Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊത്ത കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തും; ഉന്നം വെക്കുന്നത് പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീടികളിൽ; മാല പിടിച്ചുപറി പതിവാക്കിയ പകൽമാന്യനായ യുവമോർച്ചാ നേതാവിനെ പൊക്കിയപ്പോൾ ഞെട്ടി പാർട്ടിക്കാർ; വേദനയായി ശിവപ്രസാദ് കമ്മൽ പിടിച്ചു പറിക്കുന്നതിനിടെ കാതിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണമ്മ എന്ന വയോധിക

മൊത്ത കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തും; ഉന്നം വെക്കുന്നത് പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീടികളിൽ; മാല പിടിച്ചുപറി പതിവാക്കിയ പകൽമാന്യനായ യുവമോർച്ചാ നേതാവിനെ പൊക്കിയപ്പോൾ ഞെട്ടി പാർട്ടിക്കാർ; വേദനയായി ശിവപ്രസാദ് കമ്മൽ പിടിച്ചു പറിക്കുന്നതിനിടെ കാതിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണമ്മ എന്ന വയോധിക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പകൽമാന്യനായി യുവമോർച്ച നേതാവ് പിടിച്ചുപറിക്കേസിൽ അറസ്റ്റിലായപ്പോൾ ഞെട്ടിയത് നാട്ടുകാരും പാർട്ടി പ്രവർത്തകരും. പ്രായമായ സ്ത്രീകളെ മാത്രം ലക്ഷ്യം വെക്കുന്ന ഐരാണിമുട്ടം സ്വദേശിയായ ഉണ്ണി എന്ന ശിവപ്രസാദിനെയാണ് തിരുവനന്തപുരം കരമന പൊലീസ് മാല മോഷണ കേസിൽ അറസ്റ്റു ചെയ്തത്.

കമ്മൽ പിടിച്ച് പറിക്കുന്നതിനിടെ കാതിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണമ്മ എന്ന വയോധികയെ ആക്രമിച്ചതടക്കം നിരവധി പിടിച്ച് പറി കേസുകളിലെ പ്രതിയായ ഐരാണിമുട്ടം സ്വദേശിയായ ഉണ്ണി എന്ന ശിവപ്രസാദിനെയാണ് തിരുവനന്തപുരം കരമന പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായത്തിന്റെ അവശതയിൽ കഴിയുന്ന കൃഷ്ണമ്മയുടെ കാതിൽ കിടന്ന കമ്മൽ പിടിച്ചു പറിക്കുന്നതിനിടെ ചെവി കീറിപ്പോയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, ശാസ്ത്രീയ തെളിവുകൾ വിലയിരുത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അടുത്തിടെയാണ് തിരുവനന്തപുരം കരമന സോമൻ നഗറിൽ വെച്ച് കൃഷ്ണമ്മയെ ഇയാൾ ആക്രമിച്ചത്. വയോധികയുടെ കമ്മലും, മാലയും ശിവപ്രസാദ് പിടിച്ച് പറിച്ചിരുന്നു. അക്രമത്തിൽ കൃഷ്ണമ്മയ്ക്ക് ഇരുചെവികൾക്കും സാരമായി പരിക്കേറ്റു. കൃഷ്ണമ്മ ഇപ്പോൾ ചികിൽസയിലാണ്.

തിരുവനന്തപുരം നഗരത്തിലെ പ്രധാന ബിജെപി കൗൺസിലർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ശിവപ്രസാദിന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ശിവപ്രസാദിന്റെ പേരിൽ ഫോർട്ട്, പൂജപ്പുര സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP