Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുരക്ഷിത ചിക്കൻ ജനങ്ങൾക്കും ന്യായ വില കർഷകനും; യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികൾ; വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിജയഗാഥ ഇങ്ങനെ

സുരക്ഷിത ചിക്കൻ ജനങ്ങൾക്കും ന്യായ വില കർഷകനും; യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികൾ; വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിജയഗാഥ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികളെ കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്നു. നബാഡും കാർഷിക സർവ്വകലാശാലയും സംയുക്തമായി രൂപീകരിച്ച വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സംരഭത്തിനൊരുങ്ങുന്നത്. ഹോർമോണുകളോ ആന്റി ബയോട്ടിക്കുകളോ നൽകാതെ ഇറച്ചിക്കോഴികളേയും മുട്ടക്കോഴികളേയും കർഷകർ വഴി ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ ആസ്ഥാനം കൊട്ടാക്കരയാണ്. കർഷകർ മാത്രം ഓഹരി ഉടമകളായ കമ്പനി സുരക്ഷിതമായ ബ്രോയിലർ കോഴികളെയാണ് ഉത്പ്പാദിപ്പിക്കുന്നത്. സുരക്ഷിത ചിക്കൻ ജനങ്ങൾക്ക് ന്യായ വിലക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.

അംഗീകൃത ഹാച്ചറികളിൽ നിന്നും വാങ്ങി നൽകുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് വെജിറ്റേറിയൻ തീറ്റയാണ് നൽകുന്നത്. തൂക്കം വർദ്ധിപ്പിക്കുന്നതിന് മരുന്നുകളോ ആന്റി ബയോട്ടിക്കുകളോ ഉപയോഗിക്കാതെ നാടൻ രീതിയിലാണ് കോഴികളെ വളർത്തുന്നതെന്ന് കമ്പനി ചെയർമാൻ ഡോ. കെ. ചന്ദ്രപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു. കോഴികളെ വളർത്തുന്നതിന്റെ സമ്പൂർണ്ണ വിവരങ്ങൾ സോഫ്റ്റ് വെയറിലൂടെ ബ്രാന്റിങ് ലേബലിൽ ക്യൂ ആർ കോഡ് ചെയ്ത് കർഷകന്റെ കയ്യൊപ്പ് സഹിതം വേണാട് സിഗ്‌നേച്ചർ ചിക്കൻ എന്ന ബ്രാന്റ് നാമത്തിൽ ഫ്രാഞ്ചൈസ് ഔട്ട് ലെറ്റുകളിലും ലഭ്യമാവും. അടുക്കള മാലിന്യങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ പ്രത്യേക കൂടുകളും ഉയർന്ന ഉത്പാദന ശേഷിയുള്ള മുട്ടക്കോഴികളും സബ് സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കും.

സുരക്ഷിത ചിക്കൻ ജനങ്ങൾക്കും ന്യായ വില കർഷകനും എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത ബ്രോയിലർ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ നൽകുന്നതു മുതൽ വിൽപ്പനക്ക് നൽകുന്നതു വരെ എല്ലാ പ്രവർത്തനങ്ങളിലും കമ്പനിയുടെ നിന്ത്രണമുണ്ടാകും. വെജിറ്റേറിയൻ തീററയും കമ്പനി തന്നെ നേരിട്ട് കർഷകർക്ക് എത്തിക്കും. കാലിൽ ഒട്ടിച്ചിട്ടുള്ള ബ്രാന്റിങ് ലേബലിലെ ക്യൂ ആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് വളർത്തിയ കർഷകൻ, കോഴിക്കുഞ്ഞ്, തീറ്റ, മരുന്നുകൾ, പ്രായം, ബാച്ച് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉപഭോക്താവിന് നേരിട്ട് ലഭിക്കും. കർഷകർ വളർത്തുന്ന കോഴികൾക്ക് രോഗമുണ്ടായാൽ കമ്പനി നിർദ്ദേശാനുസരണം ഹെർബൽ മരുന്നുകളും ഹോമിയോ മരുന്നുകളും മാത്രം നൽകും.

കർഷകന് ഉത്പാദന ചെലവിൽ ഗണ്യമായ കുറവ് വരുന്നതോടൊപ്പം ഉത്പാദന ചിലവുമായി ബന്ധപ്പെടുത്തി അടിസ്ഥാന വില നിശ്ച്ചയിക്കുന്നത് കമ്പനിയാണ്. കമ്പനിയുടെ എസ്. എം. എസിലൂടേയും കർഷകരേയും ഫ്രാഞ്ചൈസികളേയും വില വിവരം അറിയിച്ചു കൊണ്ടേയിരിക്കും. ഫാം റെയ്റ്റ് കുറയുമ്പോൾ കമ്പനി നിശ്ച്ചയിക്കുന്ന അടിസ്ഥാന വിലയും കൂടുമ്പോൾ ഉപഭോക്തൃ സൗഹൃദ വിലയും എന്നതാണ് ലക്ഷ്യം. ഗുണ നിലവാരം ഉറപ്പ് വരുത്തുന്ന ക്യൂ ആർ കോഡ് ചെയ്ത ശുദ്ധവും സുരക്ഷിതവുമായ ബ്രോയിലർ ചിക്കൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ബ്രോയിലർ കട്ടിങ് സെന്ററും അനുവദിക്കുന്നു.

അതിന് ആവശ്യമായ ഉപകരണങ്ങളും മെഷിനറികളും നബാഡ് പദ്ധതി പ്രകാരം സൗജന്യമായി നൽകും. നിലവിലുള്ള ബ്രോയിലർ കട്ടിഗ് സെന്ററുകൾ നവീകരിച്ച് വേണാട് സിഗ്‌നേച്ചർ ചിക്കൻ ലഭ്യമാക്കാനും പദ്ധതിയുണ്ട്. സിഗ്‌നേച്ചർ ചിക്കൻ ഉത്പാദിപ്പിക്കാൻ താത്പര്യമുള്ള ബ്രോയിലർ കർഷകരിൽ കട്ടിഗ് സെന്ററുകൾ ആരംഭിക്കുവാൻ താത്പര്യമുള്ള കർഷകരും കമ്പനിയുമായി ബന്ധപ്പെടാൻ ചെയർമാൻ ഡോ. ചന്ദ്രപ്രസാദ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP