Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിമ്മിക്കി കമ്മലിന്റെ ഓളം ഇനിയും അവസാനിക്കുന്നില്ല; തകർപ്പൻ ചുവടുകളുമായി ജാക്കിച്ചാനും: സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിമ്മിക്കി കമ്മലിന്റെ മാരക എഡിറ്റിങ് വേർഷൻ

ജിമ്മിക്കി കമ്മലിന്റെ ഓളം ഇനിയും അവസാനിക്കുന്നില്ല; തകർപ്പൻ ചുവടുകളുമായി ജാക്കിച്ചാനും: സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിമ്മിക്കി കമ്മലിന്റെ മാരക എഡിറ്റിങ് വേർഷൻ

കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ജിമ്മിക്കി കമ്മൽ ഉണ്ടാക്കിയ ഓളം ഇനിയും അവസാനിക്കുന്നില്ല. ജിമ്മിക്കി കമ്മൽ പാട്ട് ഇറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പുതിയ പുതിയ വേർഷനുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ജാക്കിച്ചാന്റെ കിടിലൻ പെർഫോർമൻസുള്ള ഒരു മാരക എഡിറ്റിങ് വേർഷനാണ് തരംഗമാകുന്നത്.

ജാക്കിച്ചാന്റെ ഡാൻസ് പെർഫോമൻസ് കണ്ടാൽ ജിമ്മിക്കി കമ്മലിന് യഥാർത്ഥത്തിൽ ചുവട് വെച്ചത് ജാക്കിച്ചാനാണ് എന്ന് തോന്നിപ്പോകും. ഒരു സ്റ്റെപ് പോലും വ്യത്യാസമില്ലാതെ അത്ര കൃത്യതയോടെയാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ജാക്കി ചാന്റെ കുങ്ഫു യോഗ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗമാണ് ജിമിക്കി കമ്മൽ പാട്ടുമായി ചേർത്ത് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP