Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടി പീറ്ററോട് കാട്ടിയ നിന്ദ സഖാവ് പളനി മനസ്സിലാക്കിയില്ല; ഇന്ന് അതേ ഗതി പളനിയും നേരിടുകയാണ്; പണത്തിനും പള്ളിക്കും അടിമകളായ ത്യാഗമെന്തെന്നറിയാത്ത കുടവയറൻ നേതാക്കൾ പുറത്താക്കുന്നത് പ്രസ്ഥാനം ഒരിക്കൽ പുലർത്തിയിരുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ കൂടിയാണ്; മാധ്യമപ്രവർത്തകൻ എൻ.കെ രവീന്ദ്രൻ എഴുതുന്നു

പാർട്ടി പീറ്ററോട് കാട്ടിയ നിന്ദ സഖാവ് പളനി മനസ്സിലാക്കിയില്ല; ഇന്ന് അതേ ഗതി പളനിയും നേരിടുകയാണ്; പണത്തിനും പള്ളിക്കും അടിമകളായ ത്യാഗമെന്തെന്നറിയാത്ത കുടവയറൻ നേതാക്കൾ പുറത്താക്കുന്നത് പ്രസ്ഥാനം ഒരിക്കൽ പുലർത്തിയിരുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ കൂടിയാണ്; മാധ്യമപ്രവർത്തകൻ എൻ.കെ രവീന്ദ്രൻ എഴുതുന്നു

സഖാവ് ടി.കെ. പളനിയെ എനിക്ക് എഴുപത്തി ഒന്ന് മുതൽ അറിയാം. കാസറഗോഡ് നിന്ന് തിരുവനന്തപുരം വരെ പോയ കയർത്തൊഴിലാളി ജാഥയിൽ പാട്ടുകാരനായിരുന്നു ഞാൻ. സഖാക്കൾ സി എ പീറ്റർ, പി.ആർ വാസു, ആനത്തലവട്ടം ആനന്ദൻ, ടി കെ പളനി എന്നിവരായിരുന്നു ജാഥാംഗങ്ങൾ. പുന്നപ്പ്ര വയലാർ സമരത്തിലെ രക്തസാക്ഷിയായിരുന്നു പളനിയുടെ സഹോദരൻ. വയലാർ ജ്വലിക്കുന്ന ഓർമയായി കൊണ്ടുനടന്ന മലബാറുകാരനായ എനിക്ക് പളനി അദ്ഭുതമായിരുന്നു. ലളിതമായ ജീവിതവും തെളിഞ്ഞ പെരുമാറ്റവും. പളനിയുടെ ചെറ്റക്കുടിലിൽ അന്ന് ഞാൻ പോയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടിയായിരുന്നു ആ ജീവിതം. സഖാവ് സി എ പീറ്ററും ഇതുപോലെ ദരിദ്രനും സത്യസന്ധനായ കമ്മ്യൂണിസ്റ്റും ആയിരുന്നു. പക്ഷെ പീറ്ററെയും പാർട്ടി കരിവേപ്പിലയെന്നോണം എടുത്തു പുറത്തിട്ടു. കിടപ്പാടമില്ലാതെ, മനോനില തെറ്റിയ ഭാര്യയെ പരിചരിച്ചു ആ സഖാവ് ജീവിതാന്ത്യം കണ്ടു. പക്ഷെ അന്നൊന്നും പാർട്ടി പീറ്ററോട് കാട്ടിയ നിന്ദ സഖാവ് പളനി മനസ്സിലാക്കിയില്ല. ഇന്ന് അതേ ഗതി പളനിയും നേരിടുകയാണ്. ഇന്ന് പക്ഷെ ഏറെ മാറിക്കഴിഞ്ഞ ഒരു പാർട്ടിയാണ് പളനിയെ പുറത്തിടുന്നത്. പണത്തിനും പള്ളിക്കും അടിമകളായ ത്യാഗമെന്തെന്നറിയാത്ത കുടവയറൻ നേതാക്കൾ പുറത്താക്കുന്നത് പ്രസ്ഥാനം ഒരിക്കൽ പുലർത്തിയിരുന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ കൂടിയാണ്.

പളനി ഇന്ന് എഴുതിയ എഫ് ബി പോസ്റ്റ് ആണ് താഴെ

ഞാനൊന്നു പറഞ്ഞോട്ടെ....
സി.പി.എം നെ ദുർബലപ്പെടുത്താനോ തകർക്കാനൊ ഞാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. നടത്തുകയുമില്ല' ഈ ജോലി ചെയ്യുന്നത് ജില്ലാ - ഏരിയ നേതൃത്ത്വങ്ങളാണ് 'ഞാനിന്ന് സി പി എ മ്മിന്റെയൊമറ്റേതെങ്കിലും പാർട്ടിയുടേയൊ അംഗമല്ല ഒരു സാധാരണ പൗരൻ' ഞാൻ കുഞ്ഞുന്നാളു മുതൽ രാഷ്ട്രീയ പ്രവർത്തനം നടത്തി പരിശീലിച്ചു വന്നയാളാണ് ' 1953 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ് 1964-ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിൽ പ്രവർത്തിച്ചു.1975 ൽ അടിയന്തിരാവസ്ഥ കാലത്ത് കഞ്ഞിക്കുഴിLC സെക്രട്ടറിയായി 'ചേർത്തല താലൂക്ക് കമ്മറ്റി രൂപീകരിച്ചപ്പോൾ താലൂക്ക് കമ്മറ്റിയിലും സെന്ററിലും അംഗമായി.1985 ൽ മാരാരിക്കുളം ഏരിയ കമ്മറ്റി രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി 1992 മുതൽ ആലപ്പുഴ DC സെക്രട്ടറിയേറ്റംഗമായി പ്രവർത്തിച്ചവന്നു'

ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായി ഈ പ്രവർത്തനങ്ങൾക്കെല്ലാമിടയിൽ സങ്കുചിതത്വമൊ വിഭാഗിയതയൊ സാമ്പത്തിക-അധികാര അഴിമതിയൊ' നടന്നിട്ടുണ്ടെന്നു് ആരെങ്കിലും പറഞ്ഞിട്ടില്ല.' മറിച്ച് ഈ രംഗത്തെ പ്രവർത്തനം കൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് എങ്ങിനെ ബഹുജന പ്രവർത്തനം നടത്തണം പാർട്ടിയുടെ ബഹുജന അ ടിത്തറ എങ്ങിനെ വിപുലപ്പെടുത്തണം എന്നതിന് മാതൃകയാക്കാനും കഴിഞ്ഞിരുന്നു എന്നാണ് എന്റെ വിശ്വാസ ഗ്രൂപ്പിസത്തിനും വിഭാഗിയതയ്ക്കുമെതിരെ ആത്മവിശ്വാസത്തോടെ ഉറച്ചു നിന്ന് പോരാടിയിട്ടുണ്ട്.സ:MV Rഉം സ:ഗൗരിയമ്മയും പാർട്ടി വിട്ടപ്പോൾ മാരാരിക്കുളം ഏരിയയിൽ നിന്ന് ഒരു പാർട്ടി അംഗത്തെപ്പോലും വിട്ടു കൊടുത്തില്ല.: ഇതൊന്നും സജി ചെറിയാന് മനസിലാകില്ല. പാർട്ടി സഖാക്കൾ തമ്മിലുള്ള സ്‌നേഹവും ആദരവു oആശയ രാഷ്ട്രീയ കെട്ടുറപ്പും പാർട്ടിയുടെ അസ്തിത്വമാണെന്ന് സജിക്കൊന്നും ബോധ്യപ്പെടില്ല.ആറ്‌കൊല്ലമായി ഒരു ലോക്കൽ കമ്മറ്റിയിലെ അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാൻ കഴിയാത്ത സജി പറയുന്നത് പളനി പോയപ്പോൾ 'പാർട്ടി ശുദ്ധമായെന്നു / എനിയെക്കാരു മാഫിയ കൂട്ടുകെട്ടുമില്ല സജി. പാർട്ടി അംഗത്വമില്ലാതെ രണ്ടു വർഷമായി മരവിച്ചു നില്കയാണ്
എനിയ്ക് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം വേണമെന്ന് എന്റെ മനസ് നിർബന്ധിച്ചു. ഞാനത് സ്വീകരിച്ചു.' അതിലെന്താണ് തെറ്റ്. ഞാനാദ്യം അംഗത്വമെടുത്ത പാർട്ടി യിലേക്ക് തിര്യെ പോകുന്നു '

സദ്യയുണ്ണാൻ വന്നവർ സദ്യയുടെ വിഭവങ്ങൾ ഉണ്ടാക്കാനുള്ള വിഷമതകൾ
.അനുഭവിച്ചിട്ടില്ല' ഞാനും എന്നെപ്പോലുള്ള കുറെപ്പേരും അവരുടെ കുടുംബവും അനുഭവിച്ച ത്യാഗത്തിന്റെയും വേദനയുടെയും ഫലമാണ് നിങ്ങൾ അനുഭവിക്കുന്ന കുബേര ജീവിതം'
അതു കൊണ്ട് എന്നെ കല്ലെറിയാനുള്ള യോഗ്യത ഇന്ന് cpm-ൽ ആർക്കുമില്ല.

മാധ്യമങ്ങൾ പ്രചരിപ്പിക്കും പോലെ CPI ഒരു വാഗ്ദാനവും നല്കിയിട്ടില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ഞാൻ ആ പാർട്ടിയിൽ ചേരുന്നത് 'ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരിയുക എന്നത് അഭിമാനമായി കരുതുന്നതുകൊണ്ടാണ് 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP