Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹവാഗ്ദാനം നൽകി കിടക്ക പങ്കിട്ടു; ബന്ധം വീട്ടുകാർ അറിഞ്ഞതോടെ വിളിച്ചാൽ ഫോൺ പോലും എടുക്കാതായി; അപായപ്പെടുത്തിയ ശേഷം വിദേശത്തേക്ക് കടക്കാനും നീക്കം; കണ്ണൂർ ചെറുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പീഡനാരോപണവുമായി സഹഭാരവാഹിയായ യുവതി; ഗ്രൂപ്പ് പോരിനെ തുടർന്ന് പരാതി ചോർത്തി സോഷ്യൽ മീഡിയയിലും പ്രചാരണം

വിവാഹവാഗ്ദാനം നൽകി കിടക്ക പങ്കിട്ടു; ബന്ധം വീട്ടുകാർ അറിഞ്ഞതോടെ വിളിച്ചാൽ ഫോൺ പോലും എടുക്കാതായി; അപായപ്പെടുത്തിയ ശേഷം വിദേശത്തേക്ക് കടക്കാനും നീക്കം; കണ്ണൂർ ചെറുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പീഡനാരോപണവുമായി സഹഭാരവാഹിയായ യുവതി; ഗ്രൂപ്പ് പോരിനെ തുടർന്ന് പരാതി ചോർത്തി സോഷ്യൽ മീഡിയയിലും പ്രചാരണം

രഞ്ജിത് ബാബു

കണ്ണൂർ: മുസ്ലിം ലീഗ് വിട്ട് യൂത്ത് കോൺഗ്രസ്സിലെത്തിയ മണ്ഡലം പ്രസിഡണ്ട് യുവതിയായ സഹഭാരവാഹിയെ മാനഭംഗപ്പടുത്തിയെന്ന് പരാതി. യൂത്ത് കോൺഗ്രസ്സ് ചെറുപുഴ മണ്ഡലം പ്രസിഡണ്ട് മിഥ്ലാജിനെതിരെയാണ് കോഴിച്ചാൽ സ്വദേശിനിയായ 23 കാരിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തത്.

മംഗളൂരുവിൽ ബി.ഫാം വിദ്യാർത്ഥിനിയായിരുന്ന യുവതി പഠനത്തിന് ശേഷം പുളിങ്ങോത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരവേയാണ് മിഥ്ലാജുമായി പരിചയത്തിലായത്. പരിചയം വളർന്നപ്പോൾ യുവതിയെ യൂത്ത് കോൺഗ്രസ്സിലേക്ക് ക്ഷണിക്കുകയും മണ്ഡലം ഭാരവാഹിയാക്കുകയും ചെയ്തു. അതോടെ ഇവർ പ്രണയത്തിലാവുകയും ഒരുമിച്ച് കഴിയുകയും ചെയ്തു.

വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടവരായതിനാൽ മിഥ്ലാജിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയായിരുന്നു. പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പിലെത്തിക്കുകയായിരുന്നു. എന്നാൽ അല്പകാലത്തെ ഇടവേളക്കു ശേഷം ഇരുവരും വീണ്ടും പഴയ ബന്ധം തുടർന്നു.

മിഥ്ലാജുമൊത്ത് പല തവണ കഴിയുകയും ചെയ്തതായി യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോഴെല്ലാം വിവാഹ വാഗ്ദാനം നൽകി മിഥ്ലാജ് തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ ബന്ധം വീട്ടുകാർ അറിയുന്ന അവസ്ഥ വന്നതോടെ മിഥ്ലാജ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.

താൻ വിളിച്ചാൽ പോലും ഫോൺ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യാതെയായി. തന്നെ ചതിക്കുക എന്ന ഉദ്ദേശത്തോടെയാണ് പിന്നീട് ഇയാൾ പ്രവർത്തിച്ചത്. അതോടെ നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. അതുവരെ പരാതിയോ കേസോ നൽകരുതെന്നും പറഞ്ഞിരുന്നു.

മിഥ്ലാജ് ഈ സമയം കൊണ്ട് വിദേശത്ത് കടക്കാൻ ശ്രമിക്കുകയാണെന്നും തന്നെ അപായപ്പെടുത്താനുള്ള ഉദ്ദേശവും അയാൾക്കുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോൾ തന്നെ ചൂഷണം ചെയ്തുവെന്ന് പറഞ്ഞ യുവതി ബലാത്സംഗ ആരോപണവും ഉന്നയിച്ചു.

ഇതോടെ ഐ.പി.സി. 376 ാം വകുപ്പു പ്രകാരം മിഥ്ലാജിനെതിരെ കേസെടുക്കുകയായിരുന്നു. ഇയാൾ ഒളിവിലാണ്. പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുമ്പ് മുസ്ലിം ലീഗ് പ്രവർത്തകനായ മിഥ്ലാജ് രണ്ടു വർഷത്തിലേറെയായി കോൺഗ്രസ്സിൽ ചേർന്നിട്ട്. ഇയാളെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി നിയോഗിച്ചതോടെ ചെറുപുഴയിലെ കോൺഗ്രസ്സിൽ ശക്തമായ ഗ്രൂപ്പ് തർക്കങ്ങളും ഉടലെടുത്തിരുന്നു. മിഥ്ലാജിനെതിരെ യുവതിയുടെ പരാതിയെ തുടർന്ന് ഗ്രൂപ്പ് പോരും ശക്തമായിരിക്കയാണ്. പൊലീസിന് നൽകിയ പരാതി ചോർത്തി ഒരു വിഭാഗം സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു വരികയാണ്. പയ്യന്നൂർ സിഐ ക്കാണ് ഈ കേസിന്റെ അന്വേഷണ ചുമതല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP