Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് ഡബിൾ സെഞ്ച്വറി തികയ്ക്കുന്നത് ഗ്യാലറിയിൽ ഇരുന്ന് ശ്വാസം അടക്കിപ്പിടിച്ച് കണ്ട് ഭാര്യ! ഡബിൾ അടിച്ചതോടെ സന്തോഷം കൊണ്ട് കണ്ണീർ പൊഴിച്ചു; മോതിര വിരലിൽ ചുംബിച്ച് കൈ ഉയർത്തി പ്രിയതമയെ നോക്കി രോഹിത് ശർമ്മയും; അപൂർവ്വ നേട്ടത്തിന് എഴുനേറ്റ് നിന്നും കയ്യടിച്ച് ഡ്രസ്സിങ് റൂം മുഴുവനും

ഭർത്താവ് ഡബിൾ സെഞ്ച്വറി തികയ്ക്കുന്നത് ഗ്യാലറിയിൽ ഇരുന്ന് ശ്വാസം അടക്കിപ്പിടിച്ച് കണ്ട് ഭാര്യ! ഡബിൾ അടിച്ചതോടെ സന്തോഷം കൊണ്ട് കണ്ണീർ പൊഴിച്ചു; മോതിര വിരലിൽ ചുംബിച്ച് കൈ ഉയർത്തി പ്രിയതമയെ നോക്കി രോഹിത് ശർമ്മയും; അപൂർവ്വ നേട്ടത്തിന് എഴുനേറ്റ് നിന്നും കയ്യടിച്ച് ഡ്രസ്സിങ് റൂം മുഴുവനും

മൊഹാലി: വിവാഹ വാർഷികത്തിൽ ഭാര്യക്ക് ഇതിലും മികച്ച ഒരു സമ്മാനം നൽകാൻ സാധിക്കുമോ, രണ്ടാം വിവാഹ വാർഷികത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഭാര്യ റിതിക സജ്‌ദേക്ക് മധുരതരമായ സമ്മാനം നൽകിയത്. ഏകദിനത്തിൽ തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയാണ് രാഹിത് വിവാഹ വാർഷികം ഭാര്യക്കും ആരാധകർക്കും ആവേശമാക്കിയത്.

ഇരട്ട സെഞ്ച്വറിക്ക് അടുത്തെത്തുമ്പോൾ മുതൽ തന്നെ റിതികയുടെ മുഖത്ത് ആകാംക്ഷ പ്രകടമായിരുന്നു, ഓരോ ബോളു കഴിയുമ്പോഴും പ്രാർത്ഥനയും മറ്റുമായി ഇരിക്കുകയായിരുന്നു റിതിക. ഒടുവിൽ സിംഗിൾ നേടി രോഹിത് ഇരട്ട സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ കണ്ണീരണിയുകയായിരുന്നു റിതിക.

അപ്പോഴാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള പ്രണയ സമ്മാനമായി മോതിര വിരലിൽ ചുംബിച്ച് രോഹിത് റിതികയ്ക്ക് നേരെ കൈ ഉയർത്തിയത്,ഇത് കണ്ടതോടെ ഡ്രസ്സിങ്ങ് റൂമിൽ നിന്നും ആരാധകരും കയ്യടിച്ച് ആഘോഷമാക്കിയത്. രോഹിതിന്റെ ഇരട്ട സെഞ്ച്വറിയേയും വിവാഹ വാർഷികത്തേയും ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP