Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊട്ടക്കാമ്പൂരിലെ നീലക്കുറിഞ്ഞി കത്തിച്ചു കളഞ്ഞതിൽ ഉത്കണ്ഠയെന്ന് രമേശ് ചെന്നിത്തല; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാൻ സമിതിയെ നിയോഗിക്കുന്നതത് സംശയാവഹമെന്നും പ്രതിപക്ഷ നേതാവ് ഉദ്യാനത്തിന്റെ വിസ്തൃതി ഇനി കുറയ്ക്കുന്നത് കേന്ദ്ര വന്യജീവി നിയമത്തിന്റെ ലംഘനം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കൊട്ടക്കാമ്പൂരിലെ നീലക്കുറിഞ്ഞി കത്തിച്ചു കളഞ്ഞതിൽ ഉത്കണ്ഠയെന്ന് രമേശ് ചെന്നിത്തല; കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാൻ സമിതിയെ നിയോഗിക്കുന്നതത് സംശയാവഹമെന്നും പ്രതിപക്ഷ നേതാവ് ഉദ്യാനത്തിന്റെ വിസ്തൃതി ഇനി കുറയ്ക്കുന്നത് കേന്ദ്ര വന്യജീവി നിയമത്തിന്റെ ലംഘനം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: വമ്പന്മാരായ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ അതുല്യ സമ്പത്തായ കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മലനിരകൾ മുഴുവൻ കടൽ കണക്കെ കുറിഞ്ഞി പൂത്തുലയുന്ന അത്ഭുത കാഴ്ച ലോകത്ത് ഇപ്പോൾ കേരളത്തിലെ മൂന്നാറിൽ മാത്രമേ ഉള്ളൂ. ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഈ അപൂർവ്വ പ്രതിഭാസം കാണാനെത്തുന്നത്. ഏതാനും വൻകിട കയ്യേറ്റക്കാർക്ക് വേണ്ടി അതിനെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണ്. വരും തലമുറകളോട് ചെയ്യുന്ന പാതകവുമാണത്.

കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടർ പ്രദേശം ഉൾപ്പെടുത്തി 2006 - ൽ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാൻ മന്ത്രി തലസമിതിയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നു. ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലെ 58, 62 ബ്ളോക്കുകളിലെ 3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനമായി അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.

ഇതിൽ 58 -ാം ബ്ളോക്കിൽപ്പെടുന്ന ഇടുക്കി എംപി ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെയും 28 ഏക്കർ ഭൂമി വ്യാജപട്ടയമാണെന്ന് കണ്ട് ദേവികളം സബ്കളക്ടർ റദ്ദാക്കിയതിനെ തുടർന്നാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാൻ സർക്കാർ നീക്കം തുടങ്ങിയത് എന്നത് അത്യന്തം ഗൗരവമർഹിക്കുന്ന കാര്യമാണ്. ഇത് മാത്രമല്ല ഒട്ടേറെ വൻകിടക്കാർ ഇവിടെ ഭൂമി കെവശ പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതിനകം പുറത്ത് വന്നിട്ടുള്ള വിവരം. അവർക്കൊക്കെ നോട്ടീസ് കൊടുത്ത് സബ്കളക്ടർ നടപടിയിലേക്ക് നീങ്ങുന്നതിനിടയിൽ നടക്കുന്ന ഈ നീക്കം കയ്യേറ്റങ്ങളെ സംരക്ഷിക്കാണെന്നേ കരുതാനാവൂ.

3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനമെങ്കിലും അതിൽ 1200 ഹെക്ടർ കുറയുമെന്ന റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയും സംശയങ്ങൾക്കിട നൽകുന്നു. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ വിസ്തൃതി ഇനി കുറയ്ക്കുന്നത് കേന്ദ്ര വന്യജീവി നിയമത്തിന്റെ ലംഘനമാണ്.

ഇതിനിടയിൽ കൊട്ടക്കാമ്പൂരിലെ 300 ഏക്കറിലെ നീലക്കുറിഞ്ഞി കത്തിച്ചു കളഞ്ഞതും ഉത്കണ്ഠ സൃഷ്ടിക്കുന്നു. കുറിഞ്ഞി ഉദ്യാന പരിധിയിൽ നിന്ന് ഒഴിവായി കിട്ടുന്നതിന് വേണ്ടി ഭൂമാഫിയയാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് നിക്ഷപക്ഷമായ അന്വേഷണം നടത്തേണ്ടതാണ്. ഇപ്പോൾ അവിടെ കുടിൽ കെട്ടി കയ്യേറ്റം നടത്താൻ ആസൂത്രിത നീക്കം നടത്തുന്നതായും വാർത്ത പുറത്ത് വന്നിട്ടുണ്ട്. ഈ നീക്കത്തെ ശക്തമായി തടയണം.

ലോകത്ത് മൂന്നാറിൽ മാത്രം അവശേഷിക്കുന്ന നീലക്കുറിഞ്ഞി എന്ന വിസ്മയത്തെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. മാത്രമല്ല കേരളത്തിന്റെ ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് പൂത്തുലഞ്ഞ കുറിഞ്ഞിയുടെ ദൃശ്യവിസ്മയം തുറന്ന് തരുന്നത്. അവിടെ വ്യാജരേഖകൾ സൃഷ്ടിച്ച് കയ്യേറ്റം നടത്തിയ വൻകിടക്കാരെ നിർദാക്ഷണ്യം പുറത്താക്കുകയും തലമുറകളായി താമസിക്കുന്ന സാധുക്കളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല കത്തിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP