Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഖാക്കൾക്ക് മുമ്പിൽ മുട്ടിടിക്കുന്നതാണോ ഇരട്ടച്ചങ്കന്റെ പൊലീസ്? ട്രെയിൻ തടയൽ പ്രതിഷേധ സമരത്തിനിടെ എസ്ഐയുടെ കരണത്തടിച്ച് ഡിവൈഎഫ്ഐ. നേതാവ്; മർദ്ദനം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നിട്ടും ആർക്കെതിരെയും കേസില്ല

സഖാക്കൾക്ക് മുമ്പിൽ മുട്ടിടിക്കുന്നതാണോ ഇരട്ടച്ചങ്കന്റെ പൊലീസ്? ട്രെയിൻ തടയൽ പ്രതിഷേധ സമരത്തിനിടെ എസ്ഐയുടെ കരണത്തടിച്ച് ഡിവൈഎഫ്ഐ. നേതാവ്; മർദ്ദനം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നിട്ടും ആർക്കെതിരെയും കേസില്ല

കൊല്ലം: പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം അധികാരത്തിൽ വന്നപ്പോൾ മുതൽ പൊലീസ് സ്‌റ്റേഷനുകൾ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം മറ്റു പാർട്ടിക്കാർക്കുണ്ട്. സിപിഎമ്മുകാർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ ഇരട്ടത്താപ്പാണെന്ന ആക്ഷേപവും മറുവശത്തുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് മൂർച്ചകൂട്ടുന്ന മറ്റൊരു സംഭവം കൂടിയുണ്ടായി. പ്രതിഷേധ സമരത്തിനിടെ എസ്‌ഐയുടെ മുഖത്തടിച്ച സിപിഎം നേതാവിനെതിരെ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. കാക്കിക്കൂട്ടത്തിൽ ഒരുത്തനെ മർദ്ദിച്ചിട്ടും പൊലീസുകാർക്കും നൊന്തില്ലെന്നതാണ് പ്രത്യേകത.

മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ. നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിനിടൊയാണ് സംഭവം. ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ ജിജുവിനാണു മർദനമേറ്റത്. ട്രെയിൻ തടയുമെന്ന വിവരത്തെ തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനു മുമ്പിൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

മാർച്ച് തടഞ്ഞതും പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമായി. ഇതിനിടെ വനിതാ പ്രവർത്തകയെ തടഞ്ഞുവച്ചെന്ന് ആരോപിച്ചാണു നേതാവ് എസ്.ഐയുടെ കരണത്തടിച്ചത്. ഈസമയം മറ്റൊരു വിഭാഗം പ്രവർത്തകർ പ്രവർത്തകർ ട്രെയിൻ തടഞ്ഞിട്ടു. സംഭവത്തെക്കുറിച്ചു വ്യക്തമായ മറുപടി നൽകാൻ പൊലീസ് തയാറായില്ല. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP