ ഇസ്ലാമിസ്റ്റുകൾ വലിയ ദേഷ്യത്തിലായിരുന്നു. എന്തിനാണ് രാഹുൽ ഈശ്വർ അമ്മയുടെ വേർഷന് കൊടുത്തത്. അമ്മയുടെ വേർഷൻ കൊടുത്തത് മനപ്പൂർവ്വം ഇസ്ലാമിസ്റ്റുകൾക്കെതിരെ സിംപതി നേടാൻ വേണ്ടിയാണെന്നാണ് അവർ പറയുന്നത്. ഇസ്ലാമിസ്റ്റുകൾക്ക് അഖിലയുടെ അമ്മയുടെ കരച്ചിൽ ഇഷ്ടമല്ല. ഹിന്ദു വിഭാഗത്തിലുള്ളർക്ക് അഖിലയുടെ ഭാഗം ഇഷ്ടമല്ല. രണ്ടിന്റെയും തീവ്രസ്വരക്കാരാണ് യഥാർത്ഥ പ്രശ്‌നക്കാർ. ഹിന്ദുക്കുട്ടികൾക്ക് ആത്മീയ പഠനം വേണം എന്ന് അഖിലയുടെ അച്ഛൻ അശോകൻ പറയുന്നു. ഇതു ഞാൻ കൊടുത്തു, അഖിലയുടെ അമ്മ പറയുന്നതുകൊടുത്തു, പിന്നെ അഖിലയുടെ ഭാഗം കൂടി കൊടുത്തില്ലെങ്കിൽ മാധ്യമ ധർമം ആവില്ലല്ലോ?

അഖിലയുടെ ചിത്രം പുറത്തുവിട്ടതും വീഡിയോ പുറത്തുവിട്ടതും അവരുടെ സമ്മതത്തോടെയല്ലെന്ന വിവാദമുണ്ടായിരുന്നു. താൻ ചെയ്തതിൽ തെറ്റൊന്നുമില്ല. രഹസ്യമായി ഷൂട്ട് ചെയ്തു എന്നു പറയുന്നത് തെറ്റാണ്. അത് എങ്ങനെയാണ് സാധിക്കുക. മുഖത്തേയ്ക്ക് ക്യാമറ വച്ചാണ് താൻ ചോദിക്കുന്നതും സംസാരിക്കുന്നതും. അഖില ചെറുപ്രായത്തിൽ കൂട്ടുകാരികളുടെ ഉപദേശവും, ജീവിത രീതികളും കണ്ട് ഈ കുട്ടി ജമാഅത്തെ ഇസ്ലാമിയുടെ ഒരു മതപഠന കേന്ദ്രത്തിൽ പഠനത്തിന് പോയി. ജമാഅത്തെ ഇസ്ലാമിയെ അഭിനന്ദിക്കേണ്ട കാര്യമാണ് അവർ ആ കുട്ടിയെ അവിടെനിന്നും തിരിച്ചുവിട്ടു. അപ്പോഴാണ് പോപ്പുലർ ഫ്രണ്ടുകാർ ഇടപെട്ട് മതപഠനം നടത്തിയത്.

അഖിലയ്ക്കുവേണ്ടി കേസ് നടത്താൻ 65 ലക്ഷം രൂപയിലധികം ചെലവായിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ, അതും കേരളത്തിലെ രണ്ട് ക്രിസ്ത്യൻ ജഡ്ജിമാർ 2500-3000 രൂപ ശമ്പളമുള്ള അഖില-ഹാദിയയ്ക്ക് ആരാണ് ഫണ്ട് കൊടുക്കുന്നത് എന്നു വിധിന്യായത്തിൽ എഴുതിയത്. ഈ 65-70 ലക്ഷം രൂപയുണ്ടെങ്കിൽ എത്ര പാവപ്പെട്ട മുസ്ലിം പെൺകുട്ടികളുടെ വിവാഹം നടത്താം, എത്രകുട്ടികൾക്ക് പഠനം നടത്താം, വീടില്ലാത്ത പാവപ്പെട്ട എത്ര ആളുകൾക്ക് വീടുകൾ കെട്ടാം. അപ്പോൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി പോപ്പുലർ ഫണ്ടുകാർ ചെയ്യുന്നതാണ് ഇതൊക്കെ.

ഇപ്പോഴത്തെ കേരളത്തിലെ പശ്ചാത്തലത്തിൽ ഇസ്ലാമിക് വഹാബിസം ശക്തിപ്രാപിച്ചതാണ് പ്രശ്‌നം. ഇസ്ലാമിക വിഭാഗത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. ഇതിലെ സുന്നിവിഭാഗത്തിലെ വഹാബി എന്നു പറയുന്ന ഒരു ലൈനുണ്ട്. വഹാബി എന്നു പറയുന്നത് ഏകദേശം 17-18-ാം നൂറ്റാണ്ടിൽ ബിൻ സൗഹിൽ ബിൻ വഹാബ് എന്ന സൗദി അറേബ്യയിൽ ജനിച്ച ആളാണ് തുടങ്ങുന്നത്. വഹാബിസം സ്പിരിക്ച്ച്വൽ കണ്ടന്റെക്കാൾ കൂടുതൽ പൊളിറ്റിക്കൽ കണ്ടന്റിനെ സ്‌കോറ് ചെയ്യുന്നതാണ്. ഇതേ വഹാബികളാണ് 1979ൽ നവംബർ 20ന് വിശുദ്ധ മക്ക ആക്രമിക്കുന്നത്. സൗദി ഗവൺമെന്റ് അന്ന് അമേരിക്കയോട് ചാഞ്ഞുനിൽക്കുന്ന എന്നു പറഞ്ഞാണ് അവർ മക്ക ആക്രമിക്കുന്നത്. ഇതിനെതിരെ സൂഫി- സൗദി ഫോളോവേർസ് ഇന്ത്യയിലേയ്ക്ക് വരുന്നത് തടഞ്ഞുകൊണ്ട് പ്രസ്താവന നടത്തി.

മതപരിവർത്തനം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ ഫണ്ടിങ് നടത്തുന്നത് ഈ വിഭാഗക്കാരാണ്. ഈ ഫണ്ടിങ് തടയപ്പെടണം. നിർബന്ധിത മതപരിവർത്തനം തടയപ്പെടണം. മതപരിവർത്തനം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, പക്ഷേ നിർബന്ധിത മതപരിവർത്തന നിരോധന നിയമം വേണം. ഹിന്ദുവാകാനും, ക്രിസ്ത്യനാകാനും, മുസ്ലിം ആകാനും ഒരു പ്രോസസ് ഉണ്ട്. ഒരു രജിസ്ട്രേഷൻ ഉണ്ടാവണം. മതത്തിന്റെ പേരിൽ നമ്മളെ അടിപിടികൂടിക്കുന്നതിനുള്ള ഒരു ഓപ്ഷൻ ആവരുതെന്നും, നിർബന്ധിത മതപരിവർത്തനങ്ങൾ തടയണമെന്നുള്ളതുമാണ് എന്റെ നിലപാട്. അതിലേയ്ക്ക് ഈ കോടതി വിധി നയിക്കുമെങ്കിൽ ഗുണം ചെയ്യും.

ഷഫിൻ ജിഹാൻ അല്ല ഈ കുട്ടിയെ കൺവേർട്ട് ചെയ്തത്. അതുകൊണ്ട് ടെക്നിക്കലി ലൗ ജിഹാദ് അല്ല. അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം ആ വിവാഹത്തിൽ ഉണ്ടായിട്ടില്ല. കല്യാണം കഴിച്ചിരിക്കുന്നത് മതപരിവർത്തനം നടത്തുന്നതിനുള്ള ഒരു കവറായിട്ടു മാത്രമാണ്. ഈ മതപരിവർത്തനത്തിന് പിന്നിൽ എന്തെങ്കിലും അജണ്ടകൾ ഉണ്ടോ എന്നത് സുപ്രീം കോടതി അന്വേഷിക്കട്ടെ. ഒരു മാസം ആയിരം ഒന്നും നടക്കുന്നില്ലെങ്കിലും കേരളത്തിൽ മതപരിവർത്തനങ്ങൾ നടക്കുന്നുണ്ട്. പെൺകുട്ടികളുടെയും ആൺ കുട്ടികളുടെയും മതപരിവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനുള്ള ഉദാഹരണങ്ങളാണ് നിമിഷ - ഫാത്തിമ അടക്കമുള്ളവരുടേത്. നിമിഷ - ഫാത്തിമയുടെ സഹോദരൻ നാഷണൽ സെക്യുരിറ്റി കമാന്റോ ആണ്. നിമിഷ - ഫാത്തിമയുടെത് ഒരു കമ്മ്യുണിസ്റ്റ് ഫാമിലിയാണ്. നിമിഷ-ഫാത്തിമയുടെ അമ്മ നേരിട്ടാണ് പിണറായി വിജയനെ കാണാൻ പോയത്. കമ്മ്യുണിസ്റ്റുകാരനായ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അച്യുതാനന്ദന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഉണ്ട് - 20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക സ്റ്റേറ്റ് ആക്കിമാറ്റുന്നതിന് പോപ്പുലർ ഫ്രണ്ടിന്റെ ഗൂഢാലോചനയാണ് മതപരിവർത്തനം എന്ന്.

നമ്മുടെ നാട്ടിലെ 90 ലക്ഷം മുസ്ലിം സമുദായാംഗങ്ങളിൽ ഒരു .001 ശതമാനം ആളുകൾ പോലും തീവ്രവാദത്തിൽ താൽപ്പര്യം ഉള്ളവരല്ല. ബാക്കി വരുന്ന മൈക്രോ മൈനോരിറ്റിയുടെ പേരിൽ എല്ലാ മുസ്ലിം സഹോദരങ്ങളെയും അടച്ച് ആക്ഷേപിക്കരുത്. പക്ഷേ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അവയെ ഐഡന്റിഫൈ ചെയ്യാനുള്ള ഒരു മെക്കാനിസവും വേണം. ക്രിസ്ത്യൻ സമൂഹത്തിൽ അവരുടെ പരസ്പരമുള്ള കൂട്ടായ്മ, പരസ്പരമുള്ള സഹായം, അവരുടെ ബന്ധം, ആത്മീയത എന്നിവയക്കുവേണ്ടി ആഴ്ചയിൽ ഒരിക്കൽ ഞായറാഴ്ച ഒന്നിച്ചു കൂടുന്നു. നമ്മുടെ മുസ്ലിം സമൂഹം വെള്ളിയാഴ്ചകളിൽ ഒത്തുകൂടുന്നു. എന്നാൽ ഹിന്ദു സമൂഹത്തിൽ അങ്ങനെ ഒത്തുകൂടലുകളൊന്നുമില്ല. അതിന്റെ പ്രശ്നം വല്ലപ്പോഴും ഭജനയ്ക്കോ മറ്റുമായി മാത്രം പോവുന്നതിനപ്പുറം ഒരു സ്പിരച്വൽ കണ്ടന്റ് ഈ കുട്ടികൾക്കില്ല.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹാർവാഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ആഴ്ചയിൽ ഒരിക്കൽ പള്ളിയിലും മറ്റും പോവുന്നവരിൽ 1/6 ആയി ആത്മഹത്യകുറഞ്ഞു, ആരോഗ്യം കൂടി, മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങൾ ഉണ്ടായി എന്നു പറയുന്നു. വെള്ളിയാഴ്ച മുസ്ലിം സഹോദരങ്ങൾക്കും, ഞായറാഴ്ച ക്രിസ്ത്യൻ സഹോദരങ്ങൾക്കും ഉള്ള ഈ കൂട്ടായ്മ ഇല്ലാത്തതുകൊണ്ട് ഹിന്ദു തീവ്രവാദികൾ ഹിന്ദുക്കളെ കൂട്ടാൻ വളഞ്ഞ വഴി ഉപയോഗിക്കുന്നു. മുഹമ്മദ് അക്ലാഖിനെ അടക്കം കൊല്ലുന്നതിന് പിന്നിൽ മനപ്പൂർവ്വം പശുവിന്റെ പേരിൽ സ്ട്രെസും ടെൻഷനും ഉണ്ടാക്കുന്നതും മനപ്പൂർവ്വം ഹിന്ദുസമൂഹവും, മുസ്ലിം സമൂഹവും വിഘടിപ്പിച്ച് നിർത്തുന്നതും ഉടുപ്പി തേജാവർ മതാധിപതിയെപ്പോലെ ഏറ്റവും മുതിർന്ന ഒരു ഹിന്ദു സന്യാസിയെ ആക്രമിക്കുന്നതിന്റെ റീസൺ മുസ്ലിംങ്ങളോട് സൗഹൃദം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നീട് ഇവർക്ക് ഈ സ്ട്രെസ് ഉണ്ടാക്കാൻ സാധിക്കില്ല എന്നതു കൊണ്ടാണ്.

വിശ്വഹിന്ദു പരിഷത്ത് നേതാവ് എന്ന നിലയിൽ ശശികല ടീച്ചറോട് ആദരവുണ്ട്. പക്ഷേ ശശികല ടീച്ചറ് ശബരിമലയിൽ ഇരിക്കുന്നത് വാവ്വരല്ല എന്നു പറയുന്നതിന്റെ കാരണം ഹിന്ദു മുസ്ലിം സൗഹൃദം സ്ഥാപിച്ചാൽ അവർക്ക് പിന്നീട് ആ സ്ട്രെസ് ഉണ്ടാക്കാൻ സാധിക്കില്ല എന്നതു തന്നെയാണ്. ഹിന്ദു ഐക്യവേദി എനിക്കെതിരെ ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്.

ബിജെപിയുടെ ഏറ്റവും വലിയ കോർ അജണ്ടകളിലൊന്നാണ് യൂണിഫോം സിവിൽകോഡ്. ഇന്ത്യൻലോ അനുസരിക്കാൻ താൽപ്പര്യമില്ലെങ്കിൽ നീ പാക്കിസ്ഥാനിൽ പോകടാ എന്നു യൂണിഫോം സിവിൽ കോഡ് മുസ്ലീങ്ങളോട് പറയാനുള്ള വളഞ്ഞ വഴിയാണ്. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ സമീപനം എല്ലാവരുടെയും അനുവാദത്തോടു കൂടെ യൂണിഫോം സിവിൽ കോഡ് നടത്തുക എന്നതാണ്. കമ്മ്യൂണിസ്റ്റുകാർ് യൂണിഫോം സിവിൽ കോഡിനോട് തത്വത്തിൽ എതിരല്ല, പക്ഷേ അത് മുസ്ലിം വിരുദ്ധം ആവാതിരുന്നാൽ മതി എന്നുള്ളതാണ് അവരുടെ നിലപാട്. മുസ്ലിം സംഘടനകളിൽ ഏറ്റവും കടുപ്പിച്ചു പറയുന്ന ഓവൈസിക്ക് അടക്കം ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കുന്നതെന്നാണ് യൂണിഫോം സിവിൽ കോഡ് എന്നാണ് പറയാനുള്ളത്.

ആർഎസ്എസിന്റെ ഏറ്റവും കൂടുതൽ കാലം സർ സംഘ്‌വാഹക് ആയിരുന്ന ഗുരിജി ഗോൾവാൾക്കറുടെ നിലപാട് - യൂണിഫോം സിവിൽ കോഡിലെ യൂണിഫോമിറ്റി ഇന്ത്യുടെ നാശത്തിന് വഴിവെക്കുന്ന എന്നാണ് പറയുന്നത്. യൂണിഫോം സിവിൽ കോഡല്ല, മുസ്ലിം ഹിന്ദു സാഹോദര്യമാണ് നമുക്ക് വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. യൂണിഫോം സിവിൽകോഡ്, പശു പ്രശ്നങ്ങൾ പറയുന്നതിന്റെ പ്രധാന പ്രശ്നം മുസ്ലീങ്ങൾക്കിടയിലെ വെള്ളയാഴ്ചയുള്ള ഒത്തുകൂടലും, ക്രിസ്ത്യൻസിന്റെ ഇടയിലെ ഞായറാഴ്ചയിലെ ഒത്തുകൂടലും ഹിന്ദുക്കൾക്കിടിയൽ ഇല്ല എന്നതുതന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP