Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാനും സോമാലിയയും അടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റം നിരോധിച്ച് കൊണ്ടുള്ള ട്രംപിന്റെ നയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം; മുസ്ലിം നിയന്ത്രണം കർക്കശമാക്കാൻ ഉറച്ച് അമേരിക്കൻ ഭരണകൂടം

ഇറാനും സോമാലിയയും അടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റം നിരോധിച്ച് കൊണ്ടുള്ള ട്രംപിന്റെ നയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം; മുസ്ലിം നിയന്ത്രണം കർക്കശമാക്കാൻ ഉറച്ച് അമേരിക്കൻ ഭരണകൂടം

ന്യൂയോർക്ക്: ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവരുടെ കുടിയേറ്റം നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചു. ഇത് പ്രകാരം ഇറാൻ, സോമാലിയ,ലിബിയ, സിറിയ, യെമൻ,ചാഡ് എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യക്കാർക്കാണിത് ബാധകമാകുന്നത്. ഇത് സംബന്ധിച്ച നിയമയുദ്ധങ്ങൾ കീഴ്ക്കോടതികളിൽ നടക്കുന്നുണ്ടെങ്കിലും ഈ നിരോധനത്തിന് അന്തിമമായി സുപ്രീം കോടതി അംഗീകാരം നൽകിയിരിക്കുകയാണ്. ഇതോടെ മുസ്ലിം നിയന്ത്രണം കർക്കശമാക്കാൻ ഉറച്ചാണ് അമേരിക്കൻ ഭരണകൂടം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ മൂന്നാം ലെവൽ നിരോധനം നിലനിൽക്കുമെന്നാണ് ഈ വിധി വ്യക്തമാക്കുന്നത്. സുപ്രീം കോടതിയിലെ ഒമ്പത് ജസ്റ്റിസുമാരിൽ രണ്ട് പേർ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ നിരോധനത്തിനെതിരെ കീഴ്ക്കോടതികൾ പ്രഖ്യാപിച്ച രണ്ട് ഇഞ്ചെക്ഷനുകൾ എടുത്ത് മാറ്റണമെന്നായിരുന്നു ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്. അതിനെ മറ്റ് ഏഴ് ജസ്റ്റിസുമാരും അനുകൂലിച്ചതോടെ നിരോധനത്തിന് നിയമപിന്തുണ ലഭിക്കുകയായിരുന്നു. ഈ ഇഞ്ചെക്ഷനുകളിലൂടെ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച നിരോധന ഉത്തരവ് ഭാഗികമായി തടയപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ പുതിയ വിധിയോടെ അത് പൂർണമായും നടപ്പിലാക്കുന്നതിനുള്ള അധികാരം ഗവൺമെന്റിന് ലഭിച്ചിരിക്കുകയാണ്.

ജനുവരിയിൽ അധികാരത്തിൽ വന്ന് ഒരാഴ്ചക്കകം ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നതിന് ട്രംപ് നിരോധനം ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഇപ്പോൾ കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത് ഈ നിരോധനത്തിന്റെ മൂന്നാമത് വേർഷനാണ്. പുതിയ ഉത്തരവിനെതിരെ നിയമവെല്ലുവിളികൾ നടക്കുമെങ്കിലും ഈ നിരോധനം സുപ്രീം കോടതി വിധിയിലൂടെ പൂർണമായ ഫലത്തിൽ നടപ്പിലാക്കാൻ സർക്കാരിന് ഇപ്പോൾ അധികാരം ലഭിച്ചിരിക്കുന്നുവെന്നാണ് ഈ ഉത്തരവിനെതിരെ വോട്ട് ചെയ്ത രണ്ട് സുപ്രീം കോടതി ജസ്റ്റിസുമാർ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബറിൽ ട്രംപ് പ്രഖ്യാപിച്ചിരുന്ന മൂന്നാമത് വേർഷനിലുള്ള യാത്രാവിലക്കിനെ ഹൈക്കോടതി തടയുകയായിരുന്നു. സാൻഫ്രാൻസിസ്‌കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 9ാം യുെസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ്, വെർജീനിയയിലെ റിച്ച്മണ്ടിലുള്ള 4ാം യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് സുപ്രീം കോടതി വിധിയുടെ നിയമസാധുതയെപ്പറ്റി ഈ ആഴ്ച വാദങ്ങൾ നടത്തുന്നതാണ്. ഈ കോടതികൾ ഉചിതമായ തീരുമാനത്തിലെത്തുമെന്നാണ് സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP