Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈ.എം.സി.എ. ദുബായ് സംഘടിപ്പിക്കുന്ന എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈസ് ഓഫ് പീസ്' നാളെ

വൈ.എം.സി.എ. ദുബായ് സംഘടിപ്പിക്കുന്ന എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈസ് ഓഫ് പീസ്' നാളെ

ദുബായ്: വൈ.എം.സി.എ. സംഘടിപ്പിക്കുന്ന പതിനൊന്നാമത് എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ 'ചൈമ്‌സ് ഓഫ് പീസ്' (Chimes of Peace) നാളെ ( ശനി, 09/12/2017, ഡിസംബർ 9 -ന്) ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും.

ഇംഗ്ലീഷ്, അറബിക്, ചൈനീസ്, എത്യോപ്യൻ, കൊറിയൻ, മലയാളം, സിംഹള, തഗാലോഗ് തുടങ്ങി പത്തോളം ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്വയർ ക്രിസ്മസ് കാരൾ ഗാനങ്ങൾ ആലപിക്കും.

വൈകിട്ട് നാലിന് ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ മത്സരം നടക്കും. 5 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മത്സരം. 5 അംഗങ്ങൾ അടങ്ങുന്ന ടീമുകൾക്ക് മത്സരിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ് , സെക്രട്ടറി ചാക്കോ ഉമ്മൻ, ട്രഷറർ സജി തോമസ്, ജനറൽ കൺവീനർ ജേക്കബ് ഡാനിയേൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 050 -54 5 4929 ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP