Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകളുടെ പ്രണയം പലതവണ വിലക്കി; സംശയ രോഗിയായ അച്ഛൻ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിച്ച് നിരന്തരം കഥകൾ ചമച്ചു; അമ്മയും മകനും വീട്ടിൽ ഇല്ലാത്ത സമയത്ത് ലഹരിയിൽ മകളെ കഴുത്തു ഞെരിച്ച് കൊന്നു; ബോധം വന്നപ്പോൾ കീഴടങ്ങലും; തേഞ്ഞിപ്പാലത്തെ ഞെട്ടിച്ച പതിനെട്ടുകാരിയുടെ കൊലയ്ക്ക് കാരണം ശശിധരന്റെ കള്ളുകുടിയും സംശയ രോഗവും

മകളുടെ പ്രണയം പലതവണ വിലക്കി; സംശയ രോഗിയായ അച്ഛൻ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിച്ച് നിരന്തരം കഥകൾ ചമച്ചു; അമ്മയും മകനും വീട്ടിൽ ഇല്ലാത്ത സമയത്ത് ലഹരിയിൽ മകളെ കഴുത്തു ഞെരിച്ച് കൊന്നു; ബോധം വന്നപ്പോൾ കീഴടങ്ങലും; തേഞ്ഞിപ്പാലത്തെ ഞെട്ടിച്ച പതിനെട്ടുകാരിയുടെ കൊലയ്ക്ക് കാരണം ശശിധരന്റെ കള്ളുകുടിയും സംശയ രോഗവും

എംപി റാഫി

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരിൽ പെൺകുട്ടിയെ കഴുത്തിൽ തോർത്തുമുണ്ടുമുറുക്കി ശ്വാസം മുട്ടിച്ചു അച്ഛൻ കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിധരന്റെ (47) മൂത്ത മകൾ ഷാലു (18) ആണ് മരിച്ചത്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.

സംഭവത്തിൽ പിതാവ് ശശിധരൻ ഇന്നു പുലർച്ചെ നാലോടെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്നു രാവിലെ തേഞ്ഞിപ്പലം പൊലീസ് പെരുവള്ളൂരിലെ വാടക ക്വാർട്ടേഴ്‌സിൽ എത്തിയപ്പോഴാണ് നാട്ടുകാർ സംഭവമറിയുന്നത്. ഷാലുവിന്റെ മാതാവും അനിയനും വീട്ടിൽ ഇല്ലാത്ത ദിവസമാണ് സംഭവമുണ്ടായത്. മരിച്ച ഷാലു കഴിഞ്ഞ വർഷം പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയായിരുന്നു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഷാലു കലാരംഗത്തും സജീവമായിരുന്നു. നേരത്തെ വേങ്ങര ഉപജില്ലാ കലോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ കുട്ടിക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. പല തവണ ഇത് വേണ്ടെന്ന് ശശിധരൻ മകളെ ഉപദേശിച്ചിരുന്നു. എന്നാൽ സ്‌നേഹ ബന്ധം തുടർന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പും വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ശശിധരൻ ലഹരിക്ക് അടിമയാണെന്നു നാട്ടുകാർ പറയുന്നു. ഭാര്യയേയും സംശയമുണ്ട്. ഈ സംശയ രോഗമാകും കുട്ടിയുടെ ജീവനെടുത്തതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. മകളുടെ പ്രണയത്തെ ചൊല്ലിയുള്ള തർക്കമാകും കൊലയ്ക്ക് കാരണമെന്ന് പൊലീസും സംശയിക്കുന്നു.

ചെറിയ കാര്യങ്ങളെ ഊതി വീർപ്പിച്ച് കാട്ടുന്ന സ്വഭാവക്കാരനാണ് ശശിധരൻ. ഇതാണ് മകൾക്കും വിനയായത്. അവഗണിക്കേണ്ട കാര്യങ്ങൾ പോലും വീട്ടിലെത്തി ചോദിച്ച് ഇയാൾ വഷളാക്കുമായിരുന്നു. ഭാര്യയോടുള്ള സംശയത്തെത്തുടർന്നു കുട്ടിയെയും സംശയിക്കാനിടവരുമെന്നു കരുതിയാണ് ശശിധരൻ കൃത്യം നിർവഹിച്ചതെന്ന് മൊഴിയാണ് പൊലീസിന് ഇയാൾ നൽകിയിട്ടുള്ളത്. സംഭവസമയത്ത് ഷാലുവിന്റെ മാതാവും അനിയനും അരക്കുപറമ്പിലെ വീട്ടിലായിരുന്നു. കൃത്യ നിർവഹിച്ചശേഷം ശശിധരൻ ജീവനൊടുക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. കുടുംബ പ്രശ്‌നങ്ങൾ കാരണമാണോ ഭാര്യയും മകനും വീട്ടിൽ നിന്ന് മാറി നിന്നതെന്ന കാര്യവും പൊലീസ് തിരക്കുന്നുണ്ട്.

അമ്മയും മകളും വഴി പിഴച്ചു പോകുമെന്ന ഭയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന് ശശിധരൻ നൽകിയിരിക്കുന്ന മൊഴി. തിരുവനന്തപുരം ജില്ലയിൽ നിന്നു വന്നു പെരുവള്ളൂരിൽ കുടുംബമൊന്നിച്ചു വർഷങ്ങളായി താമസിക്കുന്ന ശശിധരൻ കൂലിപ്പണിക്കാരനാണ്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തു അരക്കുപറമ്പ് സ്വദേശിനിയെയാണ് ശശിധരൻ വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങളായി ഇവിടെ നിന്നു മാറി ഇപ്പോൾ പെരുവള്ളൂരിലാണ് ശശിധരനും കുടുംബവും താമസിക്കുന്നത്. പലപ്പോഴും ഭാര്യയെ സംശയ നിഴലിലാക്കുന്ന ആരോപണങ്ങൾ ശശിധരൻ ഉയർത്തിയിട്ടുണ്ട്.

പൊലീസ് എത്തിയപ്പോൾ ക്വാർട്ടേഴ്്‌സ് മുറിയിൽ കഴുത്തിൽ തോർത്തുമുണ്ടു മുറുകി മരിച്ച നിലയിലാണ് ഷാലുവിനെ കാണപ്പെട്ടത്. വിവരമറിഞ്ഞു തേഞ്ഞിപ്പലം എസ്‌ഐ സി.കെ നാസർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തിരൂരങ്ങാടി സിഐ ഇ. സുനിൽകുമാർ കേസന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP