Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്രമേളയുടെ വിവാദങ്ങൾക്ക് വിരാമം; ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു; തനിക്കുണ്ടായ മനോവിഷമത്തിൽ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോൾ പറഞ്ഞെതായി സുരഭി

ചലച്ചിത്രമേളയുടെ വിവാദങ്ങൾക്ക് വിരാമം; ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു; തനിക്കുണ്ടായ മനോവിഷമത്തിൽ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോൾ പറഞ്ഞെതായി സുരഭി

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ വിവാദങ്ങൾക്ക് തിരശ്ശീലയിട്ട് നടി സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു. ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. . വൈകിട്ട് ആറുമണിയോടെ ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ എത്തി ബീനാ പോളിൽ നിന്നാണ് സുരഭി പാസ് സ്വീകരിച്ചത്. വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ തനിക്കുണ്ടായ മനോവിഷമത്തിൽ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോൾ പറഞ്ഞെന്നും സുരഭി പറഞ്ഞു.

തനിക്ക് ആവശ്യമുണ്ടായിട്ടാണ് ചലച്ചിത്രോത്സവത്തിന് പാസ് ആവശ്യപ്പെട്ടതെന്നും അത് എടുത്തുവെച്ചിട്ടുണ്ടെങ്കിൽ സ്വീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാസ് സ്വീകരിച്ച ശേഷം സുരഭി പറഞ്ഞു. ഓൺലൈനിൽ ലഭിക്കാതെ വന്നപ്പോഴാണ് കമൽ സാറിനെ വിളിച്ച് പാസ് ആവശ്യപ്പെട്ടത് എന്നും സുരഭി മാധ്യമങ്ങളോട് പറഞ്ഞു. മിന്നാമിനുങ്ങിന്റെ സമാന്തര പ്രദർശനത്തിനും സിഡി പ്രകാശനത്തിനും ശേഷമാണ് സുരഭി ഐഎഫ്എഫ്‌കെ വേദിയിൽ എത്തിയത്.

ദേശീയ പുരസ്‌കാര ജേതാവായ സുരഭിയെ ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങിൽ അവഗണിച്ചെന്ന പേരിലാണ് വിവാദമുണ്ടായത്. സുരഭിയെ ക്ഷണിക്കാതിരിക്കുകയും സംസ്ഥാന പുരസ്‌കാരം നേടിയ നടി രജിഷ വിജയൻ ഉദ്ഘാടനവേദിയിൽ എത്തുകയും ചെയ്തതാണ് വിവാദത്തിന് വഴിവച്ചത്. തന്നെ ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചില്ലെന്ന് സുരഭി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങിനും മേളയിൽ സ്ഥാനമുണ്ടായില്ല.

അതേ സമയം ക്ഷണം ലഭിച്ചെങ്കിലും രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ പങ്കടുക്കില്ലെന്ന് നടി സുരഭിലക്ഷ്മി പറഞ്ഞു. കമൽ സാർ എന്നെ വിളിച്ചിരുന്നു. ക്ലോസിങ് സെറിമണിക്ക് വിളിക്കാൻ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇൻവിറ്റേഷനും കിട്ടി. പക്ഷേ, മുമ്പേ തീരുമാനിച്ചിട്ടുള്ള ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ എനിക്ക് വരാൻ പറ്റില്ല. ഒരു പത്തോ പതിനഞ്ചോ ദിവസം മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ പങ്കെടുത്തേനെ എന്നാണ് സുരഭി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP