Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാങ്ങാം വീട്ടിലൊരു എസി

വാങ്ങാം വീട്ടിലൊരു എസി

ചൂടിൽ നിന്നും മോചനം നേടാൻ വീട്ടിൽ ഒരു എസി വെയ്ക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ പലരും എസിയെ കുറിച്ച് ഒന്നും അറിയാതെ കടക്കാർ പറയുന്നത് കേട്ടു കണ്ണിൽ കണ്ടതു വാങ്ങി പോരുകയാണ് പതിവ്. എന്നാൽ എസി വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇതു ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വീടിനു അനുയോജ്യമായ നല്ല ഒരു എസി തന്നെ സ്വന്തമാക്കാം.


വിൻഡോ, സ്പ്‌ളിറ്റ് എന്നിങ്ങനെ രണ്ടുതരം എ സികൾ ലഭ്യമാണ്. വിൻഡോയിൽ തണുപ്പിക്കുന്ന യൂണിറ്റും കംപ്രസ്സറുമെല്‌ളാം ഒരു ബോക്‌സിനുള്ളിൽ തന്നെയാണ്. മുറിയുടെ ജനാലയിലാണ് ഇത് സ്ഥാപിക്കുക. ഒരു മുറി മാത്രം തണുപ്പിക്കാനാണ് ഇത് ഉപയോഗിക്കുക.

സ്പ്‌ളിറ്റിൽ തണുപ്പിക്കുന്ന യൂണിറ്റും കമ്പ്രസ്സറും രണ്ടിടത്തായി വച്ച് തമ്മിൽ ഘടിപ്പിക്കുകയാണ് ചെയ്യുക. ഒന്നിലധികം മുറികൾ തണുപ്പിക്കാൻ സ്പ്‌ളിറ്റ് ടൈപ്പ് ഉപയോഗിക്കാം. വീട്ടിൽ സാധാരണ നിലയിൽ വിൻഡോ ആണ് അഭികാമ്യം. എ സി വാങ്ങുമ്പോൾ വീട്ടിലെ വയറിംഗും വൈദ്യുതി സംവിധാനവും ശരിയാണോ എന്നു പരിശോധിക്കണം. എ സിയുടെ ഗ്യാരന്റി കാർഡും മറ്റു രേഖകളും ചോദിച്ചു വാങ്ങുക.

എ സി ഉപയോഗിക്കുന്ന മുറിയിൽ നല്‌ള ചൂടുണ്ടെങ്കിൽ ഇതിന്റെ കപ്പാസിറ്റി 10 ശതമാനം വർദ്ധിപ്പിക്കുക. മുറിയിൽ ആളു കൂടുമ്പോൾ കപ്പാസിറ്റിയും കൂട്ടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP