Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഖിക്ക് പിന്നാലെ ഭീതി വിതച്ച് സാഗർ ആഞ്ഞു വീശാനെത്തുന്നു? ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്ന ആശങ്ക ശക്തം; 24 മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് കേരള തീരത്തും ആഞ്ഞ് വീശിയേക്കും; കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ പ്രവചനം; മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി: ഉൾക്കടലിലെ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

ഓഖിക്ക് പിന്നാലെ ഭീതി വിതച്ച് സാഗർ ആഞ്ഞു വീശാനെത്തുന്നു? ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്ന ആശങ്ക ശക്തം; 24 മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് കേരള തീരത്തും ആഞ്ഞ് വീശിയേക്കും; കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ പ്രവചനം; മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി: ഉൾക്കടലിലെ രക്ഷാപ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖിക്ക് പിന്നാലെ സാഗർ കേരളത്തിൽ നാശം വിതയ്ക്കുമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു. ഇതോടെ കേരളത്തിലും തെക്കൻ സംസ്ഥാനങ്ങളിലും ആശങ്ക ശക്തമായി. ഓഖി കേരള തീരം വിട്ടതിന് തൊട്ടു പിന്നാലെ സാഗർ കൊടുങ്കാറ്റ് കേരളത്തിൽ നാശം വിതയ്ക്കുമോ എന്ന ഭീതി ശകത്മായിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതി ന്യൂന മർദ്ധമായി മാറാമെങ്കിലും ഒന്നും സ്ഥിരീകരിക്കാനാവാത്ത അവസ്ഥയിലാണ് കാലാവസ്ഥാ വകുപ്പും.

അതേസമയം ഈ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്തേയ്ക്ക് മീൻപിടിക്കാൻ പോകരുതെന്ന മന്നറിയിപ്പു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. അതേസമയം സാഗർ ശക്തിപ്രാപിക്കുമോ അതോ ശക്തി കുറഞ്ഞ് ഒരു സാധാരണ വാതമായി മാറുമോ എന്ന് ഇനിയും സ്ഥിരീകരിക്കാൻ കഴിയാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

ന്യൂനമർദം ഇപ്പോൾ മച്ചിലിപട്ടണത്തിന് 875 കിലോമീറ്റർ തെക്കുകിഴക്കായാണ് കാണുന്നത്. ഇത് ശനിയാഴ്ച രാവിലെയോടെ ആന്ധ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് പ്രവചനം. ഇവിടെയെത്തുമ്പോൾ അല്പം ദുർബലമാകാനും ഇടയുണ്ട്. അങ്ങനെയാണെങ്കിൽ കേരളത്തിൽ എത്തുമ്പോൾ ഇതിന്റെ ശക്തി കുറഞ്ഞേക്കും. അമേരിക്കയിലെ കാലാവസ്ഥ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്ററും ചുഴലിക്കാറ്റും അതിശക്തമായ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതു സംസ്ഥാനത്തെ കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും തെക്കൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരുമെന്നതിനാൽ കേരള തീരത്തും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ഉണ്ട്. ഗൾഫ് മേഖലയിൽ നിന്നുള്ള ഈർപ്പം കുറഞ്ഞ ചൂടുകാറ്റായ പശ്ചിമ വാതങ്ങൾ (വെസ്റ്റേൺ ഡിസ്റ്റേർബൻസസ്) ആണ് ഈ അതീവ ന്യൂനമർദത്തെ ചുഴലിയായി ഉയരാതെ പിടിച്ചു നിർത്തുന്നത്. തെലങ്കാന വരെ ഈ വരണ്ട കാറ്റ് എത്തുന്നുണ്ടെന്ന് യുഎസിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ പറയുന്നു.

ഗുജറാത്ത് തീരത്ത് എത്തിയപ്പോഴേക്കും ഓഖിയെ ദുർബലമാക്കിയ വെർട്ടിക്കൽ വിൻഡ് ഷിയർ എന്ന പ്രതിഭാസം ഈ ന്യൂനമർദത്തെയും ശക്തമാകാൻ അനുവദിക്കില്ലെന്നാണ് ടൈഫൂൺ സെന്ററിന്റെ നിഗമനം. ചുഴലി എന്ന മേഘഗോപുരത്തിന്റെ മുകളിലേക്കു കടൽപ്പരപ്പെന്ന താഴത്തെ നിലയിൽ നിന്നു വീശുന്ന കാറ്റാണ് വിൻഡ് ഷിയർ. ഇതിന്റെ വേഗം കൂടുമ്പോൾ ചുഴലികൾ ദുർബലമാകുന്നതാണ് പതിവ്. എന്നാൽ ഇതിനർത്ഥം ഈ ന്യൂനമർദം നാശം വിതയ്ക്കില്ല എന്നല്ല.

ഇപ്പോൾ ഈ ന്യൂനമർദ്ധം വിശാഖപട്ടണത്തിന് തെക്ക് കിഴക്ക് 500 നോട്ടിക്കൽ മൈൽ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിക്കാനും ശക്തമായ ചുഴലിക്കാറ്റിനുള്ള സാധ്യതയും ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് തള്ളിക്കളയുന്നില്ല. കടലിൽ അപകടകരമായ സ്ഥിതിവിശേഷമായിരിക്കും ഈ ന്യൂനമർദ്ധം രൂപപ്പെടുത്തുക.

അതേസമയം ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ഒമ്പതാം ദിവസം പിന്നിടുമ്പോൾ സാഗറും കേരള തീരത്തെ വിഴുങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഈ ദുരന്തത്തിൽ നിന്നും ഇനിയും കേരളത്തിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങൾ കരകയറിയിട്ടില്ല. ഇതിനിടെ പുതിയ കൊടുങ്കാറ്റും എത്തിയാൽ ജനം വലയും. തീരപ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ ഉപജീവന മാർഗമായ മത്സ്യബന്ധനം പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.

അതേസമയം കടലിൽ ഇനിയും അധികം മത്സ്യബന്ധന ബോട്ടുകൾ കാണാതായിട്ടുള്ളതായ പരാതികളും വന്നു തുടങ്ങി. കൊച്ചിയിൽ നിന്നും പോയ 55 ബോട്ടുകൾ കാണാതായതായാണ് ഇന്ന് പരാതി ലഭിച്ചത്. ലക്ഷദ്വീപ് പ്രദേശത്തും മറ്റും നാവികസേന കടലിൽപ്പെട്ടുപോയവർ്കകായി തിര്ചചിൽ തുടരുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP