Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനതാദൾ (യു) ഇടതുമുന്നണിയിലേക്ക്; വീരേന്ദ്ര കുമാർ എംപി സ്ഥാനം രാജിവെക്കും; നീതീഷ് കുമാറിന്റെ എംപിയായി തുടരാൻ ആഗ്രഹമില്ലാത്തതിനാലാണ് സ്ഥാനം രാജിവെക്കുന്നതെന്ന് വിശദീകരണം; എൽഡിഎഫിൽ ചേരാനുള്ള നീക്കത്തിൽ ദളിൽ ഭിന്നത; സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കുമെന്ന് ചാരുപാറ രവി

ജനതാദൾ (യു) ഇടതുമുന്നണിയിലേക്ക്; വീരേന്ദ്ര കുമാർ എംപി സ്ഥാനം രാജിവെക്കും; നീതീഷ് കുമാറിന്റെ എംപിയായി തുടരാൻ ആഗ്രഹമില്ലാത്തതിനാലാണ് സ്ഥാനം രാജിവെക്കുന്നതെന്ന് വിശദീകരണം; എൽഡിഎഫിൽ ചേരാനുള്ള നീക്കത്തിൽ ദളിൽ ഭിന്നത; സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കുമെന്ന് ചാരുപാറ രവി

കോഴിക്കോട്: രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ജനതാദൾ (യു) നേതാവ് വീരേന്ദ്ര കുമാർ. പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാൻ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്ന് വിരേന്ദ്രകുമാർ വ്യക്തമാക്കി. ബിജെപിയുമായി ശരത് യാദവ് അടുത്തതോടെ പാർട്ടിക്ക് അഖിലേന്ത്യാ തലത്തിലുണ്ടായ പ്രതിസന്ധി കേരളത്തിലും ഉണ്ടായി. രാജ്യസഭയിൽ അംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് വീരേന്ദ്രകുമാറിന്റെ നടപടിയെന്നാണ് പുറത്തുവരുന്ന വിവരം.

ജെ.ഡി.എസ് നേതാക്കളായ കൃഷ്ണൻകുട്ടി, സി.കെ നാണു എന്നിവരുമായി താൻ ഇക്കാര്യം ചർച്ച ചെയ്തു. മാത്യു. ടി. തോമസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ അവർ തയ്യാറാണ്. എൽ.ഡി.എഫിലേക്ക് പോകുന്ന കാര്യം ഇതുവരെ ഞങ്ങളുടെ പാർട്ടി ചർച്ച ചെയ്തിട്ടില്ല. പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ഉടനെ വിളിക്കും. പാർട്ടിക്കുണ്ടായ പ്രതിസന്ധിയായിരിക്കും യോഗത്തിലെ പ്രധാന അജണ്ടയെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

ജെ.ഡി.എസുമായി ലയിക്കാനുള്ള തീരുമാനം പാർട്ടി എടുത്താൽ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനവും സാധ്യമാകും. നേരത്തേ ഇടതു മുന്നണിയിലായിരുന്ന വീരേന്ദ്രകുമാർ വിഭാഗം 2014 ലോക്‌സഭാ ഇലക്ഷനിൽ കോഴിക്കോട് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് എൽ.ഡി.എഫുമായി കലഹിച്ച് യു.ഡി.എഫിലേക്ക് എത്തിയത്.

അതേസമയം യുഡിഎഫ് വിടാനുള്ള നീക്കിൽ ദളിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ചാരുപാറ രവി അടക്കമുള്ളവരാണ് എതിർ നിലപാടുമായി രംഗത്തുള്ളത്. സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പിക്കുമെന്ന് ചാരുപാറ രവി അറിയിച്ചപ്പോൾ യുഡിഎഫിൽ തുടരുമെന്നാണ് മറ്റൊരു നേതാവ് ഷേഖ് പി ഹാരിസ് അഭിപ്രായപ്പെട്ടത്. എന്നാൽ, വീരേന്ദ്ര കുമാർ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വീരേന്ദ്രകുമാർ നിലപാട് അറിയിച്ചാൽ അത് മുന്നണിയിൽ ചർച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കോടിയേരി പറഞ്ഞു.

എൽ.ഡി.എഫിനൊപ്പമുള്ള ജെ.ഡി.എസുമായി ലയിച്ച് പഴയ സോഷ്യലിസ്റ്റ് ജനതാദൾ ശക്തിപ്പെടുത്താനാണ് ശ്രമം. എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകി. എൽ.ഡി.എഫിൽ എത്തുന്നതോടെ വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവയ്ക്കും. ഡിസംബർ 15നകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് പോയതോടെ ശരത് യാദവ് പക്ഷത്തിനൊപ്പമായിരുന്നു വീരേന്ദ്രകുമാർ. എന്നാൽ തെരഞ്ഞെടുപ്പ് ചിഹ്നം കൂടി നിതീഷ് കുമാർ കൊണ്ടുപോയതോടെ പാർട്ടിയുടെ നിലനിൽപ്പ് ത്രിശങ്കുവിൽ ആയിരുന്നു. ശരത് യാദവും പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് എൽ.ഡി.എഫിൽ തിരിച്ചെത്താൻ വീരേന്ദ്രകുമാറും ശ്രമം ശക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP