Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം ജോലികിട്ടിയ ആയിരത്തോളം അദ്ധ്യാപകർക്ക് ജോലി നഷ്ടമാകും; കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിച്ച സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചതിനാൽ പുതിയ നിയമനങ്ങൾക്ക് അംഗീകാരമില്ല

എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം ജോലികിട്ടിയ ആയിരത്തോളം അദ്ധ്യാപകർക്ക് ജോലി നഷ്ടമാകും; കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിച്ച സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചതിനാൽ പുതിയ നിയമനങ്ങൾക്ക് അംഗീകാരമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം മാനേജ്മെന്റുകൾ നിയമനം നൽകിയ ആയിരത്തോളം അദ്ധ്യാപകർക്ക് ജോലി നഷ്ടമാകും. കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിച്ച സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചതാണ് ഇതിന് കാരണം. ഇതോടെ നിയമനാംഗീകാരം തേടി സമർപ്പിച്ച ഫയലുകൾ വിദ്യാഭ്യാസ ഓഫീസർമാർ മടക്കിയയച്ചുതുടങ്ങി.

കുട്ടികൾ കുറയുന്നതോടെ ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകരെ സംരക്ഷിക്കാൻ വേണ്ടിയാണു ചട്ടങ്ങൾ ഭേദഗതി ചെയ്തത്. 1979-നു ശേഷമുണ്ടായ എയ്ഡഡ് സ്‌കൂളുകളിൽ ഇനിയുണ്ടാകുന്ന എല്ലാ ഒഴിവിലും അതത് സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ട സംരക്ഷിത അദ്ധ്യാപകരെ നിയമിക്കണമെന്നതാണു ഭേദഗതി. ഇതാണ് പുതുതായി നിയമിക്കപ്പെട്ടവർക്ക് വിനയാകുന്നത്. അതിനു മുമ്പു നിലവിൽവന്ന എയ്ഡഡ് സ്‌കൂളുകളിൽ 1:1 അനുപാതത്തിലാണു നിയമനം നിർദ്ദേശിച്ചത്. ഇവയിൽ രണ്ട് ഒഴിവുണ്ടാകുമ്പോൾ അതിലൊന്നിൽ ജോലി നഷ്ടപ്പെട്ട സംരക്ഷിത അദ്ധ്യാപകനെയും രണ്ടാമത്തേതിൽ മാനേജ്മെന്റുകൾക്കു പുതിയ ആളെയും നിയമിക്കാം.

2016-17 വർഷത്തെ അദ്ധ്യാപക തസ്തിക നിർണയം ഈ മാസം പൂർത്തിയാക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 2017-18 ലെ തസ്തിക നിർണയം നേരത്തേ പൂർത്തിയാക്കിയിരുന്നു. 2015-16ൽ നടത്തിയ തസ്തിക നിർണയം 16-17 വർഷത്തേക്കും ബാധകമാക്കുകയാണു ചെയ്തത്. എന്നാൽ, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാകും 2016-17 ലെ തസ്തിക നിർണയിക്കുക. സംരക്ഷിത അദ്ധ്യാപകരെന്നു കണ്ടെത്തുന്നവർക്ക് പരിഷ്‌കരിച്ച ചട്ടമനുസരിച്ച് നിയമനം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP