Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജയശങ്കറിനെ കൊന്നതാണെങ്കിൽ എന്തിനു കൊന്നുവെന്നും ആരാണ് കൊലക്കു പിന്നിലെന്നും ജനങ്ങൾക്കറിയണം; ദുരൂഹത നീക്കാൻ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തിര നടപടി സ്വീകരിക്കണം; കടകംപള്ളി സഹകരണ ബാങ്കിലെ ജീവനക്കാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന ഏരിയാ സമ്മേളനത്തിലെ വിമർശനം ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ; ഇടതു നേതാക്കളുടെ കള്ളപ്പണ വാർത്തയിൽ നിറഞ്ഞ മരണം വീണ്ടും വിവാദത്തിൽ

ജയശങ്കറിനെ കൊന്നതാണെങ്കിൽ എന്തിനു കൊന്നുവെന്നും ആരാണ് കൊലക്കു പിന്നിലെന്നും ജനങ്ങൾക്കറിയണം; ദുരൂഹത നീക്കാൻ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തിര നടപടി സ്വീകരിക്കണം; കടകംപള്ളി സഹകരണ ബാങ്കിലെ ജീവനക്കാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന ഏരിയാ സമ്മേളനത്തിലെ വിമർശനം ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ; ഇടതു നേതാക്കളുടെ കള്ളപ്പണ വാർത്തയിൽ നിറഞ്ഞ മരണം വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെയാണ് തിരുവനന്തപുരം കടകംപള്ളി ബാങ്കിലെ ജീവനക്കാർ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സിപിഎം ഭരിക്കുന്ന കടകംപള്ളി സഹകരണ ബാങ്കിൽ കോടികളുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിഎൻ ജയശങ്കർ എന്ന ബാങ്ക് ജീവനക്കാരന്റെ ദുരൂഹ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബിജെപി പ്രത്യക്ഷത്തിൽ തന്നെ ഈ വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു. സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം കൂടിയായിരുന്നു മരിച്ച വി എൻ ജയശങ്കർ.

ഈ സംഭവം കൊലപാതകമാണെന്ന ആരോപണം ഉന്നയച്ച് അന്ന് രംഗത്തെത്തിയത് ബിജെപി നേതാവ് കെ സുരേന്ദ്രനായിരുന്നു. പോസ്റ്റ് മോർട്ടം നടത്താതെ മൃതദേഹം വിട്ടു നൽകിയത് അടക്കമുള്ള കാര്യങ്ങളിൽ ദുരുഹത ആരോപിക്കുകയായിരുന്നു സുരേന്ദ്രൻ. ഇപ്പോഴിതാ സുരേന്ദ്രന് പിന്നാലെ സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലും സമാന ആരോപണം ഉയർന്നു. ജയശങ്കറിന്റെ പേരിൽ ഒരുക്കിയ വേദിയിൽ വെച്ചു നടന്ന സമ്മേളനത്തിലാണ് പ്രതിനിധികൾ ജയശങ്കറിന്റേതുകൊലപാതകമാണെന്ന വിമർശനം ഉന്നയിച്ചത്. ബിജെപി ഉന്നയിച്ചതിന് സമാനമായ ആരോപണം സിപിഎമ്മിനുള്ളിൽ നിന്നു തന്നെ ഉയർന്നതോടെ പാർട്ടി പ്രതിരോധത്തിലായി.

പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രനാണ് സമ്മേളനത്തിൽ ഈ വിഷയം എടുത്തിട്ടത്. എന്നാൽ, പ്രതിനിധി സമ്മേളനത്തിന് ഒടുവിൽ സംസാരിച്ച ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപണം തള്ളി. വിഭാഗീയതക്ക് നീക്കം നടത്തിയാൽ പാർട്ടിയിൽ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നൽകുകയാണ് ആനാവൂർ ചെയ്തതെന്നാണ് വിമർശനം. എന്നാൽ, സംഭവം വീണ്ടും ചർച്ചയായതോടെ ബിജെപി നേതാവ് കെ സുരേന്ദ്രൻ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. ഫേസ്ുബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ജയശങ്കറിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് തുറന്നു പറഞ്ഞപ്പോൾ മന്ത്രിയുടെ സ്വന്തക്കാരനായ ബാങ്ക് പ്രസിഡന്റ് വക്കീൽ നോട്ടീസ് അയച്ചു മുങ്ങിയെന്ന കാര്യം പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ഈ വിവരം തുറന്നുപറഞ്ഞപ്പോൾ എനിക്കെതിരെ വക്കീൽ നോട്ടീസയച്ചു മുങ്ങിയതാണ് മന്ത്രിയുടെ സ്വന്തക്കാരനായ ബാങ്ക് പ്രസിഡണ്ട്. ഇപ്പോഴിതാ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി തന്നെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നു. ഇക്കാര്യം അടിയന്തിരമായി അന്വേഷിക്കാൻ കേരളാ പൊലീസ് തയ്യാറാവണം. കൊന്നതാണെങ്കിൽ എന്തിനു കൊന്നുവെന്നും ആരാണ് കൊലക്കുപിന്നിലെന്നും ജനങ്ങൾക്കറിയണം. കുററവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പൊലീസ് തയ്യാറാവണം. ദുരൂഹത നീക്കാൻ മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരനടപടി സ്വീകരിക്കണം.

ജയശങ്കർ ജീവനക്കാരനായിരുന്ന കടകംപള്ളി സഹകരണ ബാങ്കിൽ ഒരു മന്ത്രിക്കും മന്ത്രി പത്നിക്കുമുൾപ്പെടെ കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. കടകംപള്ളി, കരകുളം, പേരൂർക്കട ബാങ്കുകളിൽ ഇത്തരത്തിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ആക്ഷേപം ഉയർന്നത്. ഇതിനു പിന്നാലെ ജയശങ്കറിന്റെ മരണവുമുണ്ടായത്. ഇതോടെയാണ് ബാങ്ക് ജീവനക്കാരന്റെ ദുരൂഹ മരണം ഉണ്ടായത് അന്വേഷിക്കണം എന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തുന്നത്.

സിപിഎം പേട്ട ലോക്കൽ സെക്രട്ടറി, ഡിവൈഎഫ്ഐ വഞ്ചിയൂർ ഏരിയാ സേക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നയാളാണ് ജയശങ്കർ. ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് ജയശങ്കർ എന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും നേരത്തെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കടകമ്പള്ളി സർവീസ് സഹകരണബാങ്കിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്റേയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായതായും ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാൻ സംസ്ഥാനസർക്കാർ ശ്രമിച്ചെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

നോട്ടു നിരോധനത്തെ തുടർന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിൽ എതാണ്ട് പത്ത് കോടിയോളം രൂപയുള്ളതായി കണ്ടെത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ഉണ്ട്. മന്ത്രിയായ ശേഷം ഉണ്ടാക്കിയതല്ലെന്നാണ് ആദായ നികുതി വകുപ്പ് അന്ന വ്യക്തമാക്കിയിരുന്നു. എന്നാൽ കടകംപള്ളി സഹകരണ ബാങ്കിലെ പേട്ട ബ്രാഞ്ചിൽ തീർത്തും അസ്വാഭാവികമായ പലതും കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് സൂചനയും നൽകിയിരുന്നു.

മന്ത്രിയുടേതായി ഒന്നിലധികം നിക്ഷേപങ്ങൾ പേട്ട ബ്രാഞ്ചിൽ കണ്ടെത്തിയെന്നായിരുന്നു ആരോപണം. കടകംപള്ളി ബാങ്കിന്റെ മറ്റ് ശാഖകളും പരിശോധിക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് അദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്. മുൻ ഡിവൈഎഫ്ഐ സംസ്ഥാന നേതാവു കൂടിയായ സിപിഎമ്മിലെ യുവ നേതാവാണ് മന്ത്രിയുടെ ഇടനിലക്കാരനെന്നും ആരോപണം ഉയരുകയുണ്ടായി. കടകംപള്ളി ബാങ്കിൽ ചില ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു. സിപിഎം വിഭാഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ വിഭാഗീയതയാണ് ബാങ്കിലെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തെത്തിച്ചതെന്നാണ് സൂചന. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കിന്റെ പേട്ട ബ്രാഞ്ചിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP