Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്തുമസിന് പദ്ധതിയിട്ടിരിക്കുന്നത് എന്തിനാണ്? പുതുവസ്ത്രങ്ങളോ... വലിയപുൽക്കൂടോ...വീട്ടുകാരൊത്ത് ഉല്ലാസയാത്രയോ..ആർഭാടങ്ങളെല്ലാം വെടിഞ്ഞ് കടൽത്തീരത്തെ കണ്ണീരൊപ്പാൻ ദാനം ചെയ്യുക; വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമാണ് ദൈവം; പ്രാർത്ഥന പോലും പിന്നീടാണ് വരുന്നതെന്ന് ഫാ ഡേവിസ് ചിറമേൽ; നമ്മുടെ ആഘോഷങ്ങൾക്കു വച്ചിരിക്കുന്ന പണം ദാനം ചെയ്യാനും അങ്ങിനെ ഇത്തവണത്തെ ക്രിസ്മസ് മഹത്തരമാക്കാനും ചിറമേൽ അച്ചന്റെ അപേക്ഷ

ക്രിസ്തുമസിന് പദ്ധതിയിട്ടിരിക്കുന്നത് എന്തിനാണ്?  പുതുവസ്ത്രങ്ങളോ... വലിയപുൽക്കൂടോ...വീട്ടുകാരൊത്ത് ഉല്ലാസയാത്രയോ..ആർഭാടങ്ങളെല്ലാം വെടിഞ്ഞ് കടൽത്തീരത്തെ കണ്ണീരൊപ്പാൻ ദാനം ചെയ്യുക; വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമാണ് ദൈവം; പ്രാർത്ഥന പോലും പിന്നീടാണ് വരുന്നതെന്ന് ഫാ ഡേവിസ് ചിറമേൽ;  നമ്മുടെ ആഘോഷങ്ങൾക്കു വച്ചിരിക്കുന്ന പണം ദാനം ചെയ്യാനും അങ്ങിനെ ഇത്തവണത്തെ ക്രിസ്മസ് മഹത്തരമാക്കാനും ചിറമേൽ അച്ചന്റെ അപേക്ഷ

തിരുവനന്തപുരം: കേരളത്തിന്റെ കടൽത്തീരത്തെ ചുഴറ്റിയെറിഞ്ഞാണ് ഓഖി കടന്നു പോയത്. ജീവിതം പറിഞ്ഞു പോയവർ ഒട്ടേറെയാണ്. കണ്ണീരുണങ്ങാത്ത തീരമായി കേരളത്തിലെ കടലോരം മാറിയിയിരിക്കുന്നു. ഇവിടെ കുറ്റം പറയാനല്ല സമയം . ഉണർന്നു പ്രവർത്തിക്കാനാണ്. ഒന്നു കരയാൻ പോലും സാധിക്കാതെ ആഴത്തിലേയ്ക്ക് താഴ്ന്നു പോയവരെ നമുക്ക് ഓർക്കാം. ഈ ക്രിസ്മസ് അവരെ ഓർമ്മിച്ചുകൊണ്ടാവണമെന്ന് ഫാദർ ഡേവിസ് ചിറമേൽ .

പച്ചവെള്ളത്തിന്റെ വില പോലുമില്ലാതെയാണ് മനുഷ്യർ ഇപ്പോൾ ജീവിക്കുന്നത്. തുറകളിലെ ജീവിതങ്ങൾക്ക് അധികാരത്തിന്റെയോ സമ്പത്തിന്റെയോ പിൻബലമില്ല. ഈ മനുഷ്യർക്കായി നൽകുന്ന സഹായത്തിനെല്ലാം വിധവയുടെ തുട്ടുകാശിന്റെ വിലയുണ്ട്. അത് കാണാതെ പോകരുത്. ഇപ്പോഴാണ് സഹായം ആവശ്യമായിവേണ്ടത്. ഇന്നു നമുക്കുള്ള ജീവിത സൗകര്യങ്ങളെല്ലാം ഇല്ലാതെ പോയ ജനതയ്ക്കു വേണ്ടിയാണ് ഈ അപേക്ഷ.

അരി പഞ്ചസാര, പയർ, പരിപ്പ്, ഉള്ളി, എണ്ണ തുടങ്ങി 15 ടൺ ഭക്ഷ്യവസ്തുക്കളുമായാണ് ഫാ. ഡേവിസ് ചിറമേൽ തൃശ്ശൂരിൽ നിന്നും ഓഖി ചുഴലിക്കാറ്റ് ബാധിതർക്ക് സഹായവുമായി തിരുവനന്തപുരം പൂന്തുറ വിഴിഞ്ഞം തീരങ്ങളിൽ എത്തിയത്. കാരുണ്യ യാത്ര എന്ന് പേരിലാണ് ഭക്ഷ്യധാന്യങ്ങൾ ഫാദർ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ വൈലത്തൂർ സെന്റ് സിറിയക് ദേവാലയവും സർവ്വമത കൂട്ടായ്മയും സഹായം എത്തിച്ചത്. തിരുവനന്തപുരം ബിഷപ്പ് മാർ സൂസൈപാക്യം സഹായങ്ങൾ ഏറ്റുവാങ്ങി.

ജീവകാരുണ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ഫാ. ഡേവിസ് ചിറമേൽ. സ്വന്തം വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ജാതിമത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാണ് . ഫാദറിന്റെ കാരുണ്യ പ്രവർത്തനം ഇപ്പോൾ സംസ്ഥാനമെങ്ങും ഏറ്റെടുക്കുകയാണ്. ഒരുപാടു പേർ സഹായങ്ങൾക്കു തയ്യാറാവുന്നതായി ഫാദർ ചിറമേൽ മറുനാടനോട് പറഞ്ഞു. ഇത്തവണത്തെ ക്രിസ്മസ് ത്യാഗത്തിന്റേതാവണം. മനുഷ്യർക്കു വേണ്ടി മനുഷ്യരൂപം പൂണ്ട ദൈവപുത്രന്റെ സന്ദേശം അതാണ് പഠിപ്പിക്കുന്നത്.

ഓഖി ചുഴലിക്കാറ്റിൽ ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും കഴിവിന്റെ പരമാവധി സംഭാവന നൽകാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോട് സർക്കാർ തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാർ തലത്തിലുള്ള സഹായത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സന്നദ്ധസംഘടനകളും തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം കത്തോലിക്കാ സഭയുൾപ്പടെയുള്ള മത സ്ഥാപനങ്ങളും സഹായങ്ങൾക്കായി പദ്ധതിയും തയ്യാറാക്കി വരുന്നു. പക്ഷേ ഇതൊക്കെ ഉടൻ ഉള്ള സഹായങ്ങൾക്ക് പര്യാപ്തമല്ല. അതൊക്കെ വരും , വന്നോട്ടെ പക്ഷേ നാം ചെയ്യേണ്ടത് ഇതാണ്

ക്രിസ്തുമസിന് പദ്ധതിയിട്ടിരിക്കുന്നത് എന്തിനാണ്. പുതുവസ്ത്രങ്ങളോ... വലിയപുൽക്കൂടോ...വീട്ടുകാരൊത്ത് ഉല്ലാസയാത്രയോ..ആർഭാടങ്ങളെല്ലാം വെടിയാനാണ് ചിറമേൽ അ്ച്ചൻ പറയുന്നത്. വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമാണ് ദൈവം. പ്രാർത്ഥന പോലും പിന്നീടാണ് വരുന്നത്. അതിനാൽ നമ്മുടെ സഹോദരന്മാരുടെ ദുരവസ്ഥകൾ ഓർമമിക്കുക. ആഘോഷങ്ങൾക്കു വച്ചിരിക്കുന്ന പണം ദാനം ചെയ്യുക. അങ്ങിനെ ഇത്തവണത്തെ ക്രിസ്മസ് മഹത്തരമാക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP