Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വല്യേട്ടൻ വിമർശിച്ചപ്പോൾ എല്ലാവരും ഒറ്റക്കെട്ട്; ഒറ്റപ്പെട്ട് പോയത് സിപിഐ; തോമസ് ചാണ്ടി വിഷയത്തിൽ ഇടഞ്ഞ് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സിപിഎം ഇടതുമുന്നണിയോഗത്തിൽ; വിട്ടുനിൽക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതാണെന്ന് സിപിഐ

വല്യേട്ടൻ വിമർശിച്ചപ്പോൾ എല്ലാവരും ഒറ്റക്കെട്ട്; ഒറ്റപ്പെട്ട് പോയത് സിപിഐ; തോമസ് ചാണ്ടി വിഷയത്തിൽ ഇടഞ്ഞ് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സിപിഎം ഇടതുമുന്നണിയോഗത്തിൽ; വിട്ടുനിൽക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതാണെന്ന് സിപിഐ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ ഇടഞ്ഞ് സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് മുന്നണി മര്യാദാ ലംഘനമെന്ന് ഇടതുമുന്നണി യോഗത്തിൽ വിമർശനം.സിപിഎമ്മിന്റെ വിമർശനത്തോട് മറ്റുഘടകകക്ഷികളും യോജിച്ചു.

യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിന്നതിനെതിരേ കടുത്ത വിമർശനമുയർത്തി യോഗത്തിന്റെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഐക്കെതിരായ ആക്രമണത്തിനു തുടക്കം കുറിച്ചത്. സിപിഐയുടെ പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാടെടുത്തു.

തോമസ് ചാണ്ടിയുടെ രാജിയുണ്ടാകുമെന്ന് നേരത്തെതന്നെ സിപിഐയെ അറിയിച്ചിരുന്നതായും കോടിയേരി യോഗത്തിൽ പറഞ്ഞു. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നിലപാടിനെ പിന്തുണച്ചു. ഇതോടെ യോഗത്തിൽ സിപിഐ ഒറ്റപ്പെട്ടു.

തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തങ്ങളുടെ നിലപാട് യോഗത്തിൽ വിശദീകരിച്ചു. ഭൂമി കൈയേറിയ തോമസ് ചാണ്ടിക്കെതിരേ രൂക്ഷവിമർശനം നടത്തിയവർ അദ്ദേഹത്തിനൊപ്പം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതു ശരിയല്ലെന്നു തോന്നിയതു കൊണ്ടാണ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്നും ഇക്കാര്യങ്ങൾ സംബന്ധിച്ച് നേരത്തെതന്നെ മുഖ്യമന്ത്രിയോടു വിശദീകരിച്ചിട്ടുണ്ടെന്നും സിപിഐ അറിയിച്ചു. തോമസ് ചാണ്ടിയെ യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് തങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും സിപിഐ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP