Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉർവ്വശീ ശാപം ഉപകാരമായി! മഹത്ത്വവത്കരണം വിമർശനം ചോർന്നതോടെ പാർട്ടി സമ്മേളനങ്ങളിൽ താരമായി പി ജയരാജൻ; ഒരാളെപ്പോലും ഒപ്പം കൂട്ടാൻ പറ്റാത്ത നിങ്ങൾ ആർ.എസ്.എസ് ഗ്രാമങ്ങളെ ഒന്നടക്കം സിപിഎമ്മിലേക്ക് മാറ്റിയ നേതാവിനെ വിമർശിക്കുന്നത് എന്തിനെന്ന് ഏരിയാ സമ്മേളന പ്രതിനിധികൾ; പിണറായിയുടെയും കോടിയേരിയുടെയും പിന്തുണയും ജയരാജന്

ഉർവ്വശീ ശാപം ഉപകാരമായി! മഹത്ത്വവത്കരണം വിമർശനം ചോർന്നതോടെ പാർട്ടി സമ്മേളനങ്ങളിൽ താരമായി പി ജയരാജൻ; ഒരാളെപ്പോലും ഒപ്പം കൂട്ടാൻ പറ്റാത്ത നിങ്ങൾ ആർ.എസ്.എസ് ഗ്രാമങ്ങളെ ഒന്നടക്കം സിപിഎമ്മിലേക്ക് മാറ്റിയ നേതാവിനെ വിമർശിക്കുന്നത് എന്തിനെന്ന് ഏരിയാ സമ്മേളന പ്രതിനിധികൾ; പിണറായിയുടെയും കോടിയേരിയുടെയും പിന്തുണയും ജയരാജന്

കെ വി നിരഞ്ജൻ

കോഴിക്കോട്: കണ്ണൂർ ജില്ലയിലെയും മലബാറിലെയും സി.പി.എം പ്രവർത്തകരുടെ വികാരമാണ് പി.ജയരാജൻ. എന്നാൽ സ്വയം മഹത്ത്വവത്കരിച്ചുവെന്ന നിലയിൽ സി.പി.എം സംസ്ഥാന സമിതിയിൽ നടന്ന ചർച്ച മാധ്യമങ്ങളിലേക്ക് ചോർന്നതോടെ ഇപ്പോൾ ജയരാജൻ പൂർവാധികം ശക്തമായിരിക്കയാണ്. ഇതോടെ മലബാറിലെ പാർട്ടി ഏരിയ സമ്മേളനങ്ങളിലെ അജണ്ട നിർണ്ണയിക്കുന്ന രീതിയിയിൽ ഈ പ്രശ്‌നം വളർന്നു. ജയരാജനെ അനകൂലിച്ചും വാർത്തചോർത്തിയവരെ രൂക്ഷമായി വിമർശിച്ചും സമ്മേളനത്തിൽ ചർച്ചകൾ ഉയർന്നതോടെ പാർട്ടി സംസ്ഥാന നേതൃത്വത്തിനും ഇടപെടേണ്ടി വന്നു.

പി.ജയരാജനെതിരെ പാർട്ടി ഒരു നടപടിയും എടുത്തിട്ടില്ലെന്നും, എന്തുവിഷയവും ആർക്കും പാർട്ടികമ്മറ്റികളിൽ ഉന്നയിക്കാമെന്നിരിക്കെ, സംസ്ഥാന കമ്മറ്റിയിൽ ഒരു അഭിപ്രായം മാത്രമാണ് ഉണ്ടായതെന്നുാമണ് കഴിഞ്ഞ ദിവസം സമാപിച്ച കോഴിക്കോട് സിറ്റി ഏരിയാസമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ അറിയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പിന്തുണയും ജയരാജനുണ്ടെന്നുമാണ് നേതാക്കൾ അറിയിച്ചത്. ഒരാളെപ്പോലും ഒപ്പം കൂട്ടാൻ പറ്റാത്ത നിങ്ങൾ ആർ.എസ്്.എസ് ഗ്രാമങ്ങളെ ഒന്നടക്കം സിപിഎമ്മിലേക്ക് മാറ്റിയ നേതാവിനെ വിമർശിക്കുന്നവതെന്തിനെന്ന് ഏരിയാസമ്മേളന പ്രതിനിധികൾ പലരും രോഷത്തേടെ ഉന്നയിച്ചു.

സമാനമയ അവസ്ഥയാണ് കണ്ണൂർ ജില്ലയിലും. ഇവിടുത്തെ ഏരിയാ സമ്മേളനങ്ങളിലും ജയരാജൻ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശന ഉയർന്നു.സംസ്ഥാന സമിതിയിൽ നടന്ന ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പല ഏരിയ സമ്മേളനങ്ങളിലും ഉയരുന്ന പ്രധാന ആവശ്യം.

വിവാദത്തിനുശേഷം ജില്ലയിൽ ആദ്യമായി നടന്ന കണ്ണൂർ ഏരിയ സമ്മേളനത്തിൽ തന്നെ 'സപ്പോർട്ട് പി.ജെ' എന്നെഴുതിയ' ടീഷർട്ടുമായി പ്രാദേശിക നേതാക്കളിലൊരാളുടെ മക്കൾ പങ്കെടുത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജയരാജന്റെ പൂർണകായ ഫ്‌ലക്‌സ് ബോർഡുകൾ ഉയർന്നതും അദ്ദേഹത്തിന്റെ ജനകീയ പിന്തുണയാണ് കാണിക്കുന്നതെന്നും പ്രാദേശിക നേതാക്കൾ സമ്മേളനങ്ങളിൽ തുറന്നടിച്ചു. മുസ്‌ലിം വിഭാഗങ്ങൾക്കിടയിലും ബിജെപി, ആർഎസ്എസ് അണികൾക്കിടയിലും സിപിഎമ്മിന്റെ പ്രാധാന്യമെത്തിക്കുന്നതിലും അവരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലും പ്രധാന പങ്കുവഹിച്ച നേതാവിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു ചിലർ സമ്മേളനങ്ങളിൽ പ്രതികരിച്ചത്.

ശനിയാഴ്ച അവസാനിക്കുന്ന എടക്കാട് ഏരിയ സമ്മേളനം ഉൾപ്പടെ കണ്ണുർ ജില്ലയിലെ ഏഴ് ഏരിയ സമ്മേളനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ശേഷിക്കുന്ന 11 ഏരിയ സമ്മേളനങ്ങൾ ജനുവരിയോടെ പൂർത്തിയാകും. അതിനിടെ പി.ജയരാജനെ ബോധപുർവം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും വാർത്തചോർത്തിയവർക്കെതിരെ അന്വേഷണം വേണമെന്നുമുള്ള ആവശ്യം പാർട്ടി ഗൗരവമായി പരിഗണിച്ചുവരികയാണ്.

പി.ജയരാജനെതിരെ ഒരു വിമർശനം മാത്രമാണ് സംസ്ഥാന സമിതിയിൽ ഉണ്ടായതെങ്കിലും നടപടി എന്ന രീതിയിലാണ് വാർത്ത മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തത്. കണ്ണൂർ ജില്ലയിൽനിന്നുതന്നെയുള്ള മുതിർന്ന നേതാവായ എം.വി ഗോവിന്ദന്മാസ്റ്ററെയാണ് ഇക്കാര്യത്തിൽ പലരും സംശയിക്കുന്നത്. എന്നാൽ ജയരാജനുമായി അടുത്ത വ്യക്തിബന്ധമുള്ള നേതാവാണ് താനെന്നും വെറുതെതന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് എം.വി ഗോവിന്ദന്മാസ്റ്റർ ഇതുസംബന്ധിച്ച് തന്റെ സുഹൃത്തുക്കളോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP