Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ സംഗീതജ്ഞൻ മിഷേൽ കോർസലുമായുള്ള ശ്രുതി ഹാസന്റെ പ്രണയത്തിന് വീട്ടുകാർ പച്ചക്കൊടി കാട്ടിയോ? ഇരുവരുടെയും വിവാഹം ഉടനെന്ന് സൂചന; ശ്രുതിയെയും മിഷേലിനെയും അമ്മ സരികയ്‌ക്കൊപ്പം കണ്ടതോടെ പ്രചരിക്കുന്ന ഗോസിപ്പുകൾ ഇങ്ങനെ

അമേരിക്കൻ സംഗീതജ്ഞൻ മിഷേൽ കോർസലുമായുള്ള ശ്രുതി ഹാസന്റെ പ്രണയത്തിന് വീട്ടുകാർ പച്ചക്കൊടി കാട്ടിയോ? ഇരുവരുടെയും വിവാഹം ഉടനെന്ന് സൂചന; ശ്രുതിയെയും മിഷേലിനെയും അമ്മ സരികയ്‌ക്കൊപ്പം കണ്ടതോടെ പ്രചരിക്കുന്ന ഗോസിപ്പുകൾ ഇങ്ങനെ

മിഷേൽ കോർസൽ എന്ന അമേരിക്കൻ സംഗീതജ്ഞനുമായി നടി ശ്രുതി ഹാസൻ പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളേറെയായി. ഇരുവരും ഡേറ്റിംഗിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളനുസരിച്ച് ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് സൂചന.

അടുത്തിടെ മെക്കേൽ ഇന്ത്യയിലെത്തി ശ്രുതിയുടെ മാതാപിതാക്കളെ കണ്ടുവത്രേ. വിവാഹത്തിനു സമ്മതം വാങ്ങാനാണ് മിഷേൽ എത്തിയതെന്നാണ് വിവരം. ശ്രുതിയുടെ അമ്മ സരിക മകളുടെ ഇഷ്ടത്തിന് പച്ചക്കൊടി കാട്ടിയതായും അച്ഛന്റെ സമ്മതം മാത്രമാണ് ലഭിക്കാനുള്ളതെന്നും ശ്രുതിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ശ്രുതിയും മിഷേലും സരികയും ഒന്നിച്ച് മുംബയ് വിമാനത്താവളത്തിലെത്തിയതോടെയാണ് വിവാഹ വാർത്തകൾ വീണ്ടും സജീവമായത്.

മൂവരും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തുവത്രേ. മുംബയിൽ പ്രത്യേകം ഫ്‌ളാറ്റെടുത്ത് താമസിക്കുകയാണ് ശ്രുതി.സഹോദരി അക്ഷരയാണ് സരികയ്‌ക്കൊപ്പം താമസിക്കുന്നത്. മക്കൾക്ക് പൂർണസ്വാതന്ത്ര്യം നൽകിയ കമൽ വിവാഹ കാര്യത്തിൽ എതിർപ്പ് പറയില്ലെന്നാണ് അറിയുന്നത്. കമൽ ഒരിക്കലും മക്കളുടെ വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടാറില്ല. വിവാഹം ഓരോരുത്തരുടെയും സ്വകാര്യ വിഷയമാണെന്ന് കമൽ തന്നെ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛന്റെ സമ്മതം കൂടി കിട്ടിയാൽ ശ്രുതി ഉടൻ വിവാഹിതയാകുമെന്നാണ് റിപ്പോർട്ട്.

2009ൽ ലക്ക് എന്ന ഹിന്ദി സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്രുതി മികച്ച ഗായിക കൂടിയാണ്. കമലിന്റെ തന്നെ സബാഷ് നായിഡുവിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മിഷേൽ കോർസലെ എന്ന ഗായകൻ ചില സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP