Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവർത്തിയുണ്ടെങ്കിൽ ഫിയറ്റ് പുണ്ടോ വാങ്ങരുതേ! ക്രാഷ് ടെസ്റ്റിൽ ഒരു മാർക്ക് പോലും നേടാതെ പൂർണമായും പരാജയപ്പെട്ട് ചെറുകാർ; അപകടമുണ്ടായാൽ രക്ഷപ്പെടുക പ്രയാസം

നിവർത്തിയുണ്ടെങ്കിൽ ഫിയറ്റ് പുണ്ടോ വാങ്ങരുതേ! ക്രാഷ് ടെസ്റ്റിൽ ഒരു മാർക്ക് പോലും നേടാതെ പൂർണമായും പരാജയപ്പെട്ട് ചെറുകാർ; അപകടമുണ്ടായാൽ രക്ഷപ്പെടുക പ്രയാസം

ജീവനിൽ കൊതിയുള്ളവർ ഈ കാർ വാങ്ങരുത്. ക്രാഷ് ടെസ്റ്റിൽ എക്കാലത്തെയും കുറഞ്ഞ സ്‌കോർ നേടിയ ഫിയറ്റ് പുണ്ടോയാണ് സുരക്ഷാ പരിശോധനയിൽ പൂർണമായും പരാജയപ്പെട്ടത്. വർഷം 70-ഓളം പുതിയ മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുന്ന യൂറോ എൻസിഎപി (ന്യൂ കാർ അസസ്സ്‌മെന്റ് പ്രോഗ്രാം) യുടെ പരിശോധനയിൽ യൂറോ പുണ്ടോയ്ക്ക് പൂജ്യം പോയന്റാണ് ലഭിക്കുന്നത്.

റോഡിൽ നിങ്ങളെ എത്ര സുരക്ഷിതമായി കൊണ്ടുപോകുമെന്നത് പരിശോധിച്ചാണ് യൂറോ എൻസിഎപി കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്നത്. ഈ പരിശോധനയിൽ ഈ ചെറുകാറിന് ലഭിച്ചത് പൂജ്യം സ്റ്റാറുകൾ. ചരിത്രത്തിലിന്നുവരെ ഒരു കാറിനുപോലും പൂജ്യം റേറ്റിങ് ലഭിച്ചിട്ടില്ല. 11,895 പൗണ്ട് വിലയുള്ള പുണ്ടോ 12 വർഷമായി വിപണിയിലുള്ള കാറാണ്. ഒരിക്കൽ ഫൈഫ് സ്റ്റാർ റേറ്റിങ് നേടിയിട്ടുള്ള കാർ ഏറ്റവും പുതിയ പരിശോധനയിൽ തീർത്തും പരാജയപ്പെടുകയായിരുന്നു.

2005-ലാണ് ഫിയറ്റ് ഈ ചെറുകാർ നിരത്തിലിറക്കിയത്. ഇപ്പോഴും അത് വിൽപന തുടരുകയും ചെയ്യുന്നുണ്ട്. കാർ ആദ്യമായി നിരത്തിലിറങ്ങിയ 2005-ൽ എൻസിഎപി ഗ്രൻഡേ പുണ്ടോ മോഡലിന് ഫൈവ് സ്റ്റാർ റേറ്റിങ് നൽകിയിരുന്നു. സൂപ്പർമിനി മോഡലിലുള്ള കാറിന് ആദ്യമായി ഫൈവ് സ്റ്റാർ കിട്ടുന്നതും അന്നാദ്യമായിരുന്നു. ഇപ്പോഴിതാ പൂജ്യം റേറ്റിങ് കിട്ടുന്ന ആദ്യ കാറായും പുണ്ടോ തന്നെ മാറിയിരിക്കുന്നു എന്നതാണ് വിരോധാഭാസം.

എൻസിഎപിയുടെ റേറ്റിങ് രീതികളാകെ മാറിയതാണ് പുണ്ടോയ്ക്ക തിരിച്ചടിയായത്. 2009-ലാണ് പുതിയ തരം റേറ്റിങ് നിലവിൽ വന്നത്. 2015-ൽ അത് ഒരുവട്ടം കൂടി പുതുക്കി. സുരക്ഷ സംബന്ധിച്ച നാല് മേഖലകളിലും മിനിമം പോയന്റുകൾ നേടുന്ന കാറുകൾക്ക് മാത്രമേ സ്റ്റാർ റേറ്റിങ് ലഭിക്കുകയുള്ളൂ. ഈ നാല് മേഖലകളിലും ഫിയറ്റ് പുണ്ടോ പരാജയപ്പെട്ടു. 

മുതിർന്നവരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ, കാൽനടയാത്രക്കാരുടെ സുരക്ഷ, കാറിന്റെ മൊത്തത്തിലുള്ള സുരക്ഷ എന്നീ നാല് മേഖലകളാണ് പരിശോധിക്കന്നത്. ആദ്യത്തെ മൂന്ന് വിഭാഗങ്ങളിലും പുണ്ടോയ്ക്ക് രണ്ട് സ്റ്റാറുകൾ വീതം ലഭിച്ചെങ്കിലും കാറിന്റെ സുരക്ഷയ്ക്ക് ഒരു സ്റ്റാർ പോലും നേടാൻ പുണ്ടോയ്ക്കായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP